തുലാഭാര ത്രാസിലെ കുട്ടി മലയാള സിനിമാ ലോകത്തെത്തിയിട്ട് മൂന്നു വർഷങ്ങൾ
- Published by:user_57
- news18-malayalam
Last Updated:
തന്റെ ആദ്യ ചിത്രത്തിന്റെ മൂന്നാം വാർഷികം ആഘോഷിക്കുകയാണ് ചിത്രത്തിലെ ആ കുട്ടി ഇന്ന്
advertisement
1/8

വളരെ രസകരമായ ചോദ്യങ്ങൾക്ക് ആരാധകരും താരങ്ങളും തമ്മിൽ സംവദിക്കുന്ന ഒരു മേഖല കൂടിയാണ് ഇൻസ്റ്റഗ്രാം. സിനിമ കൂടാതെയുള്ള വിശേഷങ്ങൾ അറിയാനാവും പലർക്കും താൽപ്പര്യം. കൂട്ടുകാർ, വീട്ടുകാർ, നേരമ്പോക്കുകൾ എന്നിങ്ങനെയുള്ള സകലമാന വിശേഷങ്ങളും ഈ ചോദ്യോത്തര വേളയിൽ ഉണ്ടാവും
advertisement
2/8
അത്തരത്തിൽ തന്റെ ഫോണിൽ ഉള്ള ഏറ്റവും പഴയ ചിത്രം ഒന്ന് ഷെയർ ചെയ്യാമോ എന്ന ആരാധകരുടെ ചോദ്യത്തിന് പ്രേക്ഷകരുടെ പ്രിയങ്കരി നൽകിയ ഫോട്ടോയാണ് മുകളിൽ കണ്ടത്. ഈ ഫോട്ടോ ഇറങ്ങിയതുമായി ബന്ധപ്പെട്ട് മറ്റൊരു പ്രത്യേകത കൂടി കൂട്ടിവായിക്കാവുന്നതാണ്. ചിത്രത്തിലെ ആൾ മലയാള സിനിമയിൽ എത്തിയിട്ട് ഇന്ന് മൂന്നു വർഷങ്ങൾ തികഞ്ഞിരിക്കുന്നു
advertisement
3/8
നടി എന്നതിനേക്കാളും മുൻപ് നർത്തകിയായി പേരെടുത്ത, ഇപ്പോഴും നൃത്ത ചുവടുകളുമായി പ്രേക്ഷകരുടെ ഇടയിൽ സജീവമായ ആ കുട്ടി സാനിയ അയ്യപ്പനാണ്. പതിനഞ്ചാം വയസ്സിൽ ചിന്നു എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തിറങ്ങിയ 'ക്വീൻ 'എന്ന സിനിമയുടെ മൂന്നാം വാർഷികം കൂടിയാണിന്ന്
advertisement
4/8
അടുത്തതായി 'കൃഷ്ണൻകുട്ടി പണിതുടങ്ങി' എന്ന സിനിമയിലെ നായികാ വേഷം കൈകാര്യം ചെയ്യുകയാണ് സാനിയ. വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് ഈ ചിത്രത്തിലെ നായകൻ. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് ആണ് ഈ കാണുന്നത്
advertisement
5/8
'പതിനെട്ടാം പടി' എന്ന ചിത്രത്തിലെ അതിഥി വേഷമാണ് സാനിയ ഏറ്റവും ഒടുവിലായി ചെയ്തത്. ഇതിൽ ഒരു ഗാനരംഗത്തിൽ സാനിയ പ്രത്യക്ഷപ്പെട്ടു
advertisement
6/8
സാനിയ അയ്യപ്പൻ
advertisement
7/8
സാനിയ അയ്യപ്പൻ
advertisement
8/8
സാനിയ അയ്യപ്പൻ
മലയാളം വാർത്തകൾ/Photogallery/Film/
തുലാഭാര ത്രാസിലെ കുട്ടി മലയാള സിനിമാ ലോകത്തെത്തിയിട്ട് മൂന്നു വർഷങ്ങൾ