'എന്നെ വിശ്വസിക്കുന്നതിലേറെ നിന്നെയാണ് വിശ്വസിക്കുന്നത്, നീയാണ് എന്റെ സുരക്ഷിതമായ ഇടം'; സിത്താര
- Published by:Sneha Reghu
- news18-malayalam
Last Updated:
വർഷങ്ങള്‍ നീണ്ട സൗഹൃദമാണ് സിത്താരയും മിഥുനും തമ്മിലുള്ളത്
advertisement
1/5

സംഗീത സംവിധായകനും ഗായകനുമായ മിഥുൻ ജയരാജന് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക സിത്താര കൃഷ്ണകുമാർ. താൻ വളരെ അധികം വിശ്വസിക്കുന്ന ആളാണെന്നും തന്റെ സുരക്ഷിതമായ ഇടം കൂടിയാണെന്നുമാണ് സുഹൃത്തിനെ കുറിച്ച് സിത്താര കൃഷ്ണ കുമാർ പറഞ്ഞത്. മിഥുൻ ജയരാജിനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ആശംസകൾ അറിയിച്ചത്.
advertisement
2/5
എന്റെ മിഥു, ഞാൻ എന്നെ വിശ്വസിക്കുന്നതിലേറെ നിന്നെയാണ് വിശ്വസിക്കുന്നത്. നീ തികച്ചും അസാധാരണമായ മനുഷ്യനാണ്. നിന്നെ കുറിച്ച് എല്ലാ വർഷവും ഒരേ വാക്കുകൾ തന്നെയാണ് എഴുതുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അതെന്റെ ഹൃദയത്തെ കൂടുതൽ സന്തോഷവതിയാക്കുകയാണെന്നാണ് സിത്താര കൃഷ്ണ കുമാർ കുറിച്ചത്. (തുടർന്ന് വായിക്കുക).
advertisement
3/5
ഏകദേശം രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഒന്നും മാറിയിട്ടില്ല. നിന്നോടുള്ള എന്റെ സ്നേഹം, അതിരുകളില്ലാത്ത എന്റെ ബഹുമാനം, ആരാധന എന്നിവയെല്ലാം കാലം കൂടുതോറും ശക്തമാകുകയാണ്. എപ്പോഴും എന്റെ സുരക്ഷിതമായ ഇടം നീ ആണെന്നുമായിരുന്നു സിത്താരയുടെ വാക്കുകൾ.
advertisement
4/5
ഇനിയും എന്റെ സുരക്ഷിതമായ ഇടം നീ ആയിരിക്കണം. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിന്നോടുള്ള സ്നേഹം അചഞ്ചലമായി നിലനിൽക്കും. ജന്മദിനാശംസകൾ മിഥു എന്നാണ് സിത്താര കുറിച്ചത്.
advertisement
5/5
സിത്താരയുടെ പിറന്നാൾ ആശംസയ്ക്ക് മിഥുൻ സ്നേഹത്തോടെ മറുപടിയും നൽകിയിട്ടുണ്ട്. വർഷങ്ങള്‍ നീണ്ട സൗഹൃദമാണ് സിത്താരയും മിഥുനും തമ്മിലുള്ളത്. മിഥുന്റെ സംഗീതത്തിൽ സിത്താര നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
'എന്നെ വിശ്വസിക്കുന്നതിലേറെ നിന്നെയാണ് വിശ്വസിക്കുന്നത്, നീയാണ് എന്റെ സുരക്ഷിതമായ ഇടം'; സിത്താര