TRENDING:

കങ്കണ റണൗട്ടിന്റെ പോസ്റ്ററിൽ ചെരിപ്പൂരി അടിച്ച് ശിവസേന പ്രവർത്തകർ; നടിക്കെതിരെ പ്രതിഷേധം ശക്തം

Last Updated:
മുംബൈ നഗരം പാക് അധീന കശ്മീര്‍ പോലെയാണെന്ന കങ്കണയുടെ പരാമർശമാണ് വിവാദമായത്.
advertisement
1/7
കങ്കണ റണൗട്ടിന്റെ പോസ്റ്ററിൽ ചെരിപ്പൂരി അടിച്ച് ശിവസേന പ്രവർത്തകർ
മുംബൈ: വിവാദ പരാമർശത്തിൽ ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ ശിവസേന പ്രതിഷേധം ശക്തമാകുന്നു.
advertisement
2/7
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശിവസേന വനിത പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ കങ്കണയുടെ പോസ്റ്ററിൽ ചെരിപ്പൂരി അടിച്ചു.
advertisement
3/7
മുംബൈ നഗരം പാക് അധീന കശ്മീര്‍ പോലെയാണെന്ന കങ്കണയുടെ പരാമർശമാണ് വിവാദമായത്. ഇതിനു പിന്നാലെയാണ് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായത്.
advertisement
4/7
അതേസമയം കങ്കണ റണൗട്ടിനെ ഭീഷണിപ്പെടുത്തിയ ശിവസേനാ എംഎല്‍എ പ്രതാപ് സര്‍നായിക്കിനെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
advertisement
5/7
മുംബൈയിലെത്തിയാല്‍ കാല് തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണി. കങ്കണയ്ക്ക് മുംബൈയില്‍ കഴിയാന്‍ അവകാശമില്ലെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും പറഞ്ഞിരുന്നു.
advertisement
6/7
അതേസമയം തനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളോട് കങ്കണ പ്രതികരിച്ചിട്ടുണ്ട്. സുശാന്തിന്റെയും സധുവിന്റെയും കൊലപാതകങ്ങൾക്കു പിന്നാലെ ഭരണകർത്താക്കൾക്കെതിരായ പരാമർശങ്ങളെ തുടർന്ന് എന്റെ പോസ്റ്ററുകളെ ചെരിപ്പുകൊണ്ട് ആക്രമിക്കുകയാണ്. മുംബൈ രക്തത്തിന് അടിമയാണെന്നാണ് ഇത് കാണിക്കുന്നത്- കങ്കണ പ്രതികരിച്ചു.
advertisement
7/7
നിലവിൽ ഹിമാചല്‍ പ്രദേശിലെ മണാലിയിലാണ് കങ്കണ താമസിക്കുന്നത്. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിൻറെ മരണത്തിനു പിന്നാലെ മുംബൈ പൊലീസിനെതിരെ കങ്കണ പലതവണ രംഗത്തെത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
കങ്കണ റണൗട്ടിന്റെ പോസ്റ്ററിൽ ചെരിപ്പൂരി അടിച്ച് ശിവസേന പ്രവർത്തകർ; നടിക്കെതിരെ പ്രതിഷേധം ശക്തം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories