TRENDING:

210 കോടി കിട്ടിയ സിനിമ; 28 വയസുള്ള നായികയ്ക്ക് 11 രൂപ പ്രതിഫലം

Last Updated:
മൊത്തം 41 കോടി ബജറ്റിൽ നിർമിച്ച ചിത്രം, ബോക്സ് ഓഫീസിൽ 210 കോടി കളക്റ്റ് ചെയ്‌തു
advertisement
1/6
210 കോടി കിട്ടിയ സിനിമ; 28 വയസുള്ള നായികയ്ക്ക് 11 രൂപ പ്രതിഫലം
ഒരുപാട് പേർ ഇഷ്‌ടപ്പെട്ട, തിയേറ്ററിൽ പോയി കാണാൻ ആഗ്രഹിച്ച, പോയിക്കണ്ട ചിത്രം. പലരുടെയും ഹൃദയത്തോട് ഇന്നും ചേർന്നു കിടക്കുന്നു. റിലീസ് ചെയ്തത് 13 വർഷങ്ങൾക്ക് മുൻപെങ്കിലും, ഇന്നും ഈ ചിത്രം ഒരുപാട് പേരുടെ പ്രിയപ്പെട്ട ചിത്രമാണ്. വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിർമിച്ച ചിത്രം നിറയെ പുരസ്കാരങ്ങളും നേടി. ബോക്സ് ഓഫീസിൽ 210 കോടി കളക്ഷനോട് കൂടി മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്‌തു. ഒരു സ്പോർട്സ് താരത്തിന്റെ ജീവിത ചിത്രം കൂടിയാണിത്. ഇത്രയുമായിട്ടും ഇതിൽ അഭിനയിച്ച നായികയ്ക്ക് പ്രതിഫലമായി കിട്ടിയതാവട്ടെ കേവലം 11 രൂപയും
advertisement
2/6
ഫർഹാൻ അക്തർ നായകനായി, 2013ൽ റിലീസ് ചെയ്ത ചിത്രമാണ് 'ഭാഗ് മിൽഖാ ഭാഗ്'. സംവിധാനം രാകേഷ് ഓം പ്രകാശ് മെഹ്‌റ. പ്രമുഖ അത്‌ലറ്റ് മിൽഖാ സിംഗിന്റെ ജീവിത ചിത്രമാണിത്. ഫർഹാൻ അക്തർ ആണ് നായകനായ മിൽഖയുടെ വേഷം ചെയ്തത്. അദ്ദേഹം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സിനിമയെന്ന പേരിൽ ഫർഹാന്‌ നിറയെ അഭിനന്ദനം നേടിക്കൊടുത്ത ചിത്രം കൂടിയാണിത്. ആരാധകരുടെ പക്കൽ നിന്നും മികച്ച പ്രതികരണം തന്നെയാണ് ഉണ്ടായത്. സിനിമയ്ക്ക് വേണ്ടി അദ്ദേഹം കായികമായും ഏറെ അധ്വാനിച്ചിരുന്നു. നടന്റെ ബോഡി ട്രാൻസ്ഫർമേഷൻ ഏറെ ശ്രദ്ധ നേടി. എന്നിട്ടും നായിക മാത്രം എന്തുകൊണ്ട് ഇത്രയും ചെറിയ പ്രതിഫലം നേടി എന്നാണ് ചോദ്യം (തുടർന്ന് വായിക്കുക)
advertisement
3/6
മൊത്തം 41 കോടി ബജറ്റിൽ നിർമിച്ച ചിത്രം, ബോക്സ് ഓഫീസിൽ 210 കോടി കളക്റ്റ് ചെയ്‌തു. ചെറിയ ബജറ്റിൽ പൂർത്തിയാക്കി, കൂടുതൽ വരുമാനം നേടിയതിന്റെ പേരിൽ റെക്കോർഡ് ഇട്ടിരുന്നു ഈ ചിത്രം. കളക്ഷന് പുറമേ, നിറയെ അവാർഡുകളും വാരിക്കൂട്ടി. ആകെ 55 പുരസ്‌കാരങ്ങൾ ലഭിച്ചു. ഇതിൽ ഫിലിംഫെയർ പുരസ്കാരങ്ങൾ മാത്രം ആറെണ്ണമുണ്ട്. സോനം കപൂർ ആയിരുന്നു നായികാവേഷം ചെയ്തത്
advertisement
4/6
മികച്ച നടനായി ഫർഹാൻ അക്തർ നിർദേശിക്കപ്പെട്ടു. ലോകമെമ്പാടും നിന്നും മികച്ച പ്രതികരണം നേടിയ സിനിമ, ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി പുരസ്കാരങ്ങളിൽ 14 എണ്ണം സ്വന്തമാക്കി. കൂടാതെ, രണ്ട് ദേശീയ പുരസ്കാരങ്ങളും. ഇന്ത്യൻ സിനിമയ്ക്ക് മികച്ച നേട്ടം കൊണ്ടുവന്നിരുന്നു 'ഭാഗ് മിൽഖാ ഭാഗ്'
advertisement
5/6
നായകന് പ്രാധാന്യമുള്ള ചിത്രത്തിൽ സോനം കപൂർ അഭിനയിച്ചത് ആകെ 15 മിനിറ്റ് നേരത്തേക്ക് മാത്രമാണ്. ബിറോ എന്നാണ് കഥാപാത്രത്തിന് പേര്. നായിക എന്നതിനേക്കാൾ, അതിഥിവേഷം എന്നുവേണം പറയാൻ. സോനം ആവശ്യപ്പെട്ടത് കൊണ്ടാണ് സംവിധായകൻ 11 രൂപ ശമ്പളം നൽകിയത്. സോനവുമായി സംസാരിച്ചപ്പോൾ തന്നെ ഈ സിനിമയിലെ 15 മിനിറ്റ് ട്രെയ്‌ലറിലോ പോസ്റ്ററിലോ ഉണ്ടാവും എന്ന് കരുതിയില്ല എന്ന് സംവിധായകൻ. അതുകേട്ടതും, സിനിമ നിർമിച്ച പറ്റൂ, ഞാനൊരു വലിയ തുക ചാർജ് ചെയ്യും എന്ന് സോനം. അവരുടെ കരാർ വന്നതും, ദക്ഷിണയായി 11 രൂപ മാത്രം മതി എന്നായിരുന്നു അതിനുള്ളിലെ ഉടമ്പടി
advertisement
6/6
'ഭാഗ് മിൽഖാ ഭാഗ്' എന്ന സിനിമയുടെ ഭാഗമാവുകയായിരുന്നു ഫർഹാന്റെയും സോനത്തിന്റെയും ആഗ്രഹം. അവിടെ പ്രതിഫലമായിരുന്നില്ല അവർക്ക് പ്രധാനം. ഫർഹാനോട് ചോദിച്ചപ്പോഴും മറുപടി മറ്റൊന്നായിരുന്നില്ല. നിങ്ങൾ എന്തെങ്കിലും തന്നാൽ മതി എന്നായിരുന്നു നടന്റെ പ്രതികരണം
മലയാളം വാർത്തകൾ/Photogallery/Film/
210 കോടി കിട്ടിയ സിനിമ; 28 വയസുള്ള നായികയ്ക്ക് 11 രൂപ പ്രതിഫലം
Open in App
Home
Video
Impact Shorts
Web Stories