Prithviraj | ഛായാഗ്രാഹകൻ രവി കെ. ചന്ദ്രന്റെ ശേഖരത്തിൽ നിന്നും അച്ഛന്റെ പഴയകാല ചിത്രവുമായി പൃഥ്വിരാജ്
- Published by:user_57
- news18-malayalam
Last Updated:
Prithviraj posts a throwback pic of dad Sukumaran from Ravi K Chandran's archives | അച്ഛന്റെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്കൊപ്പം പിന്നീട് പൃഥ്വിയും സിനിമയിലെത്തി. അവരാണ് ഈ ചിത്രത്തിൽ
advertisement
1/5

'ഉണരൂ' എന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള അച്ഛന്റെ പഴയ ചിത്രം പോസ്റ്റ് ചെയ്ത് പൃഥ്വിരാജ്. ഈ ചിത്രത്തിന്റെ പ്രത്യേകതയെന്തെന്നാൽ, സിനിമയിലെ മൂന്ന് മഹാരഥന്മാരാണ് ഇതിനുള്ളിൽ. ഇവരിൽ അച്ഛൻ സുകുമാരനൊഴിച്ചാൽ മറ്റു മൂന്നുപേരുടെയും ഒപ്പം പൃഥ്വിരാജ് വർക്ക് ചെയ്തിട്ടുണ്ട്. മോഹൻലാൽ, മണിരത്നം, രവി കെ. ചന്ദ്രൻ എന്നിവരാണത്
advertisement
2/5
മോഹൻലാൽ ആദ്യമായി കൈകോർത്ത് മണി രത്നവുമായാണ്. 'രാവണൻ' എന്ന ചിത്രത്തിൽ പൃഥ്വിരാജ് വേഷമിട്ടു. വർഷങ്ങൾക്ക് ശേഷം മോഹൻലാലുമൊത്ത് ലൂസിഫറിൽ. അതിനു ശേഷം ഇപ്പോൾ രവി കെ. ചന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയായ ഭ്രമത്തിൽ പൃഥ്വിരാജ് നായകനാവുന്നു. വർഷങ്ങൾക്ക് മുൻപ് ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ അച്ഛന്റെയും അമ്മയുടെയും ഒപ്പമുള്ള ചിത്രമാണിത് (തുടർന്ന് വായിക്കുക)
advertisement
3/5
'പടയണി' എന്ന സിനിമയിൽ ഇന്ദ്രജിത് അച്ഛനൊപ്പം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ആദ്യ ചിത്രം 'നന്ദനത്തിൽ' നായകന്റെ മരിച്ചു പോയ അച്ഛന്റെ സ്ഥാനത്ത് സുകുമാരന്റെ ചിത്രമാണ് സിനിമയിൽ ഉണ്ടായിരുന്നത്
advertisement
4/5
കൈക്കുഞ്ഞായ പൃഥ്വിരാജ് അച്ഛന്റെ കയ്യിൽ. ഒപ്പം ചേട്ടൻ ഇന്ദ്രജിത്തും
advertisement
5/5
സുകുമാരന്റെയും മല്ലികയുടെയും ഒരു പഴയ ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
Prithviraj | ഛായാഗ്രാഹകൻ രവി കെ. ചന്ദ്രന്റെ ശേഖരത്തിൽ നിന്നും അച്ഛന്റെ പഴയകാല ചിത്രവുമായി പൃഥ്വിരാജ്