TRENDING:

Rahman | ഇടവേളയ്ക്കു ശേഷം റഹ്‌മാൻ മലയാളത്തിലേക്ക് വരുന്നു

Last Updated:
Rahman is set to make a comeback to Malayalam film industry after Ponniyin Selvan | നിലവിൽ 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിൽ വേഷമിടുകയാണ് റഹ്മാൻ
advertisement
1/9
ഇടവേളയ്ക്കു ശേഷം റഹ്‌മാൻ മലയാളത്തിലേക്ക് വരുന്നു
പുതുവർഷത്തിൽ നടൻ റഹ്‌മാന്‌ തമിഴിലും തെലുങ്കിലും തിരക്കിൻ്റെ നാളുകൾ. തമിഴിൽ മോഹൻരാജയുടെ സഹായി സുബ്ബുറാം സംവിധാനം ചെയ്‌ത സിനിമ പ്രദർശന സജ്ജമായി. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ഉടൻ റിലീസ് ചെയ്യും. മാസ്സ് ഹീറോ പരിവേഷമാണ് ഈ ചിത്രത്തിൽ റഹ്‌മാന്റേത്
advertisement
2/9
ഹൈദരാബാദിൽ ഗോപിചന്ദിനൊപ്പം സമ്പത്ത് നന്തി സംവിധാനം ചെയ്യുന്ന 'സീട്ടിമാർ' എന്ന സിനിമയിൽ അഭിനയിച്ചു വരുന്ന റഹ്‌മാൻ ഹൈദരാബാദിൽ തന്നെ മണിരത്‌നത്തിൻ്റെ ഡ്രീം പ്രോജക്റ്റും മൾട്ടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രവുമായ 'പൊന്നിയിൻ സെൽവനിൽ' ജോയിൻ ചെയ്‌തു
advertisement
3/9
തൻ്റെ കഥാപാത്രത്തെ കുറിച്ചു റഹ്‌മാൻ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും മർമ്മ പ്രധാനമായ കഥാപാത്രമാണ് റഹ്മാന്റേത് എന്നാണ് സൂചന. ഇതിലെ കഥാപാത്രത്തിനു വേണ്ടി മാസങ്ങളോളം വാൾപയറ്റ്‌, കുതിര സവാരി തുടങ്ങിയ കായിക അഭ്യാസങ്ങൾ പരിശീലിച്ചിരുന്നുവത്രെ
advertisement
4/9
അഹമ്മദിൻറെ സംവിധാനത്തിൽ റഹ്‌മാൻ, ജയം രവി, അർജ്ജുൻ എന്നിവർ ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രമായ 'ജനഗണമന', വിശാലിനൊപ്പം 'തുപ്പറിവാളൻ 2' എന്നിവയാണ് 2021ന്റെ ആദ്യ പകുതിയിലെ റഹ്മാന്റെ മറ്റു തമിഴ് ചിത്രങ്ങൾ
advertisement
5/9
മലയാളത്തിൽ വളരെ സെലക്റ്റീവായി അഭിനയിക്കുന്ന റഹ്‌മാൻ 'രണം' സിനിമയ്ക്ക് ശേഷം അഭിനയിക്കുന്നത് പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് അണിയിച്ചൊരുക്കുന്ന സിനിമയിലാണ്
advertisement
6/9
ഈ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം അടുത്തയാഴ്ച്ച ഉണ്ടാകും. പീക്കോക് ആർട്ട് ഹൗസ്സിനു എം.കെ. സുഭാകരനും അഞ്ജു വർഗീസ് ‌ വിളയടത്തും ചേർന്നു നിർമ്മിക്കുന്ന ഈ മലയാള സിനിമയുടെ ചിത്രീകരണം ജനുവരി അവസാനം കശ്‌മീരിൽ തുടങ്ങും
advertisement
7/9
റഹ്മാൻ സിനിമയിലെത്തിയിട്ടു 37 വർഷങ്ങൾ പിന്നിട്ടു. പത്മരാജൻ സംവിധാനം ചെയ്‌ത്‌ 1983ൽ പുറത്തിറങ്ങിയ 'കൂടെവിടെ'യാണ് റഹ്മാൻ എന്ന നടനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ആദ്യ ചിത്രം. മമ്മൂട്ടിയും സുഹാസിനിയും നായികാ നായകന്മാരായ ചിത്രത്തിൽ നായകനോളം കിടപിടിക്കുന്ന വേഷം തന്നെയായിരുന്നു റഹ്‌മാന്‌ ലഭിച്ചത്
advertisement
8/9
അഭിനേതാവെന്നതിലുപരി അന്നത്തെ ചെറുപ്പക്കാർക്കിടയിൽ റഹ്മാൻ ഹരമായി മാറിയത് നൃത്തത്തിലൂടെയാണ്. 'കാണാമറയത്ത്' എന്ന ചിത്രത്തിലെ 'ഒരു മധുരക്കിനാവിൻ ലഹരിയിൽ...' എന്ന് തുടങ്ങുന്ന ഡാൻസ് നമ്പർ യുവാക്കളുടെ കാലാതീതമായ ഗാനമായി മാറി. ഈ ഗാനത്തിന് 'തേജാഭായ് ആൻഡ് ഫാമിലി' എന്ന സിനിമയിൽ പുതിയ തലമുറ വേർഷനുമൊരുങ്ങി
advertisement
9/9
1990 കളിൽ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച റഹ്മാൻ, ഒന്നുരണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തൊണ്ണൂറുകളുടെ അവസാനത്തോടെ മടങ്ങിയെത്തി. 2000ങ്ങളുടെ അവസാനത്തിൽ തുടങ്ങി മുഖ്യധാരാ മലയാള ചിത്രങ്ങളിൽ റഹ്മാൻ നിറസാന്നിധ്യമായി
മലയാളം വാർത്തകൾ/Photogallery/Film/
Rahman | ഇടവേളയ്ക്കു ശേഷം റഹ്‌മാൻ മലയാളത്തിലേക്ക് വരുന്നു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories