TRENDING:

Sreekanth Vettiyar | പുതിയ സിനിമയുടെ വിശദാംശങ്ങളുമായി ശ്രീകാന്ത് വെട്ടിയാർ; ചോദ്യങ്ങളുമായി ഫോളോവേഴ്സ്

Last Updated:
ശ്രീകാന്ത് വെട്ടിയാർ വീണ്ടും ഫേസ്ബുക്കിൽ. ചോദ്യങ്ങളുമായി നെറ്റിസൺസ്
advertisement
1/6
പുതിയ സിനിമയുടെ വിശദാംശങ്ങളുമായി ശ്രീകാന്ത് വെട്ടിയാർ; ചോദ്യങ്ങളുമായി ഫോളോവേഴ്സ്
#മീടൂ (#MeToo) ആരോപണം നേരിട്ട മലയാളി യൂട്യൂബർ ശ്രീകാന്ത് വെട്ടിയാർ (Sreekanth Vettiyar) പുതിയ സിനിമയുടെ വിശദാംശങ്ങളുമായി ഫേസ്ബുക്ക് പേജിൽ. ആലുവയിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാരോപിച്ച് യുവതി പരാതി നൽകിയതിനെ തുടർന്ന് ഇദ്ദേഹത്തിനെതിരെ കേസ് ഉണ്ടായിരുന്നു. ശേഷം ഏറെ നാളുകളായി വെട്ടിയാറിന്റെ ഫേസ്ബുക്ക് പേജും വീഡിയോകളും സജീവമായിരുന്നില്ല
advertisement
2/6
കേസ് രജിസ്റ്റർ ചെയ്ത ശേഷം ഒളിവിൽ പോയ വെട്ടിയാർ, പൊലീസിന് മുന്നിൽ കീഴടങ്ങി ചോദ്യംചെയ്യലിന് വിധേയമായിരുന്നു. 'ഉസ്കൂൾ' എന്ന പുതിയ സിനിമയുടെ വിവരമാണ് ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ പോസ്റ്റിനു പിന്നാലെ ഒട്ടേറെപ്പേർ കമന്റുകളുമായി എത്തി (തുടർന്ന് വായിക്കുക)
advertisement
3/6
'താങ്കളെക്കുറിച്ച് ഉയർന്ന ആരോപണത്തിന് മറുപടി പറയാൻ ബാധ്യസ്ഥനാണ്. അതിനു ശേഷം പോരെ പ്രൊമോഷൻ' എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിനു വെട്ടിയാർ മറുപടി കൊടുക്കുകയും ചെയ്തു
advertisement
4/6
കേസിൽ ഇപ്പോൾ അന്വേഷണം നടക്കുന്നു. നിയമപരമായി നേരിടും. പൊതുവിടത്തിൽ ഒന്നും പറയാനില്ല എന്നായിരുന്നു മറുപടി
advertisement
5/6
വെട്ടിയാർ പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിന്റെ പോസ്റ്റർ. കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ സംവിധായകന്റേതാണ് ചിത്രം. 'സൂപ്പർ ശരണ്യ'യിലും വെട്ടിയാർ അഭിനയിച്ചിരുന്നു
advertisement
6/6
അതിജീവിച്ച യുവതി ജനുവരി 9 ന് 'വിമെൻ എഗൈൻസ്റ് സെക്ഷ്വൽ ഹരാസ്മെന്റ്' എന്ന പേജിൽ സംഭവത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് വെട്ടിയാറിനെതിരെയുള്ള കേസിൽ കലാശിച്ചത്. പിറന്നാൾ ആഘോഷത്തിന്റെ പേരിൽ ഫ്ലാറ്റിൽ ക്ഷണിച്ചുവരുത്തിയാണ് അതിക്രമം നടത്തിയത് എന്ന് യുവതി പരാമർശിച്ചിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Sreekanth Vettiyar | പുതിയ സിനിമയുടെ വിശദാംശങ്ങളുമായി ശ്രീകാന്ത് വെട്ടിയാർ; ചോദ്യങ്ങളുമായി ഫോളോവേഴ്സ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories