Saniya Iyyappan | ഗ്ലാമർ വേഷം ധരിച്ചാൽ മേനിപ്രദർശനക്കാരിയാകുമോ? സാനിയ അയ്യപ്പൻറെ മറുപടി ഇതാ
- Published by:user_57
- news18-malayalam
Last Updated:
ഗ്ലാമർ വസ്ത്രങ്ങൾ അണിഞ്ഞാൽ 'മേനിപ്രദർശനക്കാരി' എന്ന് വിളിക്കുന്നവർക്കുള്ള മറുപടിയുമായി സാനിയ
advertisement
1/6

ഗ്ലാമർ ചിത്രങ്ങളുടെ പേരിൽ ഏറെ നാളുകളായി വിമർശനം നേരിടുന്ന യുവതാരമാണ് നടി സാനിയ അയ്യപ്പൻ. ഏതാനും വർഷങ്ങൾക്ക് മുൻപ് ഷോർട്സ് ധരിച്ചുള്ള ചിത്രത്തിന് നേരെ ഒട്ടേറെ സദാചാരക്രമണ നേരിട്ട നടിയാണ് സാനിയ. അതിനെല്ലാം ചുട്ട മറുപടിയും സാനിയ നൽകിയിട്ടുണ്ട്
advertisement
2/6
ഇപ്പോൾ മാലിദ്വീപ് സന്ദർശിക്കുന്ന വേളയിൽ സാനിയ അതീവ ഗ്ളാമറസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇവിടെ തന്നെയായിരുന്നു പിറന്നാൾ ആഘോഷിച്ചതും. എന്നാൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിനൊപ്പം ഗ്ലാമർ വസ്ത്രങ്ങൾ അണിഞ്ഞാൽ 'മേനിപ്രദർശനക്കാരി' എന്ന് വിളിക്കുന്നവർക്കുള്ള മറുപടിയും സാനിയ നൽകുകയാണ് (തുടർന്ന് വായിക്കുക)
advertisement
3/6
ഐശ്വര്യ റായിയും തബുവും ചേർന്നുള്ള ഒരു രംഗത്തിലൂടെയാണ് സാനിയ ആ മറുപടി നൽകുന്നത്. ഒരു സ്ത്രീ ശരീരം പുറത്തുകാണുന്ന വസ്ത്രം ധരിച്ചാൽ എന്താണ് വിളിക്കുക എന്ന് ഒരാൾ ചോദിക്കുമ്പോൾ മറ്റൊരാൾ ഉത്തരം പറയുന്ന രീതിയിലെ കാർഡ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്താണ് സാനിയയുടെ മറുപടി
advertisement
4/6
എങ്കിൽ അവളെ 'ശ്രദ്ധ നേടാൻ ശ്രമിക്കുന്ന അഴിഞ്ഞാട്ടക്കാരി' എന്ന് അഭിസംബോധന ചെയ്യുന്ന സമൂഹത്തോടാണ് മറുപടി വരുന്നത്. ആ വിളി ഉള്ളിന്റെയുള്ളിലെ സ്ത്രീവിരുദ്ധതയിൽ നിന്നും പുറത്തുവരുന്നതാണെന്നും, മറ്റൊരാളുടെ ശരീരം അയാളുടെ സ്വാതന്ത്ര്യം എന്നുമാണ് സാനിയയ്‌ക്ക് പറയാനുള്ളത്
advertisement
5/6
ഇതാണ് സാനിയ പോസ്റ്റ് ചെയ്ത മറുപടി
advertisement
6/6
മാലിദ്വീപിൽ നിന്നുള്ള സാനിയയുടെ സ്വിംസ്യൂട്ട് ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
Saniya Iyyappan | ഗ്ലാമർ വേഷം ധരിച്ചാൽ മേനിപ്രദർശനക്കാരിയാകുമോ? സാനിയ അയ്യപ്പൻറെ മറുപടി ഇതാ