ആശീർവദിക്കാൻ മോഹൻലാലെത്തി; ആന്‍റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത ചടങ്ങിൽ നിറസാന്നിധ്യമായി താരം
- Published by:Rajesh V
- news18-malayalam
Last Updated:
പള്ളിയിൽ വെച്ചു നടന്ന മനസ്സമത ചടങ്ങിൽ ഭാഗമാകുന്നതിനായി എത്തിയ മോഹൻലാൽ എല്ലാ ചടങ്ങുകളും തീർന്ന ശേഷമാണ് മടങ്ങിയത്.
advertisement
1/8

മോഹന്‍ലാലും നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് പറയേണ്ടതൊന്നുമില്ല. ആ ബന്ധത്തിന്റെ ആഴം ഒന്നു കൂടി വ്യക്തമാക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന വീഡിയോ. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത ചടങ്ങിന്റെ വീഡിയോ ആണിത്.
advertisement
2/8
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത ചടങ്ങിൽ നിറസാന്നിധ്യമായി മോഹൻലാൽ. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
advertisement
3/8
ചടങ്ങില്‍ കാരണവരുടെ സ്ഥാനം അലങ്കരിച്ച മോഹൻലാലായിരുന്നു ശ്രദ്ധാകേന്ദ്രം. പള്ളിയിൽ വെച്ചു നടന്ന മനസ്സമത ചടങ്ങിൽ ഭാഗമാകുന്നതിനായി എത്തിയ മോഹൻലാൽ എല്ലാ ചടങ്ങുകളും തീർന്ന ശേഷമാണ് മടങ്ങിയത്.
advertisement
4/8
ആന്റണി പെരുമ്പാവൂരിന്റേയും ശാന്തിയുടേയും മകള്‍ ഡോ. അനിഷയുടെയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന്‍ ഡോ എമില്‍ വിന്‍സന്റിന്റെയും മനസമ്മതമാണ് നടന്നത്.
advertisement
5/8
സെപ്റ്റംബറിൽ നടന്ന വിവാഹ നിശ്ചയത്തിലും മോഹൻലാൽ കുടുംബസമേതം പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
advertisement
6/8
കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു നിശ്ചയം നടന്നത്. മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും മകനും നടനുമായ പ്രണവ് മോഹന്‍ലാലുമുണ്ടായിരുന്നു.
advertisement
7/8
വിവാഹ നിശ്ചയത്തില്‍ ഒരു കാരണവരുടെ സ്ഥാനത്തു നിന്നുകൊണ്ട് എല്ലാ കാര്യത്തിനും മുന്നില്‍ തന്നെ മോഹൻലാലുണ്ടായിരുന്നു. മോഹന്‍ലാലിന്റെ ഡ്രൈവറായി തുടങ്ങി മലയാള സിനിമാലോകത്തെ നിര്‍ണ്ണായക സ്വാധീനമുള്ള നിര്‍മ്മാതാവായി മാറിയ കഥയാണ് ആന്റണി പെരുമ്പാവൂരിന്റേത്.
advertisement
8/8
മോഹന്‍ലാലും ഡ്രൈവര്‍ ആന്റണിയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ ചിലപ്പോള്‍ ഒരു സിനിമയ്‍ക്കു പോലും പ്രചോദനമാകുന്നതായിരിക്കും. ആന്റണിക്ക് മോഹന്‍ലാലിനോടുള്ള ആരാധനയും അടുപ്പവും സിനിമാലോകത്തെ എക്കാലത്തെയും സജീവ ചര്‍ച്ചകളിലൊന്നാണ്.
മലയാളം വാർത്തകൾ/Photogallery/Film/
ആശീർവദിക്കാൻ മോഹൻലാലെത്തി; ആന്‍റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത ചടങ്ങിൽ നിറസാന്നിധ്യമായി താരം