Covid 19 | ക്വറന്‍റീന്‍ ചട്ടങ്ങൾ ലംഘിച്ചെന്ന് വിമർശനം; മറുപടിയുമായി സോനം കപൂർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
മുംബൈയിലായിരുന്ന സോനം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഭർത്താവായ ആനന്ദ് അഹൂജയ്ക്കൊപ്പം ലണ്ടനിലേക്ക് മടങ്ങിയിരുന്നു. ഇവിടെ നിന്ന് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്
advertisement
1/8

ക്വറന്‍റീൻ ചട്ടങ്ങൾ ലംഘിച്ചുവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് താരം സോനം കപൂർ
advertisement
2/8
മുംബൈയിലായിരുന്ന സോനം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഭർത്താവായ ആനന്ദ് അഹൂജയ്ക്കൊപ്പം ലണ്ടനിലേക്ക് മടങ്ങിയിരുന്നു
advertisement
3/8
ഇവിടെ നിന്ന് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്
advertisement
4/8
ഉദ്യാനം എന്ന് തോന്നുന്ന ഒരു സ്ഥലത്തിരുന്നുള്ള വീഡിയോ ആയിരുന്നു ഇത്. പ്രകൃതിയുടെ വെളിച്ച് ആസ്വാദിക്കുന്ന എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവച്ചത്
advertisement
5/8
എന്നാൽ പിന്നാലെ വിമർശനം ഉയരുകയായിരുന്നു. മറ്റൊരു സ്ഥലത്തു നിന്നെത്തുന്നവർ 14ദിവസം ക്വറന്‍റീനിൽ കഴിയണമെന്നത് മിക്ക രാജ്യങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്
advertisement
6/8
ഈ ചട്ടം പാലിക്കാതെ സോനം പുറത്തിറങ്ങിയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ വിമർശനം
advertisement
7/8
എന്നാൽ വിമർശനങ്ങൾക്ക് സോനം തന്നെ നേരിട്ട് മറുപടിയുമായെത്തി. താമസിക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള സ്വന്തം പൂന്തോട്ടത്തിലാണ് താനിരിക്കുന്നതെന്നാണ് സോനം മറുപടിയായി പറഞ്ഞത്. പൂർണ്ണമായും ക്വറന്‍റീനിൽ തന്നെയാണെന്നും താരം വ്യക്തമാക്കുന്നു.
advertisement
8/8
ആളുകൾക്ക് ഇപ്പോൾ ധാരാളം സമയം കിട്ടുന്നുണ്ട്. അതുകൊണ്ട് ഇതൊക്കെ അവഗണിക്കുകയാണെന്നും സോനം ട്വീറ്റിൽ വ്യക്തമാക്കി
മലയാളം വാർത്തകൾ/Photogallery/Film/
Covid 19 | ക്വറന്‍റീന്‍ ചട്ടങ്ങൾ ലംഘിച്ചെന്ന് വിമർശനം; മറുപടിയുമായി സോനം കപൂർ