TRENDING:

വേലുത്തമ്പി ദളവയായി പൃഥ്വിരാജ് ഉടനെത്തും; തിരക്കഥാകൃത്തിനെ വെളിപ്പെടുത്തി സംവിധായകൻ വിജി തമ്പി

Last Updated:
സിനിമയെകുറിച്ചുള്ള ചില പ്രധാന അപ്ഡേറ്റുകള്‍ അടുത്തിടെ വിജി തമ്പി പങ്കുവെച്ചിരുന്നു.
advertisement
1/9
വേലുത്തമ്പി ദളവയായി പൃഥ്വിരാജ് ഉടനെത്തും; തിരക്കഥാകൃത്തിനെ വെളിപ്പെടുത്തി സംവിധായകൻ വിജി തമ്പി
മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ വിജി തമ്പി തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവയുടെ ജീവിതം സിനിമയാക്കുന്നു എന്ന വാർത്ത ഏതാനും വർഷങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു.
advertisement
2/9
നടൻ പൃഥ്വിരാജ് ടൈറ്റിൽ റോളിലെത്തുന്ന സിനിമയെ സംബന്ധിച്ച് 2017ലാണ് ആദ്യം റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നത്. പൃഥ്വിയെ വേലുത്തമ്പി ദളവയുടെ വേഷത്തിൽ ഒരുക്കി ഒരു ഫോട്ടോഷൂട്ടും അക്കാലത്ത് നടത്തിയിരുന്നു.
advertisement
3/9
പ്രഖ്യാപനം നടന്ന് വർഷങ്ങളായിട്ടും സിനിമയുടെ അണിയറ ജോലികളുമായി മുന്നോട്ട് പോകുകയായിരുന്നു വിജി തമ്പി. സിനിമയെകുറിച്ചുള്ള ചില പ്രധാന അപ്ഡേറ്റുകള്‍ അടുത്തിടെ കാൻ ചാനൽ മീഡിയയോട് പങ്കുവെച്ചിരുന്നു.
advertisement
4/9
സിനിമയുടെ തിരക്കഥ പൂർത്തിയായെന്നും മലയാളത്തിലെ പ്രശസ്തമായ നിരവധി സിനിമകൾക്ക് തിരക്കഥയൊരുക്കിയ രഞ്ജി പണിക്കാരാണ് വേലുത്തമ്പി ദളവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 5 വർഷത്തോളമെടുത്താണ് സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്. 
advertisement
5/9
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് ശേഷം വേലുത്തമ്പി ദളവയുടെ ചിത്രീകരണം ആരംഭിക്കും. 70-80 ദിവസത്തോളം സിനിമക്കായി പൃഥ്വി മാറ്റിവെക്കേണ്ടി വരും.
advertisement
6/9
സിനിമയിൽ മൂന്ന് ഗെറ്റപ്പിലാണ് പൃഥ്വിരാജ് എത്തുക. പൃഥ്വിരാജ് എപ്പോഴാണോ ഫ്രീ ആയെത്തുന്നത് അപ്പോൾ തന്നെ സിനിമ തുടങ്ങും. ചിത്രത്തിൽ അഭിനയിക്കാൻ രാജു എപ്പോഴേ റെഡിയായി നിൽക്കുകയാണ്. യഥാർത്ഥത്തിൽ ആടുജീവിതം ചെയ്യാൻ പോയപ്പോഴാണ് കാര്യങ്ങളിൽ മാറ്റം വന്നത്. 
advertisement
7/9
2025ൽ എന്തായാലും ചിത്രീകരണം ആരംഭിക്കും. ബി​ഗ് ബജറ്റ് സിനിമയാണത്. വളരെ മാനങ്ങൾ ഉള്ളൊരു കഥാപാത്രം ആണ് ദളവ. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയക്കാരനാണ് അദ്ദേഹമെന്നും വിജി തമ്പി പറയുന്നു.  
advertisement
8/9
പൃഥ്വിരാജിനെ ദളവയായി കണ്ടുകൊണ്ടാണ് സിനിമ പ്ലാൻ ചെയ്ത് തുടങ്ങിയത്. പാന്‍ ഇന്ത്യൻ ലെവലില്‍ വലിയ ക്യാന്‍വാസിലാകും ചിത്രം ഒരുക്കുക. സിനിമയുടെ ഇം​ഗ്ലീഷ് പതിപ്പും ഉണ്ടാകും. ഒറിജിനൽ ബ്രിട്ടീഷ് ആർട്ടിസ്റ്റുകളും സിനിമയിൽ അഭിനയിക്കും.
advertisement
9/9
നിർമാതാക്കളുടെ കാര്യത്തിൽ അന്തിമതീരുമാനം എടുക്കാനുണ്ട്. . പൃഥ്വിരാജ് ഡയലോ​ഗുകൾ എല്ലാം ഹൃദ്യസ്ഥമാക്കി കഴിഞ്ഞെന്നും  വിജി തമ്പി പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Film/
വേലുത്തമ്പി ദളവയായി പൃഥ്വിരാജ് ഉടനെത്തും; തിരക്കഥാകൃത്തിനെ വെളിപ്പെടുത്തി സംവിധായകൻ വിജി തമ്പി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories