'തഗ്ഗിന് വേണ്ടി സംസാരിക്കുന്നതല്ല നിഖില, ആ ക്യാരക്ടര്‍ ഇനി മാറ്റാന്‍ കഴിയില്ല'; നസ്ലിൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
നിഖില കാര്യങ്ങള്‍ മറച്ചുവെയ്ക്കാതെ സ്‌ട്രൈറ്റ് ആയാണ് പറയുന്നതെന്ന് നസ്ലെൻ പറഞ്ഞു
advertisement
1/5

മലയാള സിനിമയിലെ തഗ്ഗ് റാണി എന്നറിയപ്പെടുന്ന നടിയാണ് നിഖില വിമൽ. അഭിമുഖങ്ങളിൽ നടി നൽകുന്ന മറുപടിയാണ് ഇതിനുള്ള പ്രധാന കാരണം. ചിലർ നിഖിലയുടെ ഈ സ്വഭാവത്തെ പുകഴ്ത്തുമ്പോൾ, ഈ തഗ് മറുപടികളെ പരിഹസിക്കുന്നവരും ട്രോൾ ആക്കുന്നവരുമുണ്ട്.
advertisement
2/5
ഇപ്പോഴിതാ, നിഖിലയുടെ തഗ് മറുപടികൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ നസ്ലിൻ. ഒരിക്കലും തഗിന് വേണ്ടിയല്ല നിഖില ഇത്തരത്തിൽ സംസാരിക്കുന്നതെന്നാണ് നസ്ലിൻ പറയുന്നത്. കാര്യങ്ങൾ മറച്ചുവയ്ക്കാതെ സംസാരിക്കുന്ന സ്വഭാവക്കാരിയാണ് നടിയെന്നുമാണ് നസ്ലിൻ പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നസ്ലീൻ ഇക്കാര്യങ്ങൾ പറഞ്ഞത്. (തുടർന്ന് വായിക്കുക)
advertisement
3/5
ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല നിഖിലേച്ചി. എനിക്ക് നിഖിലേച്ചിയേയും അവരുടെ അമ്മയേയും കുടുംബത്തേയും നന്നായി അറിയാം. ഇവൾ ചെറുപ്പം മതലേ ഇങ്ങനെയാണെന്നാണ് നിഖിലേച്ചിയുടെ അമ്മ തന്നോട് പറഞ്ഞിട്ടുള്ളതെന്നും നസ്ലിൻ പറഞ്ഞു.
advertisement
4/5
ആ ക്യാരക്ടർ ഇനി മാറ്റാൻ കഴിയില്ല. നിഖില എന്ന വ്യക്തി അങ്ങനെയാണ്. ഒരാളെയും വേദനിപ്പിക്കാൻ വേണ്ടിയല്ല നടി അങ്ങനെ പറയുന്നതെന്നും താരം പറഞ്ഞു. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ടേക്ക് പോകുന്നത്. കാര്യങ്ങള്‍ മറച്ചുവെയ്ക്കാതെ സ്‌ട്രൈറ്റ് ആയാണ് പറയുന്നത്. അതൊരു നല്ല ക്വാളിറ്റി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളതെന്നും നസ്ലിൻ വ്യക്തമാക്കി.
advertisement
5/5
അതേസമയം പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡിയും നസ്‌ലെനും ഒന്നിച്ച ഐ ആം കാതലൻ റിലീസിന് ഒരുങ്ങുകയാണ്. തല്ലുമാല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയിലാണ് നസ്ലിൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
'തഗ്ഗിന് വേണ്ടി സംസാരിക്കുന്നതല്ല നിഖില, ആ ക്യാരക്ടര്‍ ഇനി മാറ്റാന്‍ കഴിയില്ല'; നസ്ലിൻ