കലാഭവൻ മണിയുടെ പെങ്ങളായ നടി; ഹിറ്റ് ചിത്രം; വീഡിയോ ലീക്ക് ആയതോടെ ജീവിതം മാറി
- Published by:meera_57
- news18-malayalam
Last Updated:
നടിയുടെയും കാമുകന്റെയും ദൃശ്യങ്ങൾ ആയിരുന്നു വീഡിയോ ഉള്ളടക്കം എന്ന നിലയിൽ പ്രചരിച്ചത്
advertisement
1/7

സിനിമ എന്ന മാസ്മരിക, മായിക ലോകം വിജയങ്ങളുടേതു മാത്രമല്ല, വെല്ലുവിളികളുടെയും അപ്രതീക്ഷിതമായ ചതിയുടെയും കൂടിയാണ്. ആ ചതിക്കുഴികളിൽ വീഴാതെ മുന്നേറുന്നവർ വിജയം കുറിക്കും. മറ്റു ചിലർ വീണിടത്ത് നിന്നും ഉയിർത്തെഴുന്നേൽക്കും. തന്റെ കൗമാരപ്രായത്തിൽ സിനിമയിലെത്തിയ ഈ താരം സിനിമാ കുടുംബത്തിലെ അംഗമാണ്. നടൻ കലാഭവൻ മണിയുടെ അനിയത്തിവേഷം ഈ നായികയ്ക്ക് മലയാള സിനിമയിൽ ഏറെ ശ്രദ്ധനേടിക്കൊടുത്തു. എല്ലാത്തിനും ഒരു അന്ത്യമുണ്ടെന്നു പറയുന്നത് പോലെ ഒരൊറ്റ വീഡിയോ ലീക്കിലൂടെ ആ നായികയ്ക്കും കരിയറിൽ ഒരു വൻ തിരിച്ചടിയുണ്ടായി
advertisement
2/7
ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ച നടിയാണ് കഥാനായിക. താജ് മഹൽ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ നടി റിയ സെന്നിന് പ്രായം വെറും 19 വയസ്. ഭാരതിരാജ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത് 1999ൽ. ഇന്ന് 44 വയസ് പ്രായമുണ്ട് ഈ താരത്തിന്. സിനിമയിൽ വലിയ വിജയം നേടിയ ആളല്ല ഈ നടിയെങ്കിലും, അവരുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രശസ്ത നടി മുൺമൂൺ സെന്നിന്റെ പെൺമക്കളിൽ ഒരാളാണ് റിയ സെൻ. മുത്തശ്ശി സുചിത്ര സെന്നും അറിയപ്പെടുന്ന അഭിനേത്രി. ത്രിപുര രാജകുടുംബാംഗം ഭരത് ദേവ് വർമയാണ് റിയ സെന്നിന്റെ പിതാവ്
advertisement
3/7
1981ൽ കൊൽക്കത്തയിൽ പിറന്ന റിയ സെൻ, 'താജ് മഹൽ' എന്ന സിനിമ കൂടാതെ പ്രശാന്തിന്റെ ഒപ്പം വേഷമിട്ട 'ഗുഡ് ലക്ക്' എന്ന ചിത്രത്തിലും അഭിനയിച്ചു. ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു 'സ്റ്റൈൽ'. റിയ സെന്നിന്റെ പല ചിത്രങ്ങളും ബോക്സ് ഓഫീസ് വിജയമായിരുന്നില്ല. 2006ൽ പുറത്തിറങ്ങിയ 'അപ്ന സപ്ന മണി മണി'ക്ക് ശേഷം വന്ന അവരുടെ 12 സിനിമകളും പരാജയപ്പെട്ടു. അതിൽ നിന്നും കരകയറാൻ റിയ സെൻ പാടുപെട്ടു. 2016ൽ പുറത്തിറങ്ങിയ 'ഡാർക്ക് ചോക്ലേറ്റ്' എന്ന സിനിമയിൽ അവർ ശ്രദ്ധനേടി
advertisement
4/7
അതിനു പുറമേ, റിയ സെൻ വെബ് സീരീസിലും ഭാഗ്യം പരീക്ഷിച്ചു. 2005ൽ റിയ സെൻ ഒരു പ്രണയബന്ധത്തിലാണ് എന്ന ഗോസിപ്പും പ്രചരിച്ചു. നടൻ അഷ്മിത്ത് പട്ടേൽ ആയിരുന്നു ആ ഗോസിപ് വാർത്തയിൽ റിയ സെന്നിന്റെ പേരിനൊപ്പം ഉയർന്നുകേട്ട നായകൻ. ഇന്ന് അഭിനയിച്ച സിനിമകളുടെ പേരിൽ ശ്വേതാ മേനോന്റെ പേരിലെ കേസുകളും വിവാദങ്ങളും തലപൊക്കിയെങ്കിൽ, അന്ന് റിയ സെന്നിന്റെ കരിയറും ജീവിതവും മാറ്റിമറിച്ചത് ഒരു വീഡിയോ ആയിരുന്നു
advertisement
5/7
അക്കാലങ്ങളിൽ എ.ഐ. ഉണ്ടായിരുന്നില്ല. MMS വീഡിയോകൾ അക്കാലങ്ങളിൽ സൃഷ്‌ടിച്ച ഓളം ചെറുതല്ലായിരുന്നു. റിയ സെന്നിന്റെയും അഷ്മിത്ത് പട്ടേലിന്റെയും എന്ന പേരിലും ഒരു MMS വീഡിയോ പുറത്തിറങ്ങി. സിനിമാ മേഖലയിൽ ഏറെ വിവാദവും കോളിളക്കവും സൃഷ്‌ടിച്ച വീഡിയോ ആയിരുന്നു ഇത്. ഈ വീഡിയോ ഫേക്ക് ആയിരുന്നു എന്ന് റിയ സെന്നും അഷ്മിത്ത് പട്ടേലും പ്രതികരിച്ചു. അതിനു പിന്നാലെ റിയ സെന്നിന്റെ സിനിമാ അവസരങ്ങൾ കുറഞ്ഞു. അവരുടെ വ്യക്തി ജീവിതവും പ്രശ്നങ്ങളാൽ മുഖരിതമായി മാറി
advertisement
6/7
നടൻ ജോൺ എബ്രഹാമും റിയ സെന്നും ഡേറ്റിംഗ് നടത്തുകയാണെന്ന് അക്കാലങ്ങളിൽ വാർത്ത പ്രചരിച്ചു. അവർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും. എഴുത്തുകാരനായ സൽമാൻ റുഷ്ദിയുമായും റിയ സെന്നിന്റെ പേര് ചേർത്തുകെട്ടപ്പെട്ടു. ഈ ഊഹാപോഹങ്ങൾ റിയ കാലാകാലങ്ങളിൽ നിരസിക്കുകയും ചെയ്തു. യുവരാജ് സിംഗ്, ശ്രീശാന്ത് എന്നിവരുടേതായിരുന്നു മറ്റു പേരുകൾ
advertisement
7/7
2017ൽ കാമുകനായിരുന്ന ശിവം തിവാരി എന്ന യുവാവുമായി റിയ സെൻ വിവാഹിതയായി. ബംഗാളി ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. കലാഭവൻ മണി, മനോജ് കെ. ജയൻ, പൃഥ്വിരാജ്, കാവ്യാ മാധവൻ എന്നിവർ അഭിനയിച്ച 'അനന്തഭദ്രം' എന്ന സിനിമയാണ് റിയ സെൻ മലയാളത്തിൽ അറിയപ്പെടാൻ കാരണമായ ഏക ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
കലാഭവൻ മണിയുടെ പെങ്ങളായ നടി; ഹിറ്റ് ചിത്രം; വീഡിയോ ലീക്ക് ആയതോടെ ജീവിതം മാറി