TRENDING:

The Kerala Story | 100 കോടി ലക്ഷ്യമിട്ട് 'ദി കേരള സ്റ്റോറി'; ആദ്യ വാരം ബോക്സ് ഓഫീസിൽ നിന്നും നേടിയത്...

Last Updated:
സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം 2023 മെയ് 5 ന് പുറത്തിറങ്ങിയതിനു മുൻപും ശേഷവും ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു
advertisement
1/6
The Kerala Story | 100 കോടി ലക്ഷ്യമിട്ട് 'ദി കേരള സ്റ്റോറി'; ആദ്യ വാരം ബോക്സ് ഓഫീസിൽ നിന്നും നേടിയത്...
ആദാ ശർമ്മയുടെ 'ദി കേരള സ്റ്റോറി' (The Kerala Story) ബോക്‌സ് ഓഫീസിൽ ശക്തമായി മുന്നേറുകയാണ്. ചിത്രം ഇപ്പോൾ 100 കോടി ക്ലബ് ലക്ഷ്യമിട്ട് കുതിക്കുകയാണ്. ബോക്സ് ഓഫീസിൽ ഒരാഴ്ച കൊണ്ട് തന്നെ 93.7 കോടിയിലധികം ചിത്രം വാരിക്കൂട്ടിയതായി റിപ്പോർട്ട് പുറത്തുവന്നു. സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം 2023 മെയ് 5 ന് പുറത്തിറങ്ങിയതിനു മുൻപും ശേഷവും ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു
advertisement
2/6
കേരള സ്റ്റോറി തീർച്ചയായും ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണം നേടുന്നുണ്ട്. ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ സമ്മിശ്ര നിരൂപണങ്ങൾ നേടിയ ചിത്രം രാജ്യത്തുടനീളം കോളിളക്കം സൃഷ്ടിച്ചു കഴിഞ്ഞു. ചിത്രം നിരവധി വിവാദങ്ങളിൽ അകപ്പെട്ടതിനാൽ തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചിരുന്നു. പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
സിനിമ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ച് ഒരു വിഭാഗം രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും സിനിമയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്
advertisement
4/6
കേരളത്തിൽ നിന്നുള്ള ഹിന്ദു സ്ത്രീകളെ മതപരിവർത്തനം ചെയ്യുകയും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയയിലേക്ക് (ഐഎസ്ഐഎസ്) കടത്തുകയും ചെയ്ത കഥകളാണ് കേരള സ്റ്റോറിയുടെ പ്രമേയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയും ചിത്രത്തിനുണ്ട്
advertisement
5/6
ആദാ ശർമ്മയെ കൂടാതെ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരും കേരള സ്റ്റോറിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
advertisement
6/6
ആദാ ശർമ്മ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ 'ദി കേരള സ്റ്റോറിയെ 'പ്രോപഗാണ്ട' സിനിമ എന്ന് വിളിക്കുന്നവർക്ക് മറുപടി നൽകിയിരുന്നു. തന്റെ സിനിമയെ 'റിയൽ' എന്ന് വിളിക്കുകയും സത്യം അറിയാൻ എല്ലാവരോടും ഗൂഗിളിൽ കയറി 'ISIS', 'Brides' എന്ന് സെർച്ച് ചെയ്യണം എന്നാവശ്യപ്പെടുകയുമുണ്ടായി
മലയാളം വാർത്തകൾ/Photogallery/Film/
The Kerala Story | 100 കോടി ലക്ഷ്യമിട്ട് 'ദി കേരള സ്റ്റോറി'; ആദ്യ വാരം ബോക്സ് ഓഫീസിൽ നിന്നും നേടിയത്...
Open in App
Home
Video
Impact Shorts
Web Stories