ഒരു കുടുംബത്തിലെ മുത്തച്ഛൻ, അച്ഛൻ, മകൻ എന്നിവർക്കൊപ്പം അഭിനയിച്ച നായിക; ഇന്ന് സൂപ്പർതാര പരിവേഷം
- Published by:meera_57
- news18-malayalam
Last Updated:
ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ താരം, മലയാള സിനിമയിലും വേഷമിട്ടിട്ടുണ്ട്
advertisement
1/8

തെന്നിന്ത്യൻ സിനിമയിൽ അഭിനയ പാരമ്പര്യമുള്ള നടി രമ്യ കൃഷ്ണൻ (Ramya Krishnan), ബോളിവുഡിലും ഒരുപിടി നല്ല ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരമാണ്. കരിയറിലെ ഹിറ്റുകളിലൂടെ ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും അവർ തനിക്കൊരു ഇരിപ്പിടം നേടിക്കഴിഞ്ഞു. ബാഹുബലിയിലെ രാജമാതാ ശിവകാമി എന്ന കഥാപാത്രത്തിലൂടെ ഒരു സൂപ്പർതാര പരിവേഷം കൈവന്ന നടിയാണവർ. മലയാള ചിത്രങ്ങളിലും രമ്യ അവരുടെ കരിയറിന്റെ തുടക്കകാലം മുതലേ അഭിയനയിച്ചിട്ടുണ്ട്
advertisement
2/8
മൂന്നു തലമുറകളിലെ നടന്മാർക്കൊപ്പം വേഷമിട്ട പാരമ്പര്യമുണ്ട് രമ്യ കൃഷ്ണന്. 1993ൽ സഞ്ജയ് ദത്തിനൊപ്പം 'ഖൽനായക്' സിനിമയിൽ അഭിനയിച്ചു. റിലീസിന് ശേഷം തരംഗമായി മാറിയ സിനിമയായിരുന്നു ഇത്. ഇതിലെ 'നായക് നഹി... ഖൽനായക് ഹൂം മേം' എന്ന സഞ്ജയ് ദത്ത് വേഷമിട്ട ഗാനം പ്രശസ്തമാണ് (തുടർന്ന് വായിക്കുക)
advertisement
3/8
ബോൾഡ് വേഷങ്ങളിൽ അത്മവിശ്വാസത്തോടു കൂടി പ്രത്യക്ഷപ്പെട്ട നടി, ഹിന്ദി ചിത്രങ്ങളായ പരമ്പര (1993), ത്രിമൂർത്തി (1995), ബഡെ മിയാൻ ചോട്ടെ മിയാൻ (1998), വാജൂദ് (1998) ചാഹത്ത് (1996) തുടങ്ങിയ സിനിമകളിലെ അത്യന്തം ഗ്ലാമറസ് വേഷങ്ങളുടെ പേരിൽ ശ്രദ്ധേയയായി. അനിൽ കപൂർ, നാനാ പടേക്കർ എന്നിവരായിരുന്നു രമ്യ കൃഷ്ണന്റെ ജോഡികൾ
advertisement
4/8
നടിമാരിൽ പലർക്കും അവരുടെ കരിയർ പത്തു വർഷങ്ങൾക്കപ്പുറം നീണ്ടുവെങ്കിൽ, രമ്യ കൃഷ്ണന് രണ്ട് പതിറ്റാണ്ടത്തെ സിനിമാ പാരമ്പര്യം അവകാശപ്പെടാനുണ്ട്. 1984ൽ 'കഞ്ചു കഗഡ' എന്ന സിനിമയിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. അക്കാലത്തെ പല മുൻനിര നായികമാക്കുമൊപ്പം ആ സിനിമയിൽ രമ്യ കൃഷ്ണ വേഷമിട്ടിരുന്നു
advertisement
5/8
ചിരഞ്ജീവി, നാഗാർജുന, നന്ദമുരി ബാലകൃഷ്ണ, മോഹൻ ബാബു, രാജേന്ദ്ര പ്രസാദ് തുടങ്ങിയ നടന്മാർക്കൊപ്പം രമ്യ കൃഷ്ണൻ അഭിനയിച്ചു കഴിഞ്ഞു. 2019ലെ 'വെങ്കി മാമ' എന്ന സിനിമയിൽ നാഗ ചൈതന്യ, വെങ്കടേഷ് എന്നിവർക്കൊപ്പവും രമ്യ കൃഷ്ണൻ വേഷമിട്ടിരുന്നു
advertisement
6/8
തെന്നിന്ത്യൻ അഭിനയ കുടുംബമായ അക്കിനേനിമാരുടെ മൂന്നു തലമുറകൾക്കൊപ്പം രമ്യ കൃഷ്ണൻ അഭിനയിച്ചു കഴിഞ്ഞു. അക്കിനേനി നാഗേശ്വര റാവു, നാഗാർജുന, അഖിൽ അക്കിനേനി എന്നിവരുടെ സിനിമകളിൽ രമ്യ കൃഷ്ണനെ കാണാം. നാഗേശ്വര റാവുവിനൊപ്പം സൂത്രധാരുലു (1989), ദഗുട് മൂത്ത ദംപട്യം (1990), ഇദ്ദരു ഇദ്ദരെ (1990) മുതലായ സിനിമകളിൽ നാഗേശ്വര റാവുവായിരുന്നു നായകവേഷം ചെയ്തത്
advertisement
7/8
നാഗാർജുനയുമായുള്ള ജോഡി പലപ്പോഴും രമ്യ കൃഷ്ണന് വിജയചിത്രങ്ങൾ സമ്മാനിച്ചിരുന്നു. ഇവരുടെ പേരിൽ ആകെ പത്ത് സൂപ്പർഹിറ്റ് ചിത്രങ്ങൾ പിറവിയെടുത്തു. സങ്കീർത്തന (1987), അല്ലരി അല്ലുടു (1993), ഹലോ ബ്രദർ (1994), ചന്ദ്രലേഖ (1997) അന്നമയ്യ (1997) മുതലായ സിനിമകളാണ് അവരുടേതായി പുറത്തുവന്നിട്ടുള്ളത്
advertisement
8/8
ഇതിനു പുറമേ, 'ശൈലജ റെഡ്ഢി അല്ലുഡു' (2018) എന്ന സിനിമയിൽ നാഗ ചൈതന്യയുടെ അമ്മായിയമ്മയുടെ വേഷം രമ്യ കൃഷ്ണൻ കൈകാര്യം ചെയ്തിരുന്നു. ബംഗരാജു (2022) എന്ന സിനിമയിൽ നാഗ ചൈതന്യയുടെ അമ്മൂമ്മയുടെ വേഷത്തിലും അഭിനയിച്ചു. നാഗാർജുനയുടെ ഇളയ മകൻ അഖിലിനൊപ്പം 'ഹലോ' എന്ന സിനിമയിൽ രമ്യ 2017ൽ അഭിനയിച്ചു
മലയാളം വാർത്തകൾ/Photogallery/Film/
ഒരു കുടുംബത്തിലെ മുത്തച്ഛൻ, അച്ഛൻ, മകൻ എന്നിവർക്കൊപ്പം അഭിനയിച്ച നായിക; ഇന്ന് സൂപ്പർതാര പരിവേഷം