TRENDING:

Priyadarshan | നിസാരക്കാരിയല്ല പ്രിയദർശന്റെ മരുമകൾ മെലനി; സിദ്ധാർത്ഥിന്റെ ഭാര്യയായ വിദേശവനിത സകലകലാവല്ലഭ

Last Updated:
പ്രിയദർശനും ലിസിയും മുത്തശ്ശനും മുത്തശ്ശിയും ആയ വിവരം ലോകമറിഞ്ഞത്‌ ഇപ്പോഴാണ്. മരുമകൾ മെലനി ആരാണ്?
advertisement
1/6
Priyadarshan | നിസാരക്കാരിയല്ല പ്രിയദർശന്റെ മരുമകൾ മെലനി; സിദ്ധാർത്ഥിന്റെ ഭാര്യയായ വിദേശവനിത സകലകലാവല്ലഭ
രണ്ട് ദിവസങ്ങൾക്ക് മുൻപ് സംവിധായകൻ പ്രിയദർശൻ (Priyadarshan) മകൾ കല്യാണിക്ക് പിറന്നാൾ ആശംസിച്ചപ്പോഴാണ് അദ്ദേഹം മുത്തച്ഛനായ വിവരം ലോകമറിയുന്നത്. മകൾക്കും മകനും മരുമകൾക്കും കൊച്ചുമകൾക്കും ഒപ്പം നിൽക്കുന്ന ചിത്രം സഹിതമാണ് അദ്ദേഹം കല്യാണിക്ക് പിറന്നാൾ ആശംസിച്ചത്. കോവിഡ് നാളുകളിൽ, പുത്തൻ ഫ്ലാറ്റിൽ ചെയ്ത ചെറിയ ഒരുക്കങ്ങളുടെ ഇടയിൽ വച്ചാണ് സിദ്ധാർഥ് അമേരിക്കൻ വനിതയായ മെലനിക്ക് താലിചാർത്തിയത്. പ്രിയദർശനും ലിസിയും മകൾ കല്യാണിയും വളരെ അടുത്ത ബന്ധുക്കളും മാത്രമാണ് കേരളീയ ശൈലിയിലെ വിവാഹത്തിൽ പങ്കെടുത്തത്
advertisement
2/6
കൊച്ചുമകൾ പിറന്നിട്ടു കുറച്ചുകാലം ആയി എന്ന് പോസ്റ്റിലെ കുഞ്ഞിനെ കണ്ടവർക്ക് മനസിലായി. ഇത്രയും നാൾ എന്തുകൊണ്ട് മുത്തശ്ശനായി എന്ന വിവരം പ്രിയദർശനും മുത്തശ്ശിയായി എന്ന വിവരം ലിസിയും മറച്ചു വച്ചു എന്ന ചോദ്യവും ഉയരുന്നു. ആദ്യമായാണ് ഇവരുടെ കുഞ്ഞിനെ പുറംലോകം കാണുന്നത്. കുട്ടിയുടെ പേര് എന്തെന്നറിയാനുള്ള ആകാംക്ഷയിലാകും ഇനി പ്രിയദർശൻ കുടുംബത്തിന്റെ ഫാൻസ്‌. കേക്ക് മുറിച്ചുകൊണ്ടുള്ള ഒരു ചെറിയ ജന്മദിനാഘോഷമാണ് ഇവരുടെ വീട്ടിൽ നടന്നത്. ഇപ്പോഴും പലർക്കും മെലനി ആരെന്ന കാര്യത്തിൽ അത്ര പിടിയില്ല (തുടർന്ന് വായിക്കുക)
advertisement
3/6
സിനിമയിൽ വിഷ്വൽ എഫക്റ്റ്സിന്റെ ലോകത്താണ് സിദ്ധാർഥ് പ്രിയദർശന് ജോലി. ഇതിനായി 'മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിൽ സിദ്ധാർഥ് ദേശീയ പുരസ്കാരവും സ്വന്തമാക്കി. അതിനു ശേഷം കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞതും മെലനിയുമായുള്ള വിവാഹം നടന്നു. മരുമകളുടെ ഒപ്പമുള്ള ചില ചിത്രങ്ങൾ ലിസി ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. വിദേശിയെങ്കിലും, എപ്പോഴെല്ലാം അമ്മായിയമ്മയുടെ കൂടി കണ്ടുവോ, അപ്പോഴെല്ലാം സാരിയോ കേരള സാരിയോ ധരിച്ചാണ് മെലനി നിന്നിട്ടുള്ളത്
advertisement
4/6
മരുമകൾ വിദേശിയെങ്കിലും, നമ്മുടെ നാട്ടിൽ കിട്ടുന്ന സദ്യയും പായസവും എല്ലാം മെലനിക്ക് പ്രിയപ്പെട്ടത് തന്നെ. ഇക്കാര്യം പറഞ്ഞത് അമ്മായി ലിസിയാണ്. ഒരിയ്ക്കൽ മകനും മകൾക്കും മരുമകൾക്കും ഒപ്പം ഡിന്നർ കഴിക്കുന്ന ഒരു ചിത്രം ലിസി പോസ്റ്റ് ചെയ്തിരുന്നു. എന്നാലും ആയാണ് മെലനി, എങ്ങനെയാകും ഇവർ മലയാളിയായ സിദ്ധാർത്ഥിന്റെ ഭാര്യയായി പ്രിയദർശൻ കുടുംബത്തിലേക്ക് വന്നു എന്നെല്ലാം ചോദ്യങ്ങൾ പലരുടെയും മനസ്സിൽ ഉണ്ടാകും. കലാ കുടുംബത്തിലേക്ക് എന്തുകൊണ്ടും യോജിച്ച ആൾ തന്നെയാണ് മെലനിയുടെ രൂപത്തിൽ മരുമകളായി ഗൃഹപ്രവേശം നടത്തിയത്
advertisement
5/6
കാലിഫോർണിയയിൽ നിന്നുള്ള മെലനി ആർട്ടിസ്റ്റ് ആണ്. മെലനി ബാസ് എന്നാണ് പൂർണമായ പേര്. വളരെ നന്നായി ചിത്രങ്ങൾ വരയ്ക്കുകയും ഇലസ്ട്രേഷൻസ് ചെയ്യുകയും ചെയ്യാറുണ്ട് ഇവർ. കൂടാതെ ഒരു പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോയും നടത്തിവരുന്നു. ഇവിടെ വിഷ്വൽ എഫ്ഫെക്റ്റ്സ്, മോഷൻ ഗ്രാഫിക്സ്, കളർ ഗ്രേഡിംഗ്, ഫിനിഷിങ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മെലനിയുടെ കലാ പ്രകടനങ്ങൾക്കായി ഒരു ഇൻസ്റ്റാഗ്രാം പേജ് ഉണ്ട്. ഇതിൽ അവർ തന്നെ ഒരു പെയ്ന്റർ, ആർട്ടിസ്റ്റ് എന്നെല്ലാം വിശേഷിപ്പിക്കുന്നു. നിലവിൽ താൻ ചെന്നൈയിലാണ് എന്ന് മെലനി ബയോയിൽ പറഞ്ഞിട്ടുണ്ട്
advertisement
6/6
കല്യാണിയുടെ ജന്മദിനത്തിൽ പ്രിയദർശൻ പോസ്റ്റ് ചെയ്ത ചിത്രം. ചെന്നൈയിൽ ചില ആർട്ട് എക്സിബിഷനുകളിൽ തന്റെ കലാരൂപങ്ങൾ മെലനി പ്രദർശിപ്പിച്ചിട്ടുണ്ട്. വിവാഹശേഷം മെലനി ഇവിടെ അത്രകണ്ട് സജീവമായിട്ടില്ല എന്നുവേണം പറയാൻ. പിന്നെ കുടുംബ ജീവിതവും മകളുടെ പരിപാലനവും ചേർന്ന് എല്ലാ അമ്മമാരെയും പോലെ മെലനിയെയും തിരക്കിലാക്കിയിരിക്കും. വിവാഹ വിശേഷത്തിനു ശേഷം സിദ്ധാർഥിനെയും കുടുംബത്തെയും ഒന്നിച്ചു കണ്ട സന്തോഷം പലരും കമന്റിലൂടെ അറിയിച്ചിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
Priyadarshan | നിസാരക്കാരിയല്ല പ്രിയദർശന്റെ മരുമകൾ മെലനി; സിദ്ധാർത്ഥിന്റെ ഭാര്യയായ വിദേശവനിത സകലകലാവല്ലഭ
Open in App
Home
Video
Impact Shorts
Web Stories