'ലാലേട്ടൻ്റെ മനസ്സിലൊക്കെ എന്നെ പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക...'
- Published by:user_57
- news18-malayalam
Last Updated:
Santhosh Keezhattoor is elated over receiving a phone call from Mohanlal | എന്തൊരു മനുഷ്യനാ ലാലേട്ടാ നിങ്ങള്... മോഹൻലാലിന്റെ കരുതലിലും സ്നേഹത്തിലും മനം നിറഞ്ഞ് സന്തോഷ് കീഴാറ്റൂർ
advertisement
1/5

മോഹൻലാലിന്റെ അപ്രതീക്ഷിത കോൾ. ലോക്ക്ഡൗൺ നാളുകളിൽ സഹപ്രവർത്തകന്റെ ക്ഷേമം അന്വേഷിച്ച് വിളിച്ചതാണ് ലാൽ. പുലിമുരുകനിൽ മോഹൻലാലിന്റെ അച്ഛന്റെ വേഷം ചെയ്ത സന്തോഷ് ഫോൺ കോൾ വന്നതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ്. തന്റെ അനുഭവം സന്തോഷ് കീഴാറ്റൂർ ഒരു ഫേസ്ബുക് പോസ്റ്റിലൂടെ വിവരിക്കുന്നു
advertisement
2/5
ഇന്നത്തെ സന്ധ്യ മറക്കാൻ പറ്റില്ല. മകൻ (#പുലിമുരുകൻ)അച്ഛനെ വിളിച്ച് സുഖവിവരം അന്വേഷിച്ചു. മലയാളത്തിൻ്റെ അഭിമാനം, നടനവിസ്മയം #പത്മഭൂഷൺ മോഹൻലാൽ നമ്മുടെയൊക്കെ പ്രിയപ്പെട്ട #ലാലേട്ടൻ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചു. അമ്മയോട് കുറേ നേരം സംസാരിച്ചു. എന്താ പറയാ, സന്തോഷം അടക്കാൻ പറ്റുന്നില്ല....
advertisement
3/5
മലയാള സിനിമയിൽ കുറച്ചു കാലമേ ആയിട്ടുള്ളു ഞാൻ. ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചു വരുന്നു. ലാലേട്ടൻ്റെ മനസ്സിലൊക്കെ എന്നെ പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക ഇതിൽപ്പരം സന്തോഷം എന്താ വേണ്ടത്. എൻ്റെ സ്വപ്ന പദ്ധതിയെ പറ്റി (#നാടകആംഫിതീയേറ്റർ ഒരു തവണ ലാലേട്ടനോട് പറഞ്ഞിരുന്നു. അതിൻ്റെ നിർമ്മാണത്തെ പറ്റി അടക്കം ഈ സമയത്ത് ഓർത്ത് ചോദിക്കുന്നു. നാടകത്തെ കുറിച്ച് അന്വേഷിക്കുന്നു. എന്തൊരു മനുഷ്യനാ ലാലേട്ടാ നിങ്ങള്
advertisement
4/5
സംസാരത്തിൽ മുഴുവൻ സ്നേഹവും കരുതലും. അതെ ലാലേട്ടാ, ഈ ഇരുണ്ട കാലത്തെ നമ്മൾ അതിജീവിക്കും. മറക്കില്ല ലാലേട്ടാ ഇന്നത്തെ ഫോൺ വിളിക്ക് ഒരു മഴ നനഞ്ഞ സുഖമുണ്ട്. ലോക മലയാളികൾ കാത്തിരിക്കുന്നു #കുഞ്ഞാലിമരക്കാറെ ,#റാമിനെ, # #എമ്പുരാനെ... #ബറോസിനെ, അണിയറയിൽ ഒരുങ്ങുന്ന നിരവധി നടന വിസ്മയങ്ങൾ കാണാൻ
advertisement
5/5
ഈ ദുരിത സമയത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ #ജയസൂര്യ, #വിജയരാഘവൻചേട്ടൻ #സലിംകുമാർ, #നന്ദുഏട്ടൻ, #സിദ്ധിക്ക, #കൃഷ്ണപ്രസാദ് തുടങ്ങിയവരൊക്കെ വിളിച്ച് സുഖവിവരം അന്വേഷിക്കുന്നു. സഹപ്രവർത്തകരോടുള്ള കരുതൽ. ഒരു പാട് സ്നേഹം പ്രിയപ്പെട്ടവരെ. നമ്മളീ കാലത്തെ അതിജീവിക്കും. മലയാള സിനിമ പൂർവ്വാധികം ശക്തിയോടെ മുന്നേറും (പോസ്റ്റ് അവസാനിച്ചു)
മലയാളം വാർത്തകൾ/Photogallery/Film/
'ലാലേട്ടൻ്റെ മനസ്സിലൊക്കെ എന്നെ പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക...'