TRENDING:

ലിയോയെ മറികടക്കുമോ 'സലാർ'? പ്രഭാസ്- പൃഥ്വിരാജ് ചിത്രം നാളെ മുതൽ

Last Updated:
നിലവിൽ 148 കോടി നേടിയ വിജയ് ചിത്രം ലിയോ ആണ് ഇന്ത്യൻ സിനിമയിൽ തന്നെ ഓപ്പണിം​ഗ് ഡേയിൽ ഒന്നാമത്. സലാർ ഇതിനെ മറികടക്കുമെന്ന് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ
advertisement
1/6
ലിയോയെ മറികടക്കുമോ 'സലാർ'? പ്രഭാസ്- പൃഥ്വിരാജ് ചിത്രം നാളെ മുതൽ
പ്രഭാസ് നായകനായി പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ എത്തുന്ന പാൻ ഇന്ത്യൻ ചിത്രം 'സലാർ' ഡിസംബർ 22ന് തിയേറ്ററുകളിൽ എത്തും. പ്രഭാസിനൊപ്പം പൃഥ്വിരാജും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലാണ് എത്തുന്നത്.
advertisement
2/6
ഇന്ത്യൻ സിനിമ ലോകം ഈ വർഷം കാത്തിരിക്കുന്നതിൽ ഏറ്റവും പ്രതീക്ഷ ഉള്ള ചിത്രമാണ്. കെജിഎഫിന് ശേഷം പാൻ ഇന്ത്യൻ തലത്തിൽ ഇത്രത്തോളം പ്രേക്ഷക പ്രീതി നേടിയ ചിത്രം വേറെ ഒന്നില്ലെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
advertisement
3/6
നിലവിൽ 148 കോടി നേടിയ വിജയ് ചിത്രം ലിയോ ആണ് ഇന്ത്യൻ സിനിമയിൽ തന്നെ ഓപ്പണിം​ഗ് ഡേയിൽ ഒന്നാമത്. ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ പ്രകാരം 150 കോടിയാണ് സലാർ ആദ്യദിനം നേടുക എന്നാണ്. അങ്ങനെയെങ്കിൽ പ്രഭാസ് ചിത്രം ഇന്ത്യൻ സിനിമയിൽ പുത്തൻ റെക്കോർഡ് രചിക്കുമെന്ന് ഉറപ്പാണ്.
advertisement
4/6
പുതിയതായി ഇറങ്ങിയ ട്രെയിലറിൽ തീപാറുന്ന രംഗങ്ങൾ കോർത്തിണക്കി കൊണ്ട് ഒരു പുതു ലോകം സൃഷ്ടിച്ചിരിക്കുകയാണ് പ്രശാന്ത് നീൽ. ഹോംബാലെ ഫിലിംസിന്റെ വലിയ പ്രോജക്റ്റ് കൂടിയാണ് സലാർ. വിജയ് കിരഗാണ്ടർ, കെ വി രാമ റാവു ചേർന്നാണ് സലാർ നിർമിക്കുന്നത്.
advertisement
5/6
ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. രവി ബസ്രുർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
advertisement
6/6
പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിൽ എത്തിക്കുന്നത്. ഛായാഗ്രഹണം - ഭുവൻ ഗൗഡ, പ്രൊഡക്ഷൻ ഡിസൈനർ - ടി എൽ വെങ്കടചലപതി, ആക്ഷൻസ് - അൻമ്പറിവ്, കോസ്റ്റും - തോട്ട വിജയ് ഭാസ്കർ, എഡിറ്റർ - ഉജ്വൽ കുൽകർണി, വി എഫ് എക്സ് - രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ. - മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ
മലയാളം വാർത്തകൾ/Photogallery/Film/
ലിയോയെ മറികടക്കുമോ 'സലാർ'? പ്രഭാസ്- പൃഥ്വിരാജ് ചിത്രം നാളെ മുതൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories