മൂന്ന് ദിവസത്തിൽ മുതൽ മുടക്ക് തിരിച്ചു പിടിച്ച് ജവാൻ; റെക്കോർഡുകൾ തിരുത്തിയെഴുതി ഷാരൂഖ് ഖാൻ
- Published by:Naseeba TC
- news18-malayalam
Last Updated:
പഠാന്റെ റെക്കോർഡും മറികടന്ന് ജവാൻ
advertisement
1/7

ബോളിവുഡിൽ റെക്കോർഡുകൾ തിരുത്തിയെഴുതി മുന്നേറുകയാണ് ആറ്റ്ലീ സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ ചിത്രം ജവാൻ.
advertisement
2/7
ഷാരൂഖ് ഖാന്റെ ഏറ്റവും വലിയ ചിത്രമായ ജവാൻ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ മുതൽ മുടക്ക് തിരിച്ചുപിടിച്ചിരിക്കുകയാണ്. 300 കോടിയോളം രൂപയാണ് ജവാന്റെ ആകെ ബജറ്റ്.
advertisement
3/7
സെപ്റ്റംബർ ഏഴിന് പുറത്തിറങ്ങിയ ചിത്രം മൂന്ന് ദിവസത്തിനുള്ളിൽ 300 കോടിക്കു മുകളിൽ കളക്ഷൻ നേടി മുന്നേറുകയാണ്. ലോകമെമ്പാടുമായി ജവാൻ ഇതിനകം 350 കോടി നേടിയതായാണ് ട്രേഡ് എക്സ്പേർട്ട് മനോബലയുടെ ട്വീറ്റ്.
advertisement
4/7
ഹിന്ദിയിൽ മാത്രം 73.76 കോടി, തമിഴിൽ 5.34 കോടി, തെലുങ്കിൽ 3.74 കോടി എന്നിങ്ങനെ ഇന്ത്യയിൽ മാത്രം ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ. രണ്ടാം ദിവസം 53 കോടിയാണ് ഹിന്ദിയിൽ മാത്രം ചിത്രം നേടിയത്.
advertisement
5/7
ഇന്ത്യയിൽ മാത്രം ചിത്രത്തിന‍്റെ കളക്ഷൻ 200 കോടിക്ക് മുകളിലാണ്. ഹിന്ദിയിൽ എക്കാലത്തേയും മികച്ച ഓപ്പണിങ് ആണ് ജവാന്റേത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം പഠാന്റെ റെക്കോർഡാണ് ജവാൻ മറികടന്നത്.
advertisement
6/7
വിജയിയുടെ കരിയറിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ വാരിസുവിന്റെ റെക്കോർഡ് മൂന്ന് ദിവസത്തിനുള്ളിൽ ജവാൻ മറികടന്നു.
advertisement
7/7
ആറ്റ്ലീയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. നയൻതാര ബോളിവുഡിൽ നായികയാകുന്ന ആദ്യ ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷം അവതരിപ്പിച്ചത്. ദീപിക പദുകോണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
മൂന്ന് ദിവസത്തിൽ മുതൽ മുടക്ക് തിരിച്ചു പിടിച്ച് ജവാൻ; റെക്കോർഡുകൾ തിരുത്തിയെഴുതി ഷാരൂഖ് ഖാൻ