TRENDING:

ജ്യോതിഷ പ്രകാരമാണ് റിലീസ് തീയ്യതി തീരുമാനിക്കുന്നത്; സലാറിന്റെ റിലീസിനെ കുറിച്ച് നിർമാതാവ്

Last Updated:
എല്ലാ സിനിമാ റിലീസുകളും തീരുമാനിക്കുന്നത് ജ്യോതിഷം നോക്കിയാണെന്നും നിർമാതാവ്
advertisement
1/8
ജ്യോതിഷ പ്രകാരമാണ് റിലീസ് തീയ്യതി തീരുമാനിക്കുന്നത്; സലാറിന്റെ റിലീസിനെ കുറിച്ച് നിർമാതാവ്
പ്രഭാസ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. ബാഹുബലിക്കു ശേഷം ആരാധകരെ തൃപ്തിപ്പെടുത്തുന്നതോ ബോക്സ് ഓഫീസിൽ ചലനങ്ങൾ സൃഷ്ടിക്കുന്നതോ ആയ ചിത്രങ്ങൾ നൽകാൻ പ്രഭാസിന് കഴിഞ്ഞിട്ടില്ല.
advertisement
2/8
കെജിഎഫ് സംവിധാനയകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിലാണ് ഇനി പ്രതീക്ഷ. ചിത്രത്തിൽ പൃഥ്വിരാജ്, ശ്രുതി ഹാസൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
advertisement
3/8
സലാർ: പാർട്ട് വൺ - സീസ് ഫയർ ആണ് ഡിസംബർ 22 ന് പുറത്തിറങ്ങുന്നത്. ഡിസംബർ 21 ന് ഷാരൂഖ് ഖാൻ ചിത്രം ഡങ്കി, ഹോളിവുഡ് ചിത്രം അക്വാമാൻ എന്നിവയും തിയേറ്ററുകളിലെത്തുന്നുണ്ട്.
advertisement
4/8
തിയേറ്ററിൽ കടുത്ത വെല്ലുവിളിയാകും സലാർ നേരിടുക എന്ന് ഉറപ്പ്. എന്നാൽ റിലീസ് തീയ്യതി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് വിജയ് കിരഗണ്ടൂർ.
advertisement
5/8
അടുത്ത വർഷം ജനുവരിയിൽ പൊങ്കലിന് സലാർ തിയേറ്ററിൽ എത്തിക്കാമായിരുന്നു, എന്നാൽ തെലുങ്ക്, തമിഴ് റിലീസുകളിൽ വിപണി അലങ്കോലപ്പെടുമെന്ന് വിശ്വസിക്കുന്നതായി വിജയ് പറയുന്നു.
advertisement
6/8
ഡിസംബർ 22 റിലീസ് തീയ്യതിയായി തീരുമാനിച്ചത് ജ്യോതിഷ പ്രകാരമാണെന്ന് നിർമാതാവ് പറയുന്നു. തങ്ങളുടെ വിശ്വാസ പ്രകാരമാണ് റിലീസ് തീയ്യതി തീരുമാനിച്ചത്. കഴിഞ്ഞ പത്ത് വർഷമായി സിനിമാ റിലീസുകൾ തീരുമാനിക്കുന്നത് ജ്യോതിഷം നോക്കിയാണെന്നും നിർമാതാവ് പറയുന്നു. അത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
7/8
അതേസമയം, പ്രശാന്ത് നീൽ 2014 ൽ സംവിധാനം ചെയ്ത ഉഗ്രം എന്ന ചിത്രത്തിന്റെ റീമേക്കാണ് സലാർ എന്ന റിപ്പോർട്ടുകളേയും നിർമാതാവ് തള്ളി. ഉഗ്രം, കെജിഎഫ് എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശാന്തിന് അതിൽ നിന്നും വ്യത്യസ്തമായി പുതിയ സിനിമ ചെയ്യേണ്ടത് എങ്ങനെയാണെന്ന് അറിയാമെന്ന് നിർമാതാവ് പറഞ്ഞു. സലാർ റീമേക്ക് ആണെന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
8/8
ചിത്രത്തിൽ വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ദേവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ പറയുന്നത് എന്നാണ് പുറത്തു വന്ന ട്രെയിലറുകളിൽ നിന്നും മനസ്സിലാകുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
ജ്യോതിഷ പ്രകാരമാണ് റിലീസ് തീയ്യതി തീരുമാനിക്കുന്നത്; സലാറിന്റെ റിലീസിനെ കുറിച്ച് നിർമാതാവ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories