TRENDING:

'ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ'; RDX പ്രൊഡ്യൂസറോട് ആന്‍റണി വര്‍ഗീസ്

Last Updated:
ജയിലര്‍ സിനിമ ഹിറ്റ് ആയതിന് പിന്നാലെ രജനികാന്തിനും സംവിധായകനും നിര്‍മ്മാതാവ് കാര്‍ സമ്മാനിച്ചിരുന്നു
advertisement
1/11
'ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ'; RDX പ്രൊഡ്യൂസറോട് ആന്‍റണി വര്‍ഗീസ്
ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച വിജയമായിരുന്നു സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ ജയിലര്‍ നേടിയത്.
advertisement
2/11
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ഈ മാസ് ആക്ഷന്‍ ത്രില്ലര്‍ സിനിമ സണ്‍പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ജയിലര്‍ 564.35  കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് അണിയറക്കാര്‍ അറിയിച്ചത്.
advertisement
3/11
മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷഫോഫ് എന്നിവരും അതിഥി വേഷത്തിലെത്തിയ സിനിമ തമിഴ്നാടിന് പുറത്തും മികച്ച വിജയം തന്നെ നേടി. ഓണക്കാലത്ത് മറ്റ് സിനിമകള്‍ ഇറങ്ങിയപ്പോഴും കേരളത്തില്‍ ജയിലറിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു.
advertisement
4/11
സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ നിര്‍മ്മാതാവ് കലാനിധി മാരന്‍ നായകന്‍ രജനികാന്തിനും സംവിധായകന്‍ നെല്‍സണും പാരിതോഷികം നല്‍കിയ വിവരം വലിയ വാര്‍ത്തയായിരുന്നു. 
advertisement
5/11
 രജനികാന്തിന് പ്രതിഫലത്തിന് പുറമെ 100 കോടിയോളം രൂപയുടെ ചെക്കും ബിഎംഡബ്ല്യു കാറുമാണ് സമ്മാനിച്ചത്.
advertisement
6/11
സംവിധായകന്‍ നെല്‍സണും ലാഭത്തിന്‍റെ പങ്കും പോര്‍ഷെയുടെ ആഡംബരകാറും സമ്മാനിച്ചു.ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
advertisement
7/11
ഇപ്പോഴിതാ കേരളത്തില്‍ ഓണക്കാലത്ത് ഹിറ്റടിച്ച ആക്ഷന്‍ മൂവി ആര്‍ഡിഎക്സ് സിനിമയിലെ താരങ്ങളും നിര്‍മ്മാതാവ് സോഫിയ പോളില്‍ നിന്ന് പാരിതോഷികം പ്രതീക്ഷിക്കുന്നുണ്ട്. സിനിമയിലെ പ്രധാന വേഷത്തിലെത്തിയ ആന്‍റണി വര്‍ഗീസാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പറഞ്ഞത്.
advertisement
8/11
വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്‍രെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ആര്‍ഡിഎക്സ് നഹാസ് ഹിദായത്ത് ആണ് സംവിധാനം ചെയ്തത്. 
advertisement
9/11
'ജയ്‌ലർ സിനിമ ഹിറ്റ്‌ ആയപ്പോൾ രജനി സർ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും' എന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പം സിനിമയിലെ മറ്റ് താരങ്ങളായ നീരജും ഷെയ്നും നിര്‍മ്മാതാവിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പെപ്പെ പങ്കുവെച്ചിരിക്കുന്നത്.
advertisement
10/11
കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും. ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ.പിന്നെ നഹാസ് പോർഷ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്ന കേൾക്കുന്നെ - പെപ്പെ കുറിച്ചു.
advertisement
11/11
അധികം വൈകാതെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. 
മലയാളം വാർത്തകൾ/Photogallery/Film/
'ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ'; RDX പ്രൊഡ്യൂസറോട് ആന്‍റണി വര്‍ഗീസ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories