ഒന്നാം വിവാഹ വാർഷികാശംസ നേർന്ന് ശ്രീനിഷ്; നിന്റെ പൊണ്ടാട്ടി എങ്ങനെയുണ്ടെന്ന ചോദ്യവുമായി പേളി
- Published by:user_57
- news18-malayalam
Last Updated:
Pearle and Srinish celebrate first wedding anniversary | ബിഗ് ബോസ് വീട്ടിൽ വച്ച് ശ്രീനിഷിൽ കണ്ടെത്തിയ, ആരോടും പറയാത്ത പ്രത്യേകത എന്തെന്ന് പേളി വെളിപ്പെടുത്തിയത് ഈ ലോക്ക്ഡൗൺ നാളുകളിലാണ്
advertisement
1/11

ലോക്ക്ഡൗൺ നാളുകളിൽ തങ്ങളുടെ ആദ്യ വിവാഹ വാർഷികം ആഘോഷിക്കുകയാണ് പേളിയും ശ്രീനിഷും. ബിഗ് ബോസ് വീട്ടിൽ നിന്നും ആരംഭിച്ച പ്രണയം ചോരാതെ ഒരു ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു ഇവർ. മലയാളം ബിഗ് ബോസിൽ നിന്നുള്ള പരിചയം വിവാഹത്തിൽ കലാശിച്ച ആദ്യ കൂട്ടുകെട്ട് കൂടിയാണ് പേളിയുടേയും ശ്രീനിഷിന്റെയും. വിവാഹ വാർഷികം ആശംസിച്ചു ശ്രീനിഷ് ഇട്ട പോസ്റ്റിൽ 'നിന്റെ പൊണ്ടാട്ടി എങ്ങനെയുണ്ട്' എന്ന ചോദ്യം ഉയർത്തുന്നത് മറ്റാരുമല്ല, പേളി തന്നെ
advertisement
2/11
ഈ ചോദ്യത്തിന്റെ രസമാസ്വദിച്ച് പ്രേക്ഷകർ കമന്റ് ചെയ്തെങ്കിലും ശ്രീനിഷ് മറുപടിയൊന്നും നൽകിയിട്ടില്ല
advertisement
3/11
2019 മെയ് അഞ്ചിനായിരുന്നു കൊച്ചിയിൽ വച്ച് ശ്രീനിഷ് പേളിയുടെ കഴുത്തിൽ മിന്നു കെട്ടുന്നത്. ശ്രീനിഷിന്റെ നാടായ പാലക്കാട് വച്ച് ഹിന്ദു ആചാര പ്രകാരമുള്ള താലികെട്ടും കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ നടക്കുകയുണ്ടായി
advertisement
4/11
ഈ ലോക്ക്ഡൗൺ ദിനങ്ങളിൽ പേളി മറ്റൊരു വെളിപ്പെടുത്തൽ കൂടി നടത്തിയിരുന്നു. ബിഗ് ബോസ് വീട്ടിൽ വച്ച് ശ്രീനിഷിൽ കകണ്ടെത്തിയ, ആരോടും പറയാത്ത പ്രത്യേകത എന്തെന്ന് പേളി വെളിപ്പെടുത്തിയത് ലോക്ക്ഡൗൺ നാളുകളിലാണ്
advertisement
5/11
മുഖത്തെ പ്രധാന സവിശേഷതയായ താടി എടുത്തു കളഞ്ഞതിൽ പിന്നെ ശ്രീനിഷ് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് പേളി അക്കാര്യത്തെ പറ്റി സംസാരിച്ചത്
advertisement
6/11
ബാഹുബലി നായകൻ പ്രഭാസും ശ്രീനിഷും തമ്മിലെ സമാനതയാണ് പേളി ബിഗ് ബോസ് വീട്ടിൽ വച്ച് കണ്ടെത്തിയ ആ പ്രത്യേകത
advertisement
7/11
പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ ചിത്രം
advertisement
8/11
പേളിഷ് വിവാഹ ചടങ്ങിൽ നിന്നും
advertisement
9/11
ഇടയ്ക്കിടെ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ ഇടുന്ന പോസ്റ്റുകൾക്ക് പുറമെ ഇരുവരും ഒരു വെബ്സീരീസുമായി എത്തിയിരുന്നു. ഇവരുടെ പോസ്റ്റുകളെ പോലെ തന്നെ 'പേളിഷ്' എന്ന വെബ്സീരീസും ഹിറ്റായി
advertisement
10/11
ശ്രീനിഷ് അരവിന്ദ്-പേളി മാണി
advertisement
11/11
വിവാഹ വേളയിൽ കൂട്ടുകാർക്കൊപ്പം പേളിയും ശ്രീനിഷും
മലയാളം വാർത്തകൾ/Photogallery/Film/
ഒന്നാം വിവാഹ വാർഷികാശംസ നേർന്ന് ശ്രീനിഷ്; നിന്റെ പൊണ്ടാട്ടി എങ്ങനെയുണ്ടെന്ന ചോദ്യവുമായി പേളി