L2 Empuraan | ഞെട്ടിക്കുന്ന പ്രതിഫലത്തുക! L2 എമ്പുരാൻ സിനിമയിൽ മോഹൻലാലും പൃഥ്വിരാജും കൈപ്പറ്റുന്ന ശമ്പളം എത്രയെന്നു വെളിപ്പെടുത്തൽ
- Published by:meera_57
- news18-malayalam
Last Updated:
മലയാള സിനിമ ഏറെ പ്രതീക്ഷയോടു കൂടി ഉറ്റുനോക്കുന്ന ചിത്രമാണ് മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ 'L2 എമ്പുരാൻ'
advertisement
1/6

തമിഴിന്റെയും തെലുങ്കിന്റെയും കന്നഡയുടെയും ബിഗ് ബജറ്റ്, മാസ് സിനിമകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന മലയാള സിനിമയ്ക്ക്, അതിന്റെ പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകുന്ന സിനിമയാണ് മോഹൻലാൽ (Mohanlal) നായകനായി, പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'L2 എമ്പുരാൻ' (L2 Empuraan). ഈ വരുന്ന മാർച്ച് 27ന് റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിന് ഗംഭീര പ്രീ-സെയിൽസ് പ്രതികരണം ലഭിച്ചിരിക്കുകയാണ്. മലയാള സിനിമയിൽ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ നിർണായക പങ്കുള്ള സിനിമയാണ് എമ്പുരാൻ. ആദ്യ ഭാഗത്തേക്കാൾ ഹൈപ്പോടു കൂടി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ
advertisement
2/6
സിനിമയുടെ പ്രൊമോഷൻ പരിപാടികൾ വളരെ സജീവമായി നടന്നു വരികയാണ്. കഴിഞ്ഞ ദിവസം കന്നഡ മണ്ണിൽ മോഹൻലാലും പൃഥ്വിരാജും കൂട്ടരും മാധ്യമങ്ങളുമായി സംവദിച്ചിരുന്നു. മഞ്ജു വാര്യർ, ടൊവിനോ തോമസ്, അഭിമന്യു സിംഗ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ മലയാളത്തിലെയും അന്യഭാഷകളിലെയും താരങ്ങളുടെ മഹാ സംഗമമാണ് എമ്പുരാൻ. മോഹൻലാലും, പൃഥ്വിരാജും എന്നിവർ മലയാള സിനിമയിലെ തന്നെ താരമൂല്യമുള്ള അഭിനേതാക്കൾ ആണെന്ന കാര്യം ഏവർക്കും അറിയാവുന്നതാണ് (തുടർന്നു വായിക്കുക)
advertisement
3/6
ഇവർ കൈകോർക്കുന്ന ഒരു സിനിമ എന്ന നിലയിലാകുമ്പോൾ, താരപ്രഭയ്ക്കും ചിലവിനും തെല്ലും കുറവ് വരില്ല. എമ്പുരാൻ കാസ്റ്റിംഗ് ആരംഭിച്ചപ്പോൾ തന്നെ തന്റെ മനസ്സിൽ ഇന്ത്യൻ സിനിമയിലെയും ലോകസിനിമയിലെയും പല പേരുകളും കടന്നുവന്നിരുന്നുവെന്ന് പൃഥ്വിരാജ്. അമേരിക്ക, യു.കെ., ചൈന പോലുള്ള രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം താരങ്ങളിലേക്കും എത്തിച്ചേരാൻ സാധിച്ചു എന്നും പൃഥ്വിരാജ്. ഗെയിം ഓഫ് ത്രോൺസ് താരങ്ങളായ ജെറോം ഫ്ലിൻ, എറിക് എബൗണി, ആൻഡ്രിയ ടിവാദർ എന്നിവർ എമ്പുരാന്റെ ഭാഗമാണ്
advertisement
4/6
ഒരു ഇന്ത്യൻ സിനിമയുമായി, പ്രത്യേകിച്ചും എമ്പുരാനുമായി, കൈകോർക്കുന്നതിൽ അവർ പ്രകടിപ്പിച്ച കൗതുകം തന്നെ ഞെട്ടിച്ചു എന്നും പൃഥ്വിരാജ്. പരസ്പരം സമ്മതം അറിയിച്ചതും, ഏജന്റുമാർ കൂടി ഇടപെടാൻ എത്തിച്ചേർന്നു. ഈ താരങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ പ്രതിഫലം വേണമെന്നായിരുന്നു അവരുടെ നിർബന്ധം. എന്നാൽ, മലയാള സിനിമയിൽ അത് നടക്കുമായിരുന്നില്ല എന്ന് പൃഥ്വിരാജ് സുകുമാരൻ. കാസ്റ്റിംഗിന് വേണ്ടി ഏറ്റവും കൂടുതൽ തുക ചെലവിടേണ്ടി വരുമെന്നതിനാൽ, അവർ എല്ലാപേരെയും സിനിമയിൽ ഉൾപ്പെടുത്താൻ സാധിക്കാതെ വന്നുവെന്നും പൃഥ്വിരാജ്
advertisement
5/6
മുടക്കുമുതലിന്റെ ഓരോ അണയും എമ്പുരാന്റെ നിർമാണത്തിനായി ചെലവഴിക്കണം എന്ന് പൃഥ്വിരാജിന് നിർബന്ധമായിരുന്നു. ഇവിടെയാണ് നായകൻ മോഹൻലാലും സംവിധായകൻ പൃഥ്വിരാജും വ്യത്യസ്തരാവുന്നത്. 100കോടി മുതൽമുടക്കിൽ 80കോടി പ്രതിഫല ഇനത്തിൽ ചിലവഴിച്ച സിനിമയല്ല എമ്പുരാൻ. അഭിനേതാക്കളും ടെക്‌നീഷ്യന്മാരും ഉൾപ്പെടെ എല്ലാവരും തങ്ങൾ വ്യത്യസ്തമായ ഒരു കാര്യത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നു എന്ന് ഉറപ്പുള്ളവരായിരുന്നു. ഇക്കാര്യം വിദേശ താരങ്ങളായ ആൻഡ്രിയ, ജെറോം എന്നിവരും മനസിലാക്കിയിരുന്നു. എങ്കിൽ മലയാളികളുടെ സ്വന്തം ലാലേട്ടൻ, അഥവാ മോഹൻലാലിന്റെ പ്രതിഫലം കൂടി മനസിലാക്കാം
advertisement
6/6
മോഹൻലാൽ ഒരു രൂപ പോലും കൈപ്പറ്റാതെയാണ് അബ്രാം ഖുറേഷിയായി നിറഞ്ഞാടിയത്. പൃഥ്വിരാജ് ഇത് പറയുമ്പോൾ മോഹൻലാൽ കൂടി ആ വേദിയിൽ ഉണ്ടായിരുന്നു. പൃഥ്വിയും കാലണ പോലും പ്രതിഫലമായി എടുക്കാതെയാണ് എമ്പുരാന് വേണ്ടി പ്രയത്നിച്ചത് എന്ന് അദ്ദേഹം. 'ഞങ്ങൾ ചിലവഴിച്ച പണം നിങ്ങൾ സ്‌ക്രീനിൽ കാണും' എന്നാണ് പൃഥ്വിരാജ് പങ്കിട്ട വിവരം. സെൽഫി എന്ന സിനിമയ്ക്കായി അക്ഷയ് കുമാർ സമാന രീതിയിൽ പ്രതിഫലം കൈപപറ്റാതെ അഭിനയിച്ചു എന്ന കാര്യവും ഈ വേല പൃഥ്വിരാജ് ഓർമപ്പെടുത്തി
മലയാളം വാർത്തകൾ/Photogallery/Film/
L2 Empuraan | ഞെട്ടിക്കുന്ന പ്രതിഫലത്തുക! L2 എമ്പുരാൻ സിനിമയിൽ മോഹൻലാലും പൃഥ്വിരാജും കൈപ്പറ്റുന്ന ശമ്പളം എത്രയെന്നു വെളിപ്പെടുത്തൽ