ബിജു മേനോൻ, ജ്യോതിർമയി സിനിമയിലെ നടി; ഭർത്താവിന്റെ 30 വർഷ പീഡനത്തിന് ശേഷം വിവാഹമോചനം നേടിയ താരം
- Published by:meera_57
- news18-malayalam
Last Updated:
സ്മാർട്ട്ഫോണിന്റെ വരവോടു കൂടി രതി നേരിട്ട പീഡനത്തിന് തെളിവുകൾ ഉണ്ടാവാൻ തുടങ്ങി
advertisement
1/6

തെന്നിന്ത്യൻ സിനിമാ ലോകത്തെ നിർണായക മേഖലായായ തമിഴ്, തെലുങ്ക് ചലച്ചിത്ര ലോകങ്ങളെ അടക്കിവാണിരുന്ന താരസുന്ദരിമാരിൽ ഒരാളാണ് രതി അഗ്നിഹോത്രി (Rati Agnihotri). കരിയറിന്റെ ഔന്നിത്യത്തിൽ അവർ അഭിനയിച്ച വേഷങ്ങൾ എന്നതിനേക്കാൾ ശ്രദ്ധിക്കപ്പെട്ട ഒരു കാര്യമാണ് അവരുടെ വിവാഹ ജീവിതം. മൂന്ന് പതിറ്റാണ്ടു കാലം ഭർത്താവിന്റെ ക്രൂരപീഡനം സഹിച്ച ശേഷം വിവാഹമോചനം എന്ന തീരുമാനം എടുക്കുമ്പോൾ അവർക്ക് പ്രായം വളരെ കഴിഞ്ഞിരുന്നു. 1980കളിൽ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു രതി അഗ്നിഹോത്രി. പ്രതാപ കാലത്ത് രജനികാന്ത്, കമൽ ഹാസൻ എന്നിവരുടെ നായികയായി രതി അഭിനയിച്ചിരുന്നു. വൈകിയ വേളയിൽ അവർ മലയാളത്തിലും അഭിയനയിച്ചിട്ടുണ്ട്
advertisement
2/6
ഉത്തർപ്രദേശിൽ നിന്നുമാണ് രതി അഗ്നിഹോത്രി തെന്നിന്ത്യൻ സിനിമയിലേക്കെത്തുന്നത്. ഏക് ദുജെ കെ ലിയേ, കൂലി, തവൈഫ് പോലുള്ള സിനിമകളിൽ തെളിഞ്ഞു നിൽക്കുന്ന സമയത്താണ് അവർ അനിൽ വിർവാനി എന്ന ബിസിനസുകാരന്റെ ഭാര്യയാവുന്നത്. സിനിമയിൽ നിറഞ്ഞാടി നിന്ന രതിയുടെ ജീവിതത്തിൽ ഒട്ടും അഭിലഷണീയമായിരുന്നില്ല ഈ വിവാഹം. 1985ൽ ആയിരുന്നു ഇവരുടെ വിവാഹം. അക്കാലങ്ങളിലെ നടിമാരെ പോലെ, രതിയും വിവാഹശേഷം വീട്ടമ്മയായി മാറാൻ ആഗ്രഹിച്ചു (തുടർന്ന് വായിക്കുക)
advertisement
3/6
വിവാഹത്തിന്റെ ആദ്യവർഷങ്ങളിൽ തന്നെ അനിലിന്റെ ക്രൂര മർദ്ദനങ്ങൾ രതിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അനിലുമായുള്ള മൂന്ന് പതിറ്റാണ്ട് നീണ്ട വിവാഹ ജീവിതത്തിൽ ഇത് പതിവായിരുന്നു. അനിലിന്റെ പെന്റ്റ് ഹൗസിന് ചുറ്റും ജീവൻ ഭയന്ന് ഓടിയ സാഹചര്യങ്ങൾ രതിക്ക് പറയാനുണ്ടാവും. മുഖം പോലെ പുറമേ കാണാൻ സാധിക്കുന്ന ശരീരഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നില്ല ഭർത്താവിന്റെ മർദ്ദനങ്ങൾ. അതും അയാൾ കൃത്യമായി പ്ലാൻ ചെയ്താണ് രതിയെ ആക്രമിച്ചിരുന്നത്. എപ്പോഴും പുഞ്ചിരിയുമായി പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന രതി ഇത്രയും വേദനകൾ സഹിച്ചിരുന്നു എന്ന് ആരും അറിഞ്ഞിരുന്നില്ല
advertisement
4/6
എന്നാൽ, സ്‍മാർട്ട്ഫോണിന്റെ വരവോടു കൂടി രതി നേരിട്ട പീഡനത്തിന് തെളിവുകൾ ഉണ്ടാവാൻ തുടങ്ങി. അതവരുടെ തകർന്ന ദാമ്പത്യബന്ധത്തിന്റെ തെളിവുകളായി. ഒരിക്കൽ മകൻ തനൂജ് പൂനെയിൽ ഷൂട്ടിങ്ങിനായി പുറപ്പെട്ടതും അനിൽ രതിയെ പതിവുപോലെ മർദിച്ചു. ജീവൻ ഭയന്ന രതി തടി കൊണ്ടുള്ള വാതിലിനു പിന്നിൽ ഒളിച്ചു. അപ്പോൾ അവർക്ക് പ്രായം 54 വയസ്. "54 വയസുള്ള സ്ത്രീയായ ഞാൻ കുറച്ചു കഴിയുമ്പോൾ നന്നേ പ്രായം ചെന്ന് ഒരുദിവസം മർദനമേറ്റു മരിക്കും" എന്ന് രതി അഗ്നിഹോത്രി ഒരിക്കൽ പറയുകയുണ്ടായി
advertisement
5/6
ആ ദിവസം അവർ വിവാഹമോചനത്തിന് ശ്രമിക്കാൻ തീരുമാനിച്ചു. സഹായിക്കാൻ ആരും കൂടെയില്ലാത്ത ഒരു രാത്രിയിൽ അവർ പോലീസ് സ്റ്റേഷൻ വരെ തനിയെ പോയി പരാതി ഫയൽ ചെയ്തു. സഹോദരിയും, അമ്മയും, അടുത്ത സുഹൃത്തും അന്ന് അവർക്കൊപ്പം വരാൻ കഴിയാത്ത സാഹചര്യങ്ങളിൽ ദൂരെയായിരുന്നു. അമ്മ സ്ട്രോക്ക് ബാധിച്ച് കിടപ്പിലും. മെഡിക്കൽ പരിശോധനയിൽ രതിയുടെ പരാതിയുടെ ആഴത്തിന് കൂടുതൽ തെളിവുകൾ ഉണ്ടായി. പോലീസ് നടപടികൾ പൂർത്തിയായതും, രതി വീടെന്നു കരുതിയിരുന്ന ആ ഫ്ലാറ്റിലേക്ക് പിന്നീട് പോയില്ല
advertisement
6/6
ലോണാവാലയിലെ ബംഗ്ലാവിലേക്ക് അവർ വാഹനം ഓടിച്ചു പോയി. വിവാഹം എന്ന വ്യവസ്ഥിതിയിൽ വിശ്വസിച്ചത് കൊണ്ടാണ് വിവാഹമോചനം എന്ന തീരുമാനം കൈക്കൊള്ളാൻ ഇത്രയും കാലം വേണ്ടിവന്നത് എന്ന് രതി അഗ്നിഹോത്രി. ഭർത്താവിന് മനംമാറ്റം ഉണ്ടാവും എന്നായിരുന്നു അത്രയും നാളുകളിൽ രതി പ്രതീക്ഷയർപ്പിച്ചത്. എന്നാൽ അത് സംഭവിച്ചില്ല. അവർ വീണ്ടും അഭിനയത്തിൽ സജീവമായി. മലയാളത്തിൽ ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ ബിജു മേനോൻ, ജ്യോതിർമയി, ലാൽ എന്നിവർ പ്രധാനവേഷങ്ങൾ ചെയ്ത ചിത്രം 'അന്യർ' രതിയുടെ മലയാള സിനിമാ പ്രവേശം രേഖപ്പെടുത്തിയ സിനിമയാണ്
മലയാളം വാർത്തകൾ/Photogallery/Film/
ബിജു മേനോൻ, ജ്യോതിർമയി സിനിമയിലെ നടി; ഭർത്താവിന്റെ 30 വർഷ പീഡനത്തിന് ശേഷം വിവാഹമോചനം നേടിയ താരം