TRENDING:

Sushant Singh Rajput| ആശുപത്രിയില്‍ വെച്ച് സുശാന്തിന്റെ മൃതദേഹത്തിൽ കൈവെച്ച് റിയ 'സോറി' പറഞ്ഞു: പുതിയ വെളിപ്പെടുത്തൽ

Last Updated:
റിയയ്ക്കൊപ്പം അന്ന് ആശുപത്രിയിലുണ്ടായിരുന്ന സുർജീത് സിംഗ് റാത്തോർ എന്നയാളുടെ പ്രതികരണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
advertisement
1/10
സുശാന്തിന്റെ മൃതദേഹത്തിൽ കൈവെച്ച് റിയ 'സോറി' പറഞ്ഞു: പുതിയ വെളിപ്പെടുത്തൽ
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്.
advertisement
2/10
മരണവുമായിബന്ധപ്പെട്ട് സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയ്ക്കും കുടുംബത്തിനുമെതിരെ സുശാന്തിന്റെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. റിയയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്.
advertisement
3/10
സുശാന്തിന്റെ മൃതദേഹം കാണാൻ ആശുപത്രിയിലെത്തിയ റിയ മൃതദേഹത്തിൽ തൊട്ട് മാപ്പ് പറഞ്ഞതായ പ്രതികരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
advertisement
4/10
റിയയ്ക്കൊപ്പം അന്ന് ആശുപത്രിയിലുണ്ടായിരുന്ന സുർജീത് സിംഗ് റാത്തോർ എന്നയാളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
advertisement
5/10
അമ്മയ്ക്കും സഹോദരൻ ഷോവിക് ചക്രബർത്തിക്കുമൊപ്പമാണ് റിയ മൃതദേഹം സൂക്ഷിച്ചിരുന്ന കൂപ്പർ ആശുപത്രിയിലെത്തിയതെന്നും എന്നാൽ അമ്മയെയും സഹോദരനെയും സുശാന്തിന്റെ മൃതദേഹം കാണാൻ മുംബൈ പൊലീസ് അനുവദിച്ചില്ലെന്നും സുർജീത് പറഞ്ഞു.
advertisement
6/10
സുശാന്തിന്റെ മുഖത്തു നിന്ന് പുതപ്പിച്ചിരുന്ന തുണി മാറ്റിയത് താനാണെന്നും സുർജീത് പറഞ്ഞു. സുശാന്തിന്റെ മൃതദേഹത്തിൽ നെഞ്ചിൽ കൈവെച്ച് 'സോറി ബാബു' എന്ന് പറഞ്ഞെന്നും കരച്ചിലടക്കാൻ സാധിക്കാതിരുന്ന റിയയെ താൻ പുറത്തേക്ക് കൊണ്ടുവരികയായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കുന്നു.
advertisement
7/10
എന്തിനാണ് റിയ ആ സമയത്ത് സുശാന്തിനോട് മാപ്പ് പറഞ്ഞതെന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നാണ് സുർജീത് പറയുന്നത്.
advertisement
8/10
അതേസമയം സുശാന്തിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
advertisement
9/10
ഇതിനെ തുടർന്ന് റിയയ്ക്കും കുടുംബത്തിനുമെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. സിബിഐ പൊലീസ് സൂപ്രണ്ട് നൂപുർ പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
advertisement
10/10
ജൂൺ14നാണ് ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിയിൽ സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടക്കത്തിൽ കേസ് അന്വേഷിച്ചത് മുംബൈ പൊലീസ് ആയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput| ആശുപത്രിയില്‍ വെച്ച് സുശാന്തിന്റെ മൃതദേഹത്തിൽ കൈവെച്ച് റിയ 'സോറി' പറഞ്ഞു: പുതിയ വെളിപ്പെടുത്തൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories