TRENDING:

Drishyam 2 | ദൃശ്യം 2വിന് പാക്കപ്പ്; 56 ദിവസത്തെ ഷെഡ്യൂൾ 46 ദിവസം കൊണ്ട് പൂർത്തിയാക്കി

Last Updated:
സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം.
advertisement
1/6
Drishyam 2 | ദൃശ്യം 2വിന് പാക്കപ്പ്; 56 ദിവസത്തെ ഷെഡ്യൂൾ 46 ദിവസം കൊണ്ട് പൂർത്തിയാക്കി
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ നിന്ന് സിനിമാ പ്രേക്ഷകർ മറ്റൊരു മെഗാഹിറ്റാണ് പ്രതീക്ഷിക്കുന്നത്. സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2ന്റെ ചിത്രീകരണം പൂർത്തിയായി. സംവിധായകൻ ജീത്തു ജോസഫാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 46 ദിവസം കൊണ്ടാണ് ഷൂട്ടിം​ഗ് അവസാനിച്ചിരിക്കുന്നത്. 56 ദിവസമായിരുന്നു ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നതെന്നും പത്ത് ദിവസം മുമ്പേ ചിത്രം പൂര്‍ത്തിയാക്കാനായെന്നും ജീത്തു ജോസഫ് അറിയിച്ചു.
advertisement
2/6
സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യസിനിമ കൂടിയായിരുന്നു ദൃശ്യം 2.
advertisement
3/6
വഴിത്തല സ്വദേശി മഠത്തിപ്പറമ്പില്‍ ജോസഫിന്‍റെ വീടാണ് ഏഴ് വര്‍ഷം മുന്‍പ് ദൃശ്യത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ വീടായി ചിത്രീകരിച്ചത്. ദൃശ്യം 2ലും പ്രധാന ലൊക്കേഷനാണ് ഈ വീട്. കൊച്ചിയിലെ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചതിനു ശേഷമായിരുന്നു പ്രധാന ലൊക്കേഷനായ തൊടുപുഴയിൽ എത്തിയത്.
advertisement
4/6
ആദ്യ 10 ദിവസം ഷൂട്ട് ചെയ്ത ആള്‍ക്ക് അവസാന 10 ദിവസം വീണ്ടും സീന്‍ ഉണ്ടെങ്കില്‍ മുഴുവന്‍ ദിവസവും കൂടെ താമസിപ്പിക്കുകയാണ്. ഷൂട്ടിംഗ് ടീമിലുള്ള ഒരാള്‍ പുറത്തുപോയശേഷം വീണ്ടും തിരിച്ചുവരുന്നത് വലിയ റിസ്ക് ആണ്- ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു.
advertisement
5/6
ദൃശ്യം സിനിമയുടെ ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്.
advertisement
6/6
ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. 
മലയാളം വാർത്തകൾ/Photogallery/Film/
Drishyam 2 | ദൃശ്യം 2വിന് പാക്കപ്പ്; 56 ദിവസത്തെ ഷെഡ്യൂൾ 46 ദിവസം കൊണ്ട് പൂർത്തിയാക്കി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories