Sushant Singh Rajput Death Case| സുശാന്തിന്റെ സുഹൃത്ത് സിദ്ധാർഥ് 'ബുദ്ധിമാനായ ക്രിമിനൽ'; വിമർശനവുമായി അഭിഭാഷകൻ
- Published by:Gowthamy GG
- news18-malayalam
Last Updated:
അങ്ങേയറ്റം സംശയിക്കാവുന്ന വ്യക്തിയാണ് സിദ്ധാർഥെന്നും സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകനായ വികാസ് സിംഗ് പറഞ്ഞു.
advertisement
1/10

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ റൂംമേറ്റ് സിദ്ധാർഥ് പിതാനിക്കെതിരെ സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വികാസ് സിംഗ് രംഗത്ത്.
advertisement
2/10
സിദ്ധാർഥ് റിയയെ സഹായിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അങ്ങേയറ്റം സംശയിക്കാവുന്ന വ്യക്തിയാണ് സിദ്ധാർഥെന്നും അദ്ദേഹം പറഞ്ഞു.
advertisement
3/10
എഎൻഐയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. വളരെ ബുദ്ധിമാനായ ക്രിമിനലാണ് സിദ്ധാർഥെന്നും വികാസ് സിംഗ് പറഞ്ഞു.
advertisement
4/10
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്തിന് മുമ്പ് വരെ സിദ്ധാർഥ് കുടുംബത്തെ സഹായിക്കാനൊപ്പമുണ്ടായിരുന്നുവെന്നും എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത അടുത്ത നിമിഷം മുതൽ സിദ്ധാർഥ് റിയയെ സഹായിക്കാൻ തുടങ്ങിയെന്നും വികാസ് സിംഗ് പറഞ്ഞു.
advertisement
5/10
എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു ശേഷമുളള സിദ്ധാർഥിന്റെ പെരുമാറ്റം, റിയയ്ക്ക് മെയിലുകൾ അയച്ച രീതി എന്നിവ സംശയിക്കാവുന്നതാണെന്നും വികാസ് സിംഗ് പറഞ്ഞു.
advertisement
6/10
പ്രതിപ്പട്ടികയിലുള്ള ഒരാളെ സഹായിക്കുന്നത് റിയയും സിദ്ധാർഥും തമ്മിലുള്ള സങ്കീർണത വ്യക്തമാക്കുന്നുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ യഥാർഥ സത്യം പുറത്തു വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
advertisement
7/10
സുശാന്തും സഹോദരിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് റിയ പുറത്തുവിട്ട ചാറ്റിൽ സിദ്ധാർഥിന്റെ കാര്യം പറയുന്നുണ്ട്. സിദ്ധാർഥിനെ സഹോദരി പ്രിയങ്ക മദ്യലഹരിയിൽ മർദ്ദിച്ചുവെന്നും ഒടുവിൽ ഇരവാദം പറയുകയാണെന്നും സുശാന്ത് പറയുന്നത് ചാറ്റിലുണ്ട്.
advertisement
8/10
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് കെ കെ സിംഗ് ജൂലൈ 28ന് നൽകിയ പരാതിയിലെ പ്രധാന ആരോപണം റിയയ്ക്കെതിരെയാണ്. സിബിഐയുടെ എഫ്ഐആറിലും റിയ സഹോദരൻ ഷോവിക്, മാതാപിതാക്കളായ ഇന്ദ്രജിത്, സന്ധ്യ ചക്രബർത്തി എന്നിവർക്കെതിരെയാണ് പ്രധാനമായും പരാതി നൽകിയിട്ടുള്ളത്.
advertisement
9/10
റിയയുടെ മാനേജര്‍ ശ്രുതി മോദി, സുശാന്തിന്റെ ഹൗസ് മാനേജർ സാമുവൽ മിരാൻഡ എന്നിവരുടെ പേരും പരാതിയിലുണ്ട്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ ആരോപണങ്ങളാണ് റിയയ്ക്കെതിരെ പ്രധാനമായി ഉയർന്നിരിക്കുന്നത്.
advertisement
10/10
കേസിലെ സാമ്പത്തിക പരാതികളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് തവണ എൻഫോഴ്സ്മെന്റ് റിയയെ ചോദ്യം ചെയ്യുകയും ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput Death Case| സുശാന്തിന്റെ സുഹൃത്ത് സിദ്ധാർഥ് 'ബുദ്ധിമാനായ ക്രിമിനൽ'; വിമർശനവുമായി അഭിഭാഷകൻ