Salaar| 200 കോടിയിൽ ഒരുങ്ങുന്ന സലാർ; നായകൻ പ്രഭാസിന് പ്രതിഫലം 100 കോടി; പ്രതിനായകൻ പൃഥ്വിരാജിന് 4 കോടി രൂപ!
- Published by:Naseeba TC
- news18-malayalam
Last Updated:
വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്
advertisement
1/7

തുടർച്ചയായ പരാജയങ്ങൾക്കിടയിൽ പ്രഭാസും അദ്ദേഹത്തിന്റെ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ.
advertisement
2/7
ചിത്രത്തിൽ പ്രഭാസിനൊപ്പം പ്രതിനായകനായി എത്തുന്നത് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ആണ്. പൃഥ്വിരാജിന്റെ നാൽപ്പത്തിയൊന്നാം പിറന്നാൾ ദിവസമായ ഇന്ന് സലാറിന്റെ അണിയറ പ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കിയിരുന്നു.
advertisement
3/7
വരദരാജ മന്നാർ എന്നാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിനായി 4 കോടി രൂപയാണ് പൃഥ്വിരാജ് ഈടാക്കിയ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.
advertisement
4/7
ഇതുകൂടാതെ സലാറിന്റെ കേരളത്തിന്റെ വിതരണാവകാശവും പൃഥ്വിരാജ് സ്വന്തമാക്കിയിട്ടുണ്ട്. ഡിസംബർ 22-നാണ് സലാർ റിലീസ് ആകുന്നത്.
advertisement
5/7
അതേസമയം, ചിത്രത്തിലെ നായകനായ പ്രഭാസിന്റെ നൂറ് കോടിയാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുകൂടാതെ, ബോക്സ് ഓഫീസ് വരുമാനത്തിന്റെ പത്ത് ശതമാനവും താരത്തിന് ലഭിക്കും.
advertisement
6/7
ശ്രുതി ഹാസനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ എന്ന കഥാപാത്രത്തെയാണ് ശ്രുതി ഹാസൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 8 കോടി രൂപയാണ് ശ്രുതിയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
advertisement
7/7
സലാറിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത് ജഗ്പതി ബാബുവാണ്. ചിത്രത്തിനായി 4 കോടി രൂപയാണ് ജഗ്പതി ബാബുവിന്റെ പ്രതിഫലം.
മലയാളം വാർത്തകൾ/Photogallery/Film/
Salaar| 200 കോടിയിൽ ഒരുങ്ങുന്ന സലാർ; നായകൻ പ്രഭാസിന് പ്രതിഫലം 100 കോടി; പ്രതിനായകൻ പൃഥ്വിരാജിന് 4 കോടി രൂപ!