Salaar | എല്ലാ സംശയങ്ങളും സലാര്‍ റിലീസോടെ തീരും ! കെജിഎഫ് 2 വിനേക്കാള്‍ വലിയ സ്കെയിലിലുള്ള സിനിമയെന്ന് പൃഥ്വിരാജ്
- Published by:Arun krishna
- news18-malayalam
Last Updated:
ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
advertisement
1/11

ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ഈ പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ത്രില്ലറില്‍ ബാഹുബലി താരം പ്രഭാസും മലയാളത്തിന്‍റെ സ്വന്തം പൃഥ്വിരാജുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.
advertisement
2/11
ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി ഡിസംബര്‍ 22 ന് റിലീസ് ചെയ്യും. സലാര്‍ പാര്‍ട്ട് വണ്‍ സീസ് ഫയര്‍ എന്നാണ് സിനിമയുടെ മുഴുവന്‍ പേര്.
advertisement
3/11
കെജിഎഫ് പോലെ രണ്ട് ഭാഗങ്ങളായാകും ചിത്രമെത്തുക. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറും വീഡിയോ സോങ്ങുമെല്ലാം സലാറിന്‍റെ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്.
advertisement
4/11
അഡ്വാന്‍സ് ബുക്കിങ്ങിലും മികച്ച പ്രതികരണമാണ് അനുഭവപ്പെടുന്നത്. പ്രഭാസ് അവതരിപ്പിക്കുന്ന ദേവ കഥാപാത്രവും പൃഥ്വിരാജ് അവതരിപ്പിക്കുന്ന വരദരാജ മന്നാര്‍ എന്ന കഥാപാത്രവും തമ്മിലുള്ള സുഹൃത് ബന്ധത്തിന്‍റെ കഥ കൂടിയാണ് പ്രഭാസ്.
advertisement
5/11
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് കെജിഎഫ് ഫെയിം രവി ബസ്രൂര്‍ ആണ്. കെജിഫ് 2 തീര്‍ത്ത വന്‍വിജയത്തിന് ശേഷം റിലീസാകുന്ന പ്രശാന്ത് നീല്‍ ചിത്രം എന്ന നിലയില്‍ സലാറും കെജിഎഫും തമ്മില്‍ വലിയ താരതമ്യം നടക്കുന്നുണ്ട് പ്രേക്ഷകര്‍ക്കിടയില്‍
advertisement
6/11
എന്നാല്‍ സലാര്‍ ഷോ ആരംഭിച്ച് പത്ത് മിനിറ്റിനകം ഈ സംശയം പ്രേക്ഷകര്‍ക്ക് മാറുമെന്നാണ് നടന്‍ പൃഥ്വിരാജ് പറയുന്നത്. ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
advertisement
7/11
കെജിഎഫിനേക്കാള്‍ വലിയ ക്യാന്‍വാസിലാണ് സലാര്‍ ഒരുക്കിയിരിക്കുന്നത്. സെറ്റ് വര്‍ക്കിലാണെങ്കിലും സിനിമയുടെ സ്കെയിലില്‍ ആണെങ്കിലും ഇരുചിത്രങ്ങളും തമ്മില്‍ വലിയ വ്യത്യാസം കാണാം.
advertisement
8/11
തിയറ്ററുകളിൽ സിനിമ കാണുമ്പോൾ പ്രേക്ഷകർക്കും ഇതേ ഫീൽ ലഭിക്കുമെന്ന് കരുതുന്നു. സാലറിന്റെ ലോകം മുഴുവൻ ഗെയിം ഓഫ് ത്രോൺസ് പോലെയാണെന്ന് ഞാൻ പ്രശാന്തിനോട് പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള നാടകീയതയും അവതരണവുമാണ് ഈ സിനിമയില്‍ ഉള്ളത്.
advertisement
9/11
കെജിഎഫും സലാറിലെ ഖാന്‍സാറും തമ്മിലുള്ള സാമ്യതെയെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളും കാണാറുണ്ട്. ഈ രണ്ട് സിനിമകളും തമ്മില്‍ ഒന്നിക്കുന്ന കാര്യത്തെ കുറിച്ച് പ്രശാന്ത് നീലിന്‍റെ ഉള്ളില്‍ പല ആശയങ്ങളുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് മാത്രമേ എന്തെങ്കിലും ഉറപ്പിച്ച് പറയാന്‍ കഴിയു എന്നും പൃഥ്വിരാജ് പറഞ്ഞു.
advertisement
10/11
പ്രഭാസ്, പൃഥ്വിരാജ് എന്നിവര്‍ക്കു പുറമേ ശ്രുതി ഹാസന്‍, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.കേരളത്തിലെ തീയേറ്ററുകളില്‍ ചിത്രം വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രോഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.
advertisement
11/11
ഛായാഗ്രഹണം - ഭുവന്‍ ഗൗഡ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ടി എല്‍ വെങ്കടചലപതി, ആക്ഷന്‍സ് - അന്‍മ്പറിവ്, കോസ്റ്റും - തോട്ട വിജയ് ഭാസ്‌കര്‍, എഡിറ്റര്‍ - ഉജ്വല്‍ കുല്‍കര്‍ണി, വി എഫ് എക്‌സ് - രാഖവ് തമ്മ റെഡ്ഡി. പി ആര്‍ ഒ. - മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് ബ്രിങ്‌ഫോര്‍ത്ത് അഡ്വര്‍ടൈസിംഗ്.ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
മലയാളം വാർത്തകൾ/Photogallery/Film/
Salaar | എല്ലാ സംശയങ്ങളും സലാര്‍ റിലീസോടെ തീരും ! കെജിഎഫ് 2 വിനേക്കാള്‍ വലിയ സ്കെയിലിലുള്ള സിനിമയെന്ന് പൃഥ്വിരാജ്