TRENDING:

Sobhita Dhulipala | 'ഇങ്ങനെയൊക്കെ പറയാമോ'? ശോഭിത മരുമകളാകും എന്നുറപ്പാകും മുൻപേ നാഗാർജുന പാസാക്കിയ കമന്റ്

Last Updated:
മരുമകളാകും മുൻപേ നാഗാർജുന ശോഭിതയെ കുറിച്ച് പാസാക്കിയ ഒരു പഴയ കമന്റ് നെറ്റിസൺസ് കുത്തിപ്പൊക്കിയെടുത്തു കഴിഞ്ഞു
advertisement
1/7
Sobhita Dhulipala | 'ഇങ്ങനെയൊക്കെ പറയാമോ'? ശോഭിത മരുമകളാകും എന്നുറപ്പാകും മുൻപേ നാഗാർജുന പാസാക്കിയ കമന്റ്
സമാന്തക്ക് ശേഷം നടൻ നാഗാർജുനയ്ക്ക് (Nagarjuna) മരുമകളായി വരികയാണ് നടി ശോഭിത ധുലിപാല (Sobhita Dhulipala). മകൻ നാഗ ചൈതന്യ (Naga Chaitanya) വിവാഹമോചന ശേഷം വീണ്ടും വിവാഹം ചെയ്യാൻ തീരുമിച്ചത് ഈ താരത്തെയാണ്. ഓഗസ്റ്റ് എട്ടിന് മകന്റെ വിവാഹനിശ്ചയം നടന്ന വിവരം പുറത്തുവിട്ടതും നാഗാർജുനയാണ്. മകനെയും ഭാവി മരുമകളെയും ചേർത്തുപിടിച്ച ചിത്രങ്ങളാണ് നാഗാർജുന പോസ്റ്റ് ചെയ്തത്
advertisement
2/7
വിവാഹനിശ്ചയം കഴിഞ്ഞതും ചൈതന്യയും ശോഭിതയും നിറയെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പലർക്കും സമാന്തയുടെ സ്ഥാനത്ത് ശോഭിതയെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്നാണാവസ്ഥ. അതാണ് അവരുടെ ആത്മരോഷത്തിനു കാരണവും. ഇപ്പോൾ മരുമകളാകും മുൻപേ നാഗാർജുന ശോഭിതയെ കുറിച്ച് പാസാക്കിയ ഒരു പഴയ കമന്റ് നെറ്റിസൺസ് കുത്തിപ്പൊക്കിയെടുത്തു കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/7
സ്ത്രീകളോട്, പ്രത്യേകിച്ച് സഹ താരങ്ങളായ അഭിനേത്രിമാരോട് ബഹുമാനത്തോട് കൂടി പെരുമാറുന്നയാളാണ് നാഗാർജുന എന്നാണ് പൊതുവെയുള്ള വയ്പ്പ്. അതിനാൽ ശോഭിത മരുമകളായി വരും എന്ന് ചിന്തിക്കാൻ പോലും സാധ്യതയില്ലാതിരുന്ന കാലത്തുള്ള പരാമർശത്തിന് എന്ത് കാര്യം എന്ന് ചോദിക്കുന്നവരുമുണ്ട്
advertisement
4/7
തെന്നിന്ത്യൻ സിനിമയിൽ ഗ്ലാമർ പരിവേഷം കൂടിയുള്ള നടിയാണ് ശോഭിത ധുലിപാല. അത്തരം കഥാപാത്രങ്ങൾ കൊണ്ട് ശോഭിത ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു
advertisement
5/7
ശോഭിതയെ നാഗാർജുന അന്ന് 'ഹോട്ട്' എന്ന് വിളിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയക്ക് ചർച്ചാവിഷയം. ശോഭിതയുടെ ഒരു സിനിമയിലെ പ്രകടനം കണ്ടാണത്രേ നാഗാർജുന അങ്ങനെയൊരു പരാമർശം നടത്തിയത്
advertisement
6/7
നാഗാർജുനയുടെ മകൻ നാഗ ചൈതന്യ പോലും ശോഭിതയുമായി അടുപ്പത്തിലായത് കേവലം രണ്ടു വർഷം മുൻപ് മാത്രമാണ്, അതും സമാന്തയുമായുള്ള വിവാഹമോചനം കഴിഞ്ഞ ശേഷം മാത്രം. അപ്പോൾ, ഇത്രയും വർഷങ്ങൾക്ക് മുൻപ് നാഗാർജുന ശോഭിതയുടെ ഒരു കഥാപാത്രത്തിന് അഭിനന്ദനം എന്നോണം പറഞ്ഞ കാര്യം വിഷയമാക്കേണ്ട ആവശ്യമില്ല എന്നും അഭിപ്രായമുണ്ട്
advertisement
7/7
നാഗ ചൈതന്യയുടെയും ശോഭിതയുടെയും പ്രണയം ചർച്ചയാവാൻ ആരംഭിച്ചിട്ട് വളരെക്കാലമായിരുന്നു. എന്നാലിതിൽ സ്ഥിരീകരണം ലഭിക്കാൻ വൈകി എന്ന് മാത്രമേയുള്ളൂ
മലയാളം വാർത്തകൾ/Photogallery/Film/
Sobhita Dhulipala | 'ഇങ്ങനെയൊക്കെ പറയാമോ'? ശോഭിത മരുമകളാകും എന്നുറപ്പാകും മുൻപേ നാഗാർജുന പാസാക്കിയ കമന്റ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories