TRENDING:

ചെമ്പകം എവിടെ? മുകേഷിന്റെ നായികയും രജനീകാന്തിന്റെ പെങ്ങളുമായി അഭിനയിച്ച നടിയുടെ ഇന്നത്തെ ജീവിതം

Last Updated:
മുകേഷിന്റെ നായികയും, രജനീകാന്തിന്റെ അനുജത്തിയുമായി അഭിനയിച്ച ചെമ്പകം എന്ന തമിഴ് നടിയുടെ ജീവിതം
advertisement
1/6
ചെമ്പകം എവിടെ? മുകേഷിന്റെ നായികയും രജനീകാന്തിന്റെ പെങ്ങളുമായി അഭിനയിച്ച നടിയുടെ ഇന്നത്തെ ജീവിതം
മുകേഷ് (Malayalam actor Mukesh) നായകനായി 1993ൽ റിലീസ് ചെയ്ത 'പ്രവാചകൻ'. വഴിയരികിൽ ഭാവി പ്രവചിക്കുന്നവരുടെ കുടുംബത്തിലെ ഇളമുറക്കാരന് പക്ഷേ താൽപ്പര്യം സിനിമയോട്. സിനിമാ മോഹങ്ങളുമായി നടക്കുന്ന അയാൾക്ക്‌ അവിചാരിതമായി കുടുംബത്തിന്റെ വഴിയേ സഞ്ചരിക്കേണ്ടി വരുന്നു. ബാലഗോപാലൻ അഥവാ ബാലുവിനെ പ്രണയിക്കുന്ന ദീപ്തിയായി അഭിനയിച്ച നടിയാണ് ചെമ്പകം (Shenbagam). രണ്ടു വർഷങ്ങൾ കഴിഞ്ഞതും, ചെമ്പകം നേരെ തമിഴകത്തേക്ക് പോയി. ഇവിടെ രജനീകാന്ത് ചിത്രം 'ബാഷ'യിൽ ഓട്ടോ ഡ്രൈവർ മാണിക്യത്തിന്റെ രണ്ടനുജത്തിമാരിൽ ഒരാളായ കവിതയായി ഇതേ ചെമ്പകത്തെ വീണ്ടും മലയാളി ബിഗ് സ്‌ക്രീനിൽ കണ്ടു
advertisement
2/6
തമിഴ്നാട്ടിൽ തൂത്തുക്കുടി സ്വദേശിയായ ചെമ്പകം അഥവാ ഷെമ്പഗം തമിഴ്, മലയാളം സിനിമകളിലെ സഹനടിയായി നിറഞ്ഞു നിന്നത് ആകെ ആറു വർഷങ്ങൾ മാത്രം. 1991 മുതൽ 1996 വരെ അവർ ഒരുപിടി മലയാളം, തമിഴ് സിനിമകളിൽ വേഷമിട്ടു. 'ദൂത് പോ ചെല്ലക്കിളിയെ' എന്ന തമിഴ് സിനിമയാണ് തുടക്കം. മലയാളത്തിൽ 'പ്രവാചകൻ' അവരുടെ ആദ്യ ചിത്രമായിരുന്നു. ശേഷം മൂന്നു സിനിമകളിൽക്കൂടി അവർ മുഖം കാണിച്ചു. സുൽത്താൻ ഹൈദരലി, അമ്മുവിന്റെ ആങ്ങളമാർ, നന്ദഗോപന്റെ കുസൃതികൾ തുടങ്ങിയ സിനിമകളായിരുന്നു അത്. അതിനു ശേഷം സിനിമയുടെ വെട്ടത്തു വരാതെ ചെമ്പകം മറഞ്ഞു (തുടർന്നു വായിക്കുക)
advertisement
3/6
ബാഷയിൽ രജനീകാന്തിന്റെ അനുജത്തിമാരായി അഭിനയിച്ച നടിമാരിൽ ഒരാൾ യുവറാണിയായിരുന്നു. അവർ വീണ്ടും സിനിമയിൽ തുടർന്നുവെങ്കിലും, ചെമ്പകം സിനിമ വിട്ടു. 'കടയ്ക്കുടി സിംഗം', 'ഭഗീര' എന്നിവയായിരുന്നു ചെമ്പകം ഏറ്റവും ഒടുവിലായി വേഷമിട്ട ചിത്രങ്ങൾ. സിനിമയിൽ വരുമ്പോൾ ചെമ്പകത്തിനു കൗമാരപ്രായമായിരുന്നു. എന്തുകൊണ്ട് സിനിമ ഉപേക്ഷിച്ചു എന്ന് ചോദിച്ചാൽ ചെമ്പകം നൽകിയതായി പറയപ്പെടുന്നതായി ഒരുത്തരം ഉണ്ടായെന്നു വരില്ല. എന്നാലിവർ ഇൻസ്റ്റഗ്രാം അക്കൗണ്ട് സജീവമാക്കി നിലനിർത്തിയിട്ടുണ്ട്
advertisement
4/6
2021ൽ പോസ്റ്റ് ചെയ്ത ഈ ചിത്രത്തിൽ ഇദ്ദേഹത്തെ ചെമ്പകം ഭർത്താവെന്ന് പരിചയപ്പെടുത്തുന്നുണ്ട്. സിനിമയിൽ നിന്നും അധികം സൗഹൃദങ്ങൾ ചെമ്പകം ഇൻസ്റ്റ ലോകത്തേക്ക് കയറ്റിയിട്ടില്ല എന്നുവേണം കരുതാൻ. ഫോളോ ചെയ്യുന്നവരിൽ ബാഷയിലെ സഹോദരൻ രജനീകാന്തിന്റെ മകൾ ഐശ്വര്യയും ഉണ്ട്. നടന്മാരായ ദളപതി വിജയ്, ഇന്ദ്രജിത്ത് സുകുമാരൻ നടിമാരായ സുഷ്മിത സെൻ, ഖുശ്‌ബു സുന്ദർ, നഗ്മ, നദിയ മൊയ്‌ദു തുടങ്ങിയവരുണ്ട്. ഇതിൽ ഖുശ്‌ബു മാത്രമാണ് ചെമ്പകത്തെ തിരികെ ഫോളോ ചെയ്യുന്നത്. ചില വീട്ടുവിശേഷങ്ങളും സൗഹൃദങ്ങളും പോസ്റ്റുകളിലൂടെ കാണാം, പരിചയപ്പെടാം
advertisement
5/6
സിനിമ വിട്ട ചെമ്പകം വിദേശത്താണ് താമസം എന്നുവേണം കരുതാൻ. ഇൻസ്റ്റഗ്രാം ബയോയിൽ അഭിനയിച്ച സിനിമകളുടെ പേരുകളും, സ്ഥലപ്പേരിന്റെ സ്ഥാനത്ത് യു.എസ്.എയിലെ ന്യൂ ജേഴ്‌സി ഹാഷ്ടാഗിട്ടും നൽകിയിട്ടുണ്ട്. വിദേശത്തു പോസ് ചെയ്യുന്ന ഏതാനും ചിത്രങ്ങളും പോസ്റ്റുകളുടെ കൂട്ടത്തിൽ കാണാം. 2024ൽ ലോകകപ്പ് ക്രിക്കറ്റ് കാണാൻ പോയ ഒരു ചിത്രവുമുണ്ട്. രണ്ടു വർഷങ്ങൾക്ക് മുൻപ് സ്‌ക്രീനിൽ സഹോദരനായി അഭിനയിച്ച രജനീകാന്തിന് ചെമ്പകം ജന്മദിനാശംസ പോസ്റ്റ് ചെയ്തിട്ടുണ്ട്. മകൻ ഹൈസ്കൂൾ പാസായ സന്തോഷം പങ്കിടുന്ന ചെമ്പകത്തിന്റെ ഫോട്ടോയാണിത്
advertisement
6/6
 ഒരിക്കൽ നടൻ നെപ്പോളിയനെയും മകൻ ധനുഷിനെയും കുടുംബത്തെയും സന്ദർശിച്ച വിശേഷവും ചെമ്പകത്തിന്റെ പേജിൽ എത്തിയിട്ടുണ്ട്. പോയവർഷം ജൂൺ മാസത്തിനു ശേഷം ചെമ്പകത്തിന്റെ പേജിൽ അവരെപ്പറ്റിയുള്ള പോസ്റ്റുകളോ വിശേഷങ്ങളോ യാതൊന്നും കാണാൻ കഴിയുന്നില്ല. ഇടയ്ക്കെപ്പോഴോ അവർ കേരളത്തിൽ വന്നതായും ഒരു പോസ്റ്റ് സൂചിപ്പിക്കുന്നു. മറ്റൊരാൾ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ചെമ്പകത്തിന് ടാഗുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
ചെമ്പകം എവിടെ? മുകേഷിന്റെ നായികയും രജനീകാന്തിന്റെ പെങ്ങളുമായി അഭിനയിച്ച നടിയുടെ ഇന്നത്തെ ജീവിതം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories