TRENDING:

നടി വിധുബാലയുടെ പരാമർശത്തിന് മേൽ ട്രോൾ വർഷം, സോഷ്യൽ മീഡിയയിൽ കനത്ത പ്രതികരണം

Last Updated:
Social media blast actor Vidhubala for her sexist remark in a chat with actor Annie | 'പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല...' ആനിയുടെ ഷോയിലെ വിധുബാലയുടെ അഭിപ്രായപ്രകടനത്തിനെതിരെ വ്യാപക പ്രതിഷേധം
advertisement
1/7
നടി വിധുബാലയുടെ പരാമർശത്തിന് മേൽ ട്രോൾ വർഷം, സോഷ്യൽ മീഡിയയിൽ കനത്ത പ്രതികരണം
ആനി അവതരിപ്പിക്കുന്ന പരിപാടിയിൽ വിധുബാല നടത്തിയ പരാമർശത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിവാദം പുകയുന്നു. സ്ത്രീ സർവംസഹയാവണം എന്ന് കരുതുന്ന ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് പരാമർശം എന്ന തലത്തിലാണ് വ്യാഖ്യാനങ്ങൾ ഉണ്ടായത്. ഇതേതുടർന്ന് ഒട്ടേറെ പേർ വിമർശനാത്മകമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുണ്ടായി
advertisement
2/7
"എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്, പെണ്ണായാൽ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം. കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ ഫ്രസ്ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും." എന്നായിരുന്നു വിധുബാലയുടെ പരാമർശം
advertisement
3/7
വിധുബാലയുടെ അമ്മയുടെ വാക്കുകളെ ആനി അഭിനന്ദിക്കുകയും ചെയ്തു. ഇതേതുടർന്ന് സംഭവം സ്ത്രീവിരുദ്ധതയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു (ട്രോൾ: ഇന്റർനാഷണൽ ചളു യൂണിയൻ)
advertisement
4/7
മുൻപൊരിക്കൽ തന്റെ കുട്ടിക്കാലത്തു വീട്ടിൽ പൊരിച്ചമീൻ നൽകുന്നതിൽ പെണ്കുട്ടിയോടും ആണ്കുട്ടിയോടും വിവേചനം ഉണ്ടായിരുന്നു എന്ന പരാമർശത്തിന്റെ പേരിൽ നടി റിമ കല്ലിങ്കൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ റിമ ചൂണ്ടിക്കാട്ടിയ വിഷയം ഇന്നും പലയിടങ്ങളിൽ നിർബാധം തുടരുന്നിലേ എന്നും ചോദ്യമുയരുന്നു (ട്രോൾ: ഫേസ്ബുക്)
advertisement
5/7
മുൻപും ആനിയുടെ പരാമർശങ്ങൾ വിവാദമായിരുന്നു. നടി നിമിഷ സജയൻ മേക്കപ്പ് ഇടാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞ വിഷയവും, നവ്യ നായർ ഭക്ഷണം ഉണ്ടാക്കുന്നതിനെ കുറിച്ച് പറഞ്ഞതും ഇതേ ഷോയിൽ തന്നെയായിരുന്നു. ഈ പരാമർശങ്ങളെല്ലാം വിവാദത്തിലാണ് അവസാനിച്ചത് (ട്രോൾ: ട്രോൾ മൂവീസ്)
advertisement
6/7
ഒരു പെൺകുട്ടിയുടെ അമ്മ കൂടിയായ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്: അശ്വതിയുടെ കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെ: "എല്ലാത്തരം ഭക്ഷണവും കഴിച്ച് പഠിക്കണം എന്ന് മകളോട് പറയാറുണ്ട്. പുട്ട് കണ്ടാലുടനെ എനിക്ക് ബ്രഡ് മതീന്ന് ബഹളം വയ്ക്കുമ്പോൾ ഇവിടെ ഇന്ന് പുട്ടാണ്, വേണമെങ്കിൽ കഴിച്ചാൽ മതി എന്ന് കടുപ്പിക്കാറുണ്ട്. അതിനർത്ഥം ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടാവരുതെന്നല്ല , ചിലപ്പോഴൊക്കെ അത് മാറ്റിവയ്ക്കാനും പറ്റണം എന്നാണ്. 'You can’t expect someone else to clean your mess’ എന്ന് പറഞ്ഞു പഠിപ്പിക്കാറുണ്ട്...
advertisement
7/7
"നാളെ എന്തൊക്കെ സാഹചര്യങ്ങളിലാണ് ജീവിക്കേണ്ടത് എന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ്. ഒരുപാട് ഹോസ്റ്റലുകളിൽ മാറി മാറി ജീവിച്ചിട്ടുള്ള അമ്മയുടെയും, ബോർഡിങ്‌ ജീവിതം ഓർത്ത് ഇപ്പോഴും ഉറക്കം ഞെട്ടുന്ന അച്ഛന്റെയും മകളായതു കൊണ്ടാണ്. ഓപ്ഷനുകൾ ഇല്ലാതാവുന്ന അവസ്ഥകളിൽ പോലും അതിജീവിക്കണം എന്നുള്ളത് കൊണ്ട് തന്നെയാണ്. അല്ലാതെ പെണ്ണായത് കൊണ്ടല്ല ! എന്നു വച്ചാൽ മകൻ ആയിരുന്നങ്കിലും ഇതൊക്കെ തന്നെ പറഞ്ഞേനേ...പഠിപ്പിച്ചേനേന്ന് !"
മലയാളം വാർത്തകൾ/Photogallery/Film/
നടി വിധുബാലയുടെ പരാമർശത്തിന് മേൽ ട്രോൾ വർഷം, സോഷ്യൽ മീഡിയയിൽ കനത്ത പ്രതികരണം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories