TRENDING:

Kayadu Lohar | പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി; കയാദു ലോഹറിന്‍റെ വിശേഷങ്ങള്‍

Last Updated:
കൃത്യമായ ഡയറ്റ് പ്ലാനിലൂടെ റോളിന് വേണ്ട രൂപഭംഗി നേടി. ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് ഒരുമാസത്തോളം കളരി അഭ്യസിച്ചു. അത് ജീവിതത്തിലെ വലിയൊരു മാറ്റത്തിന് കാരണമായി. 
advertisement
1/8
Kayadu Lohar | പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി; കയാദു ലോഹറിന്‍റെ വിശേഷങ്ങള്‍
വിനയന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആറാട്ടുപുഴ വേലയുധ പണിക്കര്‍ എന്ന നവോത്ഥാന നായകന്‍റെ കഥപറയുന്ന ചിത്രത്തില്‍ യുവതാരം സിജു വില്‍സനാണ് നായകന്‍. മലയാളത്തിലെ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി കയാദു ലോഹറാണ് നായികയായെത്തിയത്.
advertisement
2/8
മാറുമറയ്ക്കല്‍ സമരനായിക നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു ലോഹര്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കന്നട, തമിഴ്, സിനിമകളിലൂടെ സിനിമാലോകത്ത് എത്തിയ കയാദുവിന്‍റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റമാണ് പത്തൊമ്പതാം നൂറ്റാണ്ട്. 2000 ഏപ്രില്‍ 11ന് ജനിച്ച കയാദു പൂനെ സ്വദേശിയാണ്.
advertisement
3/8
മോഡലിങ്ങിലൂടെ ശ്രദ്ധേയായ കയാദു ലോഹര്‍ 2021ല്‍ പുറത്തിറങ്ങിയ മുഗില്‍പെട്ടെ എന്ന കന്നട ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് എത്തുന്നത്.
advertisement
4/8
സംവിധായകൻ വിനയനാണ് പത്തൊൻമ്പതാം നുറ്റാണ്ടിലേക്ക് കയാദുവിനെ ക്ഷണിക്കുന്നത്.  കഥ കേട്ടതും കൂടുതൽ താത്പര്യം തോന്നി. ചരിത്രത്തിൽ അടയാളിപെടുത്തിയ നങ്ങേലിയെ കുറിച്ച് അതിനു മുൻപ് കേട്ടിട്ടിലായിരുന്നു. ആ വീരനായികയെ കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നി. ഓൺലൈനായി ഒരുപാട് വായിച്ചു. കൂടുതൽ അറിഞ്ഞപ്പോൾ ആ കഥാപത്രം ചെയ്യണമെന്ന് ഉറപ്പിക്കുകയായിരുന്നുവെന്ന് കയാദു പറഞ്ഞു.
advertisement
5/8
ഗൗതം മോനാന്‍ സംവിധാനം ചെയ്ത വെന്തു തണിന്തത് കാട് എന്ന ചിത്രമാണ് കയാദുവിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന പ്രധാന പ്രൊജക്ട്. ചിമ്പുവിന‍്‍റെ നായിക കഥാപാത്രത്തെയാണ് കയാദു ലോഹര്‍ അവതരിപ്പിക്കുന്നത്.
advertisement
6/8
പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലിയാകാന്‍ വലിയ തയാറെടുപ്പുകളാണ് താരം നടത്തിയത്. കൃത്യമായ ഡയറ്റ് പ്ലാനിലൂടെ റോളിന് വേണ്ട രൂപഭംഗി നേടി. ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് ഒരുമാസത്തോളം കളരി അഭ്യസിച്ചു. അത് ജീവിതത്തിലെ വലിയൊരു മാറ്റത്തിന് കാരണമായി. 
advertisement
7/8
അതുപോലെ മലയാളം വളരെ ബുദ്ധിമുട്ടുള്ള ഭാഷയായി തോന്നി.ചില വാക്കുകൾ പറയാനൊക്കെ ശ്രമിച്ചിരുന്നുവെങ്കിലും നാവ് വഴങ്ങുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ഡിസംബർ മുതൽ മലയാളം ഓൺലൈൻ ട്യൂഷൻ തുടങ്ങിയിരുന്നുവെന്ന് കയാദു പറഞ്ഞു. 
advertisement
8/8
ചിത്രങ്ങള്‍: Instagram , Facebook
മലയാളം വാർത്തകൾ/Photogallery/Film/
Kayadu Lohar | പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി; കയാദു ലോഹറിന്‍റെ വിശേഷങ്ങള്‍
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories