TRENDING:

Sushant Singh Rajput Case| കുറ്റപത്രം സമർപ്പിച്ച് നാർകോടിക്സ് ബ്യൂറോ; റിയ ചക്രബർത്തി അടക്കം 35 പേർ

Last Updated:
റിയ ചക്രബർത്തി, സഹോദരൻ ഷോവിക് ചക്രബർത്തി എന്നിവരടക്കം എന്നിവരടക്കം 35 പേരാണ് കുറ്റപത്രത്തിലുള്ളത്
advertisement
1/9
Sushant Singh Rajput Case| കുറ്റപത്രം സമർപ്പിച്ച് നാർകോടിക്സ് ബ്യൂറോ
ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരി മരുന്ന് കേസിൽ നാർകോടിക്സ് ബ്യൂറോ കുറ്റപത്രം സമർപ്പിച്ചു. എൻസിബിയുടെ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡേയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
advertisement
2/9
മുപ്പത്തിയഞ്ചു പേരാണ് കുറ്റപത്രത്തിൽ ഉള്ളത്. സുശാന്ത് സിങ്ങിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തി, സഹോദരൻ ഷോവിക് ചക്രബർത്തി എന്നിവരടക്കം കുറ്റപത്രത്തിൽ ഉണ്ട്. സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിരാൻഡ, സഹായി ദീപേഷ് സാവന്ത് എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്.
advertisement
3/9
ലഹരിമരുന്ന് കേസിൽ ആരോപണ വിധേയനായ അനുജ് കേശ്വാനി, രണ്ട് കോളേജ് വിദ്യാർത്ഥികൾ, നടൻ അർജുൻ രാംപാലിന്റെ കാമുകിയുടെ സഹോദരനായ അഗിസിലോസ് ദിമിത്രിയാദ്സ് എന്നിവരാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ട മറ്റു ചിലര്‍. 
advertisement
4/9
ലഹരിമരുന്ന് കേസിൽ നേരത്തേ അറസ്റ്റഇലായ ധർമ പ്രൊഡക്ഷൻസ് മുൻ എക്സിക്യൂട്ടീവ് ക്ഷിതിജ് രവി പ്രസാദും കുറ്റപത്രത്തിലുണ്ട്. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ മൂന്ന് വരെ എൻസിബി കസ്റ്റഡിയിലായിരുന്ന ക്ഷിതിജിനെ ഒക്ടോബർ 6 വരെ കോടതി ജയിലിലേക്ക് അയച്ചിരുന്നു.
advertisement
5/9
ബോളിവുഡ് താരങ്ങളായ റൺബീർ കപൂർ, അർജുൻ രാംപാൽ, ദിനോ മൊറിയ എന്നിവരുടെ പേര് പറയാൻ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതായി ക്ഷിതിജ് കോടതിയിൽ ആരോപിച്ചിരുന്നു. നേരത്തേ കരൺ ജോഹർ അടക്കമുള്ളവരുടെ പേര് പറയാൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി ക്ഷിതിജ് വെളിപ്പെടുത്തിയിരുന്നു.
advertisement
6/9
നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിട്ടതും ജയിലിൽ കഴിയേണ്ടി വന്നതും കാമുകി റിയ ചക്രബർത്തിക്കായിരുന്നു. ലഹരിമരുന്ന് കേസിൽ ഒരു മാസത്തോളം റിയ ചക്രബർത്തി ജയിലിൽ കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് റിയയ്ക്ക് കേസിൽ ജാമ്യം ലഭിച്ചത്.
advertisement
7/9
കേസിൽ അറസ്റ്റിലായ റിയയുടെ സഹോദരൻ ഷോവിക്കിന് മൂന്ന് മാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ നാലിനാണ് ഷോവിക്കിനെ നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ് എന്നിവരേയും എൻസിബി ചോദ്യം ചെയ്തിരുന്നു.
advertisement
8/9
കഴിഞ്ഞ വർഷം ജൂൺ 14നാണ് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആഗസ്റ്റ് ആറിനാണ് കേസിൽ സിബിഐ അന്വേഷണം ഏറ്റെടുത്തത്. കേസന്വേഷണം ഇപ്പോഴും തുടരുകയാണ്.
advertisement
9/9
മൂന്ന് ഏജൻസികളാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത്. സുശാന്തിന്റെ പിതാവ് റിയയ്ക്കെതിരെ നൽകിയ സാമ്പത്തിക ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷണം നടത്തുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput Case| കുറ്റപത്രം സമർപ്പിച്ച് നാർകോടിക്സ് ബ്യൂറോ; റിയ ചക്രബർത്തി അടക്കം 35 പേർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories