TRENDING:

'അമ്പതാം വയസില്‍ വീണ്ടും അച്ഛനായി' പുതിയ അതിഥിയെ വരവേറ്റ് പ്രഭുദേവ

Last Updated:
2020ലാണ് പ്രഭുദേവയും ഹിമാനി സിംഗും വിവാഹിതരായത്
advertisement
1/5
'അമ്പതാം വയസില്‍ വീണ്ടും അച്ഛനായി' പുതിയ അതിഥിയെ വരവേറ്റ് പ്രഭുദേവ
ഇന്ത്യയുടെ മൈക്കിള്‍ ജാക്സണ്‍ എന്നാണ് പ്രഭുദേവ സിനിമാലോകത്ത് അറിയപ്പെടുന്നത്. നടനായും നര്‍ത്തകനായും കൊറിയോഗ്രാഫറായും തിളങ്ങി നില്‍ക്കുന്ന പ്രഭുദേവയുടെ വ്യക്തി ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ഇടയ്ക്ക് വിവാദങ്ങളില്‍പ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന അദ്ദേഹം ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നൃത്ത സംവിധായകനാണ്.
advertisement
2/5
ഇപ്പോഴിതാ പ്രഭുദേവക്കും ഭാര്യ ഹിമാനി സിംഗിനും ഒരു പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് തമിഴ് സിനിമാലോകത്തെ പ്രധാന വാര്‍ത്ത. 2020ലാണ് പ്രഭുദേവ ഹിമാനിയെ വിവാഹം ചെയ്യുന്നത്. മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ കുടുംബത്തിലെ ആദ്യത്തെ അതിഥിയെ വരവേല്‍ക്കുന്നതിന്‍റെ ത്രില്ലിലാണ് ഇരുവരും.
advertisement
3/5
തനിക്കും ഹിമാനിക്കും കുഞ്ഞ് ജനിച്ചു എന്ന വാർത്ത സത്യമാണെന്നും അമ്പതാമത്തെ വയസിൽ ഒരു കുഞ്ഞിന്റെ അച്ഛനായെന്നും പ്രഭുദേവ ഇ-ടൈംസിനോട് പ്രതികരിച്ചു. വളരെ സന്തോഷമുണ്ടെന്നും ഈ നിമിഷം ഞാന്‍ പൂർണനായെന്ന് തോന്നുന്നതായും പ്രഭുദേവ പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
advertisement
4/5
സിനിമയുമായി ബന്ധപ്പെട്ട  തിരക്കുകളെല്ലാം തത്ക്കാലം നിർത്തിവയ്ക്കുകയാണെന്നും കുറച്ചുദിവസം കുടുംബത്തിനൊപ്പം നിൽക്കാന്‍ ആഗ്രഹിക്കുന്നവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഭുദേവയുടെ രണ്ടാം വിവാഹമാണ് 2020ല്‍ ഹിമാനിയുമായി നടന്നത്. ആദ്യ ഭാര്യയായ റംലത്തില്‍  വിവാഹ മോചനം നേടിയ ശേഷമാണ്  ഇരുവരും വിവാഹിതരായത്.  
advertisement
5/5
ആദ്യ വിവാഹത്തില്‍ വിശാൽ, റിഷി രാഘവേന്ദ്ര ദേവ, ആദിത് ദേവ എന്നിങ്ങനെ മൂന്ന് ആൺമക്കള്‍ അദ്ദേഹത്തിനുണ്ട്. ഇതിൽ വിശാൽ 2008-ൽ അന്തരിച്ചു. 2010-ലായിരുന്നു റംലത്തും പ്രഭുദേവയും വേർപിരിഞ്ഞത്.
മലയാളം വാർത്തകൾ/Photogallery/Film/
'അമ്പതാം വയസില്‍ വീണ്ടും അച്ഛനായി' പുതിയ അതിഥിയെ വരവേറ്റ് പ്രഭുദേവ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories