Saif Ali Khan | വരില്ലെന്ന് ആര് പറഞ്ഞു, ദേ വന്നില്ലേ; ജൂനിയർ എൻ.ടി.ആറിന്റെ സിനിമയിലേക്ക് സെയ്ഫ് അലി ഖാൻ എത്തിച്ചേർന്നു
- Published by:user_57
- news18-malayalam
Last Updated:
സെയ്ഫ് അലി ഖാൻ വില്ലനാകും
advertisement
1/5

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എന്‍.ടി.ആര്‍. 30 എന്ന ചിത്രത്തില്‍ സെയിഫ് അലി ഖാന്‍ (Saif Ali Khan) ജോയിന്‍ ചെയ്തു. ജൂനിയര്‍ എന്‍.ടി.ആറും (Jr NTR) ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂറും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ദേശീയപുരസ്‌ക്കാര ജേതാവ് കൂടിയായ സെയിഫ് എത്തുന്നത്. ജനതാ ഗാരേജിന് ശേഷം കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെയ്ഫ് ഈ സിനിമയിലേക്കില്ല എന്ന തരത്തിൽ മുൻപ് പ്രചരണമുണ്ടായിരുന്നു
advertisement
2/5
എന്‍.ടി.ആര്‍. ആര്‍ട്‌സിന് കീഴില്‍ ഹരികൃഷ്ണ കെ., യുവസുധ എന്നിവരും മിക്കിളിനേനി സുധാകാറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നന്ദമുരി കല്യാൺ റാം ആണ് ചിത്രം അവതരിപ്പിക്കുന്നത് (തുടർന്ന് വായിക്കുക)
advertisement
3/5
ചിത്രം 2024 ഏപ്രില്‍ 5-ന് റിലീസ് ചെയ്യും. DOP ആയി രത്‌നവേലു കടഇ, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ്, തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്
advertisement
4/5
2016ലാണ് ജൂനിയര്‍ എന്‍.ടി.ആറും കൊരട്ടാല ശിവയും ജനതാ ഗരേജില്‍ ഒന്നിക്കുന്നത്. മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു
advertisement
5/5
ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ ആണ് ജൂനിയര്‍ എന്‍.ടി.ആറിന്റെതായി റിലീസ് ചെയ്ത ചിത്രം. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.
മലയാളം വാർത്തകൾ/Photogallery/Film/
Saif Ali Khan | വരില്ലെന്ന് ആര് പറഞ്ഞു, ദേ വന്നില്ലേ; ജൂനിയർ എൻ.ടി.ആറിന്റെ സിനിമയിലേക്ക് സെയ്ഫ് അലി ഖാൻ എത്തിച്ചേർന്നു