TRENDING:

Adipurush | ദിവസവും മുട്ട, ചിക്കന്‍, മീന്‍, പാല്‍; ആദിപുരുഷിലെ രാമന്‍ ആകാന്‍ പ്രഭാസ് ചെയ്തത്

Last Updated:
വന്‍ മുതല്‍ മുടക്കില്‍ ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തിനായി വലിയ തയാറെടുപ്പുകളാണ് താരം നടത്തിയത്
advertisement
1/6
Adipurush | ദിവസവും മുട്ട, ചിക്കന്‍, മീന്‍, പാല്‍; ആദിപുരുഷിലെ രാമന്‍ ആകാന്‍ പ്രഭാസ് ചെയ്തത്
എസ് രാജമൌലി സംവിധാനം ചെയ്ത ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ താരമായി മാറിയ നടന്‍ പ്രഭാസ് പുതിയ കഥാപാത്രമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.
advertisement
2/6
ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. വന്‍ മുതല്‍ മുടക്കില്‍ ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തിനായി വലിയ തയാറെടുപ്പുകളാണ് താരം നടത്തിയത്
advertisement
3/6
ചിത്രത്തിനായി പ്രഭാസ് എടുത്ത ഡയറ്റിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. കഠിനമായ വർക്കൗട്ടുകൾ മുതൽ കർശനമായ ഭക്ഷണക്രമം വരെ ഇതിൽ ഉൾപ്പെടുന്നു. ആഴ്ചയിൽ ആറ് ദിവസമാണ് പ്രഭാസ് വ്യായാമം ചെയ്യുക. ജോഗിങ്, സൈക്ലിംഗ്, നീന്തൽ തുടങ്ങിയ കാർഡിയോ പരിശീലനങ്ങളും ഉണ്ടാകും
advertisement
4/6
ഭക്ഷണ കാര്യത്തിലും അതീവ ശ്രദ്ധയോടെ പ്രഭാസ് കൈകാര്യം ചെയ്തത്. ചിക്കൻ,മീൻ, മുട്ട, പാലുൽപ്പന്നങ്ങൾ എന്നിവ പ്രഭാസിന്റെ ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്നു. കാർബോഹൈഡ്രേറ്റ് അടങ്ങിയ മട്ട അരി, ക്വിനോവ, മധുരക്കിഴങ്ങ് തുടങ്ങിയയവും നടൻ കഴിച്ചു. മാംസാഹാരത്തോടൊപ്പം പഴങ്ങളും പച്ചക്കറികളും ജ്യൂസും ഡയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.15 മുട്ടകൾ ആണ് ദിവസവും പ്രഭാസ് കഴിച്ചതെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
advertisement
5/6
ബോളിവുഡ് താരസുന്ദരി കൃതി സനോന്‍ സീതാദേവിയായും സെയ്ഫ് അലിഖാന്‍ രാവണനായും എത്തുന്ന ചിത്രം ജൂണ്‍ 16ന് തിയേറ്ററുകളിലെത്തും. സിനിമയുടെ ആദ്യം ഇറങ്ങിയ ടീസറിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിലവാരമില്ലാത്ത വിഎഫ്കസും കഥാപാത്രങ്ങളുടെ ഗെറ്റപ്പും വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു
advertisement
6/6
എന്നാല്‍ ടീ സീരിസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ട്രെയിലര്‍ ടീസറിനെക്കാള്‍ മികച്ചതാണെന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണം.
മലയാളം വാർത്തകൾ/Photogallery/Film/
Adipurush | ദിവസവും മുട്ട, ചിക്കന്‍, മീന്‍, പാല്‍; ആദിപുരുഷിലെ രാമന്‍ ആകാന്‍ പ്രഭാസ് ചെയ്തത്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories