TRENDING:

'ചില തെറ്റുകൾ പറ്റി'; ബോക്സ് ഓഫീസ് പരാജയങ്ങളെക്കുറിച്ച് സമാന്ത

Last Updated:
ഇൻസ്റ്റഗ്രാമിലെ ആസ്ക് മീ എനിതിങ് എന്ന സെഷനിലാണ് സമാന്ത സിനിമയുടെ പരാജയങ്ങളെക്കുറിച്ച് മനസ് തുറന്നത്
advertisement
1/5
'ചില തെറ്റുകൾ പറ്റി'; ബോക്സ് ഓഫീസ് പരാജയങ്ങളെക്കുറിച്ച് സമാന്ത
ആരാധകർ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമാന്തയുടെ എറ്റവും പുതിയ സീരീസാണ് സിറ്റാഡൽ: ഹണി ബണി. നവംബർ 7നാണ് സീരീസ് പ്രേക്ഷകർക്ക് മുന്നിലെത്തുക. ഗ്ലോബൽ സിറ്റാഡൽ ഫ്രാഞ്ചൈസിയുടെ ഇന്ത്യൻ സ്പിൻ-ഓഫിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും തന്റെ സിനിമാ യാത്രയെക്കുറിച്ചും പുതിയ പരമ്പരയിലെ തൻ്റെ കഥാപാത്രത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും തുറന്ന് പറയുകയാണ് സാമന്ത റൂത്ത് പ്രഭു.
advertisement
2/5
ഇൻ്സ്റ്റഗ്രാമിലെ ആസ്ക് മീ എനിതിംഗ് സെഷനിലാണ് സമാന്ത ആരാധകരുമായി സംവദിച്ചത്. ആരാധകരുടെ ചോദ്യങ്ങളോടും തന്റെ കരിയറിനെക്കുറിച്ചും പൂർവകാല അനുഭവഭവങ്ങളെക്കുറിച്ചും   സമീപകാലത്തെ തന്റെ സിനിമയുടെ പരാജയങ്ങളെക്കുറിച്ചും സമാന്ത മനസ് തുറന്നു. ചിലതെറ്റുകൾ പറ്റിയതായും കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നില്ലെന്നും പരാജയങ്ങൾ അംഗീകരിക്കുന്നതായും സമാന്ത പറഞ്ഞു.
advertisement
3/5
തന്റെ പ്രകടനങ്ങൾ പ്രതിക്ഷയ്ക്കൊത്ത്  ഉയരാത്ത സമയം കരിയറിൽ ഉണ്ടായിരുന്നു എന്നും എന്നാൽ അത് പുതിയ പാഠങ്ങൾ നൽകിയെന്നും സമാന്ത പറഞ്ഞു.അടുത്തകാലത്തിറങ്ങിയ ചില സിനിമകളിൽ തനിക്ക് ഏറ്റവും മികച്ചത് നൽകാനായില്ലെന്നും താരം പറഞ്ഞു.
advertisement
4/5
എറ്റവും പുതിയ സീരീസായ സിറ്റാഡൽ: ഹണി ബണിയെക്കുറിച്ച് വാചാലയായ സമാന്ത ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും ആരാധകരോട് സംസാരിച്ചു. താൻ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും സങ്കീർണവും വിവിധ ലെയറുകളുള്ളതുമായ കഥാപാത്രമാണ് സിറ്റാഡൽ:ഹണി ബണിയിലേതെന്ന് സമാന്ത പറഞ്ഞു. എന്നാൽ പ്രേക്ഷകരാണ് കഥാപാത്രത്തെ സ്വീകരിക്കേണ്ടതെന്നും സമാന്ത ആരാധകരുടെ ചോദ്യങ്ങളുടെ മറുപടിയായി പറഞ്ഞു.
advertisement
5/5
രാജും ഡികെയും ചേർന്ന് സംവിധാനം ചെയ്യുന്ന സിറ്റാഡൽ:ഹണി ബണിയിൽ സമാന്തയുടെ നായകനായി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം വരുൺ ധവാനാണ്.പ്രിയങ്ക ചോപ്ര നായികയായ യഥാർത്ഥ സിറ്റാഡൽ സീരീസിന്റെ പ്രീക്വലായാണ് സിറ്റാഡൽ:ഹണി ബണി എത്തുന്നത്. ആമസോൺ പ്രൈം വീഡിയോ വഴി നവംബർ 7നാണ് സീരീസ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
'ചില തെറ്റുകൾ പറ്റി'; ബോക്സ് ഓഫീസ് പരാജയങ്ങളെക്കുറിച്ച് സമാന്ത
Open in App
Home
Video
Impact Shorts
Web Stories