TRENDING:

സുരേഷ് ​ഗോപി 'ഒറ്റക്കൊമ്പൻ' ഉപേക്ഷിച്ചെന്ന് സോഷ്യൽമീഡിയ; ഊഹാപോഹങ്ങൾ കാറ്റിൽ പറത്തി അപ്ഡേറ്റുമായി താരം

Last Updated:
കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘ഒറ്റക്കൊമ്പന്റെ’ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നു താരം തന്നെ പറഞ്ഞിരുന്നു
advertisement
1/5
സുരേഷ് ​ഗോപി 'ഒറ്റക്കൊമ്പൻ' ഉപേക്ഷിച്ചെന്ന് സോഷ്യൽമീഡിയ; ഊഹാപോഹങ്ങൾ കാറ്റിൽ പറത്തി അപ്ഡേറ്റുമായി താരം
സുരേഷ് ​ഗോപി കേന്ദ്രമന്ത്രി ആയതുമുതൽ ചർച്ചയായ വിഷയമായിരുന്നു ഇനി അഭിനയിക്കുമോ ഇല്ലയോ എന്നുള്ളത്. കേന്ദ്രത്തിൽ നിന്നും അനുമതി വാങ്ങിയതിന് ശേഷം സുരേഷ് ​ഗോപി അഭിനയിക്കുെമന്നുള്ള തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ്, കഴിഞ്ഞ ദിവസം താരത്തിന്റെ പുതിയ ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ ട്രെൻഡിം​ഗായത്.
advertisement
2/5
താടി വടിച്ച ​ഗെറ്റപ്പിലുള്ള ചിത്രമായിരുന്നു സുരേഷ് ​ഗോപി പങ്കുവച്ചത്. ഇതോടെ താരം ഒറ്റകൊമ്പൻ ഉപേക്ഷിച്ചെന്ന നിലയിലെ ചർച്ചകളൈായിരുന്നു സോഷ്യൽ മീഡിയയിൽ. അഭിനയിക്കാനുള്ള അനുവാദം കേന്ദ്രത്തിൽ നിന്നും ലഭിക്കാത്തതിനെ തുടർന്ന് ഈ പ്രോജക്ട് താൽക്കാലികമായി നീട്ടിവച്ചെന്നായിരുന്നു ചർച്ചകൾ.
advertisement
3/5
ഇപ്പോഴിതാ, ഊഹാപോഹങ്ങൾ കാറ്റിൽ പറത്തി ഒറ്റകൊമ്പനെ പുതിയ അപ്ഡേഷൻ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ​ഗോപി. 'ഊഹാപോഹങ്ങൾക്ക് ഇടമില്ല'എന്ന കുറിപ്പിനോടൊപ്പം സുരേഷ് ​ഗോപിയുടെ മുഖം കുറച്ച് മാത്രം വ്യക്തമാകുന്ന പോസ്റ്റിൽ അ​ദ്ദേഹം താടി വച്ചാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തുമെന്ന് സൂചിപ്പിക്കുന്ന തരത്തിൽ 2025 എന്നും പോസ്റ്ററിൽ ചേർത്തിരിക്കുകയാണ്.
advertisement
4/5
സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്‍. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ​ഗോകുലം ​ഗോപാലനാണ് നിർമിക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാറാണ്.
advertisement
5/5
കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘ഒറ്റക്കൊമ്പന്റെ’ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നു താരം തന്നെ മുന്പ് പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രത്തിൽ നിന്നും അഭിനയിക്കാൻ അനുവാദം ലഭിക്കാത്തിനെ തുടർന്ന് സിനിമ ഇതുവരെയും തുടങ്ങാൻ സാധിച്ചില്ല
മലയാളം വാർത്തകൾ/Photogallery/Film/
സുരേഷ് ​ഗോപി 'ഒറ്റക്കൊമ്പൻ' ഉപേക്ഷിച്ചെന്ന് സോഷ്യൽമീഡിയ; ഊഹാപോഹങ്ങൾ കാറ്റിൽ പറത്തി അപ്ഡേറ്റുമായി താരം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories