TRENDING:

'ഈ ലോകം വളരെ മനോഹരമാണ് കുഞ്ഞേ....'; നിറവയറിൽ കൈവെച്ച് പേളി പറയുന്നു

Last Updated:
കുഞ്ഞിനോട് പറയുന്ന കാര്യങ്ങൾ പേളി ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
advertisement
1/8
'ഈ ലോകം വളരെ മനോഹരമാണ് കുഞ്ഞേ....'; നിറവയറിൽ കൈവെച്ച് പേളി പറയുന്നു
ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദനും. കുഞ്ഞ് അതിഥിവരാൻ പോകുന്ന കാര്യം അടുത്തിടെയാണ് ഇരുവരും ആരാധകരുമായി പങ്കുവെച്ചത്.
advertisement
2/8
പേളി മാണിക്ക് അഞ്ച് മാസം കഴിഞ്ഞിരിക്കുകയാണ്. ഗര്‍ഭാവസ്ഥയിലെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം ഇവർ ആരാധകരുമായി പങ്കുവക്കാറുണ്ട്. ഈ വീഡിയോകള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.
advertisement
3/8
നിറവയറിൽ കൈവെച്ചിരിക്കുന്ന പേളിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിറവയറിൽ കൈവെച്ച് കുഞ്ഞിനോട് സംവദിക്കുന്ന തരത്തിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
advertisement
4/8
കുഞ്ഞിനോട് പറയുന്ന കാര്യങ്ങൾ പേളി ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ഈ ലോകം വളരെ മനോഹരമാണെന്നും നിന്നെ കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നുമായിരുന്നു പേളി മാണി കുറിച്ചിരിക്കുന്നത്.
advertisement
5/8
എല്ലാ തവണത്തെയും പോലെ ഇത്തവണയും ശ്രീനിഷ് ആണ് പേളിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിന് ആദ്യം കമന്റ് ചെയ്തിരിക്കുന്നതും ശ്രീനിഷ് തന്നെയാണ്.
advertisement
6/8
നിരവധി താരങ്ങളും സെലിബ്രിറ്റികളും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. അഞ്ച് മാസം പൂർത്തിയായപ്പോൾ പേളി മനോഹരമായൊരു കുറിപ്പും പങ്കുവെച്ചിരുന്നു.
advertisement
7/8
ആദ്യ മൂന്ന് മാസങ്ങളില്‍ ഗർഭത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും തനിക്ക് അനുഭവിക്കേണ്ടി വന്നിരുന്നതായി പേളി പറഞ്ഞിരുന്നു. അതിനു ശേഷം തനിക്ക് ഊർജസ്വലത അനുഭവപ്പെടുന്നുണ്ടെന്ന് പേളി പങ്കുവെച്ചിരുന്നു.
advertisement
8/8
ബിഗ്ബോസ് മലയാളം റിയാലിറ്റി ഷോയിൽ വെച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലായത്. ഷോ അവസാനിച്ചതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
'ഈ ലോകം വളരെ മനോഹരമാണ് കുഞ്ഞേ....'; നിറവയറിൽ കൈവെച്ച് പേളി പറയുന്നു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories