TRENDING:

Me Too| ലൈംഗികാരോപണം; സഞ്ജന സത്യം തുറന്നു പറയുന്നതുവരെ സുശാന്ത് ഉറങ്ങിയില്ലെന്ന് പവിത്ര റിഷ്ത സംവിധായകൻ

Last Updated:
സത്യം പുറത്തു വരുന്നതുവരെ സുശാന്ത് ഉറങ്ങിയില്ലെന്ന് സംവിധായകൻ കുശാൽ സാവേരി പറഞ്ഞു.
advertisement
1/8
Me Too| സഞ്ജന സത്യം തുറന്നു പറയുന്നതുവരെ സുശാന്ത് ഉറങ്ങിയില്ലെന്ന് പവിത്ര റിഷ്ത സംവിധായകൻ
2018 ഒക്ടോബറിൽ മീ ടൂ കാംപെയ്നിന്റെ ഭാഗമായി ഉയർന്ന ലൈംഗികാരോപണം സുശാന്തിനെ വല്ലാതെ ബാധിച്ചുവെന്ന് പവിത്ര റിഷ്ത സംവിധായകന്റെ വെളിപ്പെടുത്തൽ.
advertisement
2/8
സത്യം പുറത്തു വരുന്നതുവരെ സുശാന്ത് ഉറങ്ങിയില്ലെന്ന് സംവിധായകൻ കുശാൽ സാവേരി പറഞ്ഞു. മീ ടൂ ക്യാംപെയ്ൻ തരംഗമായിരുന്ന സമയത്താണ് സുശാന്തിനെതിരെയും ലൈംഗികാരോപണം ഉയർന്നത്.
advertisement
3/8
സഹതാരം സഞ്ജന സാംഘിയോട് സുശാന്ത് മോശമായി പെരുമാറി എന്ന തരത്തിലാണ് വാർത്തകൾ പുറത്തു വന്നിരുന്നത്. ഇതിനെ തുടർന്ന് നാല് ദിവസത്തോളം സുശാന്ത് ഉറങ്ങിയില്ലെന്ന് കുശാൽ വ്യക്തമാക്കുന്നു.
advertisement
4/8
സഞ്ജന സത്യം തുറന്നു പറഞ്ഞിന് പിന്നാലെയാണ് സുശാന്ത് സാധാരണ നിലയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
advertisement
5/8
അതുവരെ സുശാന്ത് അനുഭവിച്ച മാനസിക സമ്മർദം ഭീകരമായിരുന്നുവെന്നും കുശാൽ സാവേരി. ഇൻസ്റ്റഗ്രാമിലാണ് കുശാൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
advertisement
6/8
സുശാന്ത് സിംഗിന് നീതി ആവശ്യപ്പെട്ടു കൊണ്ടാണ് സാവേരി ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പവിത്ര റിഷ്ത സീരിയലിലൂടെയാണ് സുശാന്ത് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.
advertisement
7/8
2018 ജൂലൈ മുതൽ 2019 ഫെബ്രുവരി വരെ ഞാൻ സുശാന്തിനൊപ്പം താമസിച്ചു. ഞാൻ അദ്ദേഹത്തെ ഏറ്റവും ദയനീയമായി കണ്ടത് 2018 ഒക്ടോബറിലെ മീടു ആരോപണത്തിനിടെയാണ്. ശക്തമായ തെളിവുകളില്ലാതെ മാധ്യമങ്ങൾ അദ്ദേഹത്തെ ലക്ഷ്യം വച്ചു. സഞ്ജന സംഘിയുമായി ബന്ധപ്പെടാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു . പക്ഷേ അവർ യു‌എസ്‌എയിലായതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല.
advertisement
8/8
ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സുശാന്തിന് അറിയാമെങ്കിലും അത് തെളിയിക്കാൻ സുശാന്തിന്റെ പക്കൽ തെളിവുകളും ഇല്ലായിരുന്നു. ആരോപണങ്ങൾ നിഷേധിച്ച് സഞ്ജന രംഗത്ത് വരുന്നതുവരെ നാല് ദിവസത്തോളം സുശാന്ത് ഉറങ്ങിയിരുന്നില്ല. പിന്നീട് സഞ്ജന ഈ വിവരങ്ങളെല്ലാം അറിയുകയും എല്ലാം നിഷേധിച്ച് രം​ഗത്ത് വരികയും ചെയ്തു. ആ യുദ്ധത്തിൽ സുശാന്ത് വിജയിച്ചു.- കുശാൽ സാവേരി ഇൻസ്റ്റയിൽ കുറിച്ചു.
മലയാളം വാർത്തകൾ/Photogallery/Film/
Me Too| ലൈംഗികാരോപണം; സഞ്ജന സത്യം തുറന്നു പറയുന്നതുവരെ സുശാന്ത് ഉറങ്ങിയില്ലെന്ന് പവിത്ര റിഷ്ത സംവിധായകൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories