TRENDING:

ബോളിവുഡിലെ നടനുമായി പ്രണയത്തിലാണോ? ഗോസിപ്പിന് മറുപടി നൽകി തമന്ന

Last Updated:
"ഇപ്പോൾ തന്നെ കുറേയധികം തവണ തന്റെ വിവാഹം കഴിഞ്ഞു. ഇനി ശരിക്കും വിവാഹം കഴിക്കുമ്പോൾ എന്താണ് സംഭവിക്കുക എന്നറിയില്ല"
advertisement
1/7
ബോളിവുഡിലെ നടനുമായി പ്രണയത്തിലാണോ? ഗോസിപ്പിന് മറുപടി നൽകി തമന്ന
ബോളിവുഡ‍് നടൻ വിജയ് വർമയുമായി തമന്ന ഭാട്ടിയ പ്രണയത്തിലാണോ? ഒന്നിലധികം പൊതു വേദികളിൽ ഇരുവരേയും ഒന്നിച്ചു കണ്ടതോടെയാണ് ഇങ്ങനെയൊരു ഗോസിപ് പ്രചരിച്ചു തുടങ്ങിയത്.
advertisement
2/7
‌ബോളിവുഡിൽ ശ്രദ്ധേയമായ നിരവധി സിനിമകളിൽ അഭിനയിച്ച നടനാണ് വിജയ് വർമ. നടനുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് ഒടുവിൽ മറുപടി നൽകിയിരിക്കുകയാണ് തമന്ന.
advertisement
3/7
ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് തമന്ന ഇത്തരം വാർത്തകളോട് പ്രതികരിച്ചത്. സിനിമാ ലോകത്ത് നടന്മാരേക്കാൾ നടിമാരാണ് ഇത്തരം ഗോസിപ്പ് വാർത്തകളിൽ കൂടുതൽ അകപ്പെടുന്നതെന്ന് തമന്ന പറയുന്നു.
advertisement
4/7
ഇതെന്തു കൊണ്ടാണെന്ന് അറിയില്ല, പക്ഷേ, നടിമാർ യഥാർത്ഥത്തിൽ വിവാഹിതരാകുന്നതിനു മുമ്പ് തന്നെ നിരവധി തവണ ഗോസിപ്പുകളിൽ വിവാഹിതരായിട്ടുണ്ടാകും. എല്ലാ വെള്ളിയാഴ്ച്ചയും തങ്ങളുടെ വിവാഹം നടക്കുന്നുവെന്നാണ് തമന്ന തമാശരൂപേണ പറഞ്ഞത്.
advertisement
5/7
ഡോക്ടർമാർ മുതൽ ബിസിസ്സുകാർ വരെ നിരവധി പേരുമായി ഇതിനകം തന്റെ വിവാഹം പലരും നടത്തിക്കഴിഞ്ഞുവെന്നും തമന്ന പറഞ്ഞു. ഇപ്പോൾ തന്നെ കുറേയധികം തവണ താൻ വിവാഹം കഴിച്ചു കഴിഞ്ഞു. ഇനി ശരിക്കും വിവാഹം കഴിക്കുമ്പോൾ എന്താണ് സംഭവിക്കുക എന്നറിയില്ല, ആളുകൾക്ക് അതിൽ എന്തെങ്കിലും താത്പര്യം തോന്നുകയോ, അല്ലെങ്കിൽ അതും ഗോസിപ്പാണെന്ന് കരുതുമോ എന്നാണ് സംശയം.
advertisement
6/7
വിജയ് വർമയുമായുള്ള ബന്ധത്തെ കുറിച്ച് തമന്ന പറഞ്ഞത് ഇങ്ങനെ, തങ്ങൾ ഇരുവരും ഒന്നിച്ച് ഒരു സിനിമ ചെയ്തിട്ടുണ്ട്. ഇത്തരം ഊഹാപോഹങ്ങൾ വന്നുകൊണ്ടേയിരിക്കും. അതിനെല്ലാം മറുപടി കൊടുക്കേണ്ടതിന്റെ കാര്യമില്ല. ഇതിനെ കുറിച്ച് കൂടുതലൊന്നും പറയാനുമില്ല.
advertisement
7/7
വിജയ് വർമയും തമന്നയും അടുത്തു സുഹൃത്തുക്കളാണെന്നാണ് ഇരുവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
ബോളിവുഡിലെ നടനുമായി പ്രണയത്തിലാണോ? ഗോസിപ്പിന് മറുപടി നൽകി തമന്ന
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories