TRENDING:

Ravindhar Chandrasekaran Weds Mahalakshmi | തമിഴ് നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായി

Last Updated:
രവിന്ദറിന്‍റെയും മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹമാണിത്.
advertisement
1/5
Ravindhar Chandrasekaran Weds Mahalakshmi | തമിഴ് നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായി
പ്രമുഖ തമിഴ് സീരിയല്‍ താരവും അവതാരകയുമായ മഹാലക്ഷമി വിവാഹിതയായി. ചലച്ചിത്ര നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറാണ് വരന്‍.   തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്‌ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍.  ഡ്രംസ്റ്റിക് ചിപ്സ്, സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദർ നിർമിച്ച ചിത്രങ്ങൾ.
advertisement
2/5
നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.  രവീന്ദർ നിർമിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.
advertisement
3/5
തിരുപ്പതിയില്‍ വെച്ചു നടന്ന വിവാഹ ചടങ്ങില്‍ രണ്ടുേരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. രവിന്ദറിന്‍റെയും മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ മഹാലക്ഷ്മിയ്ക്ക് ഒരു മകനുണ്ട്.
advertisement
4/5
ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായി ശ്രദ്ധനേടിയ മഹാലക്ഷമി പിന്നീട് സീരിയലുകളിലൂടെ മിനിസ്ക്രീന്‍ പേക്ഷകരുടെ ഇഷ്ടതാരമായി മാറി. വിജെ മഹാലക്ഷ്മി എന്നാണ് ഇവര്‍ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്.
advertisement
5/5
യാമിരുക്ക ഭയമേന്‍, അരസി, ചെല്ലമേ, വാണി റാണി,അന്‍പേ വാ തുടങ്ങിയ സിരിയലുകളിലെ പ്രകടനത്തിലൂടെ തമിഴ് സീരിയല്‍ ലോകത്ത് മഹാലക്ഷ്മി ചുവടുറപ്പിച്ചു
മലയാളം വാർത്തകൾ/Photogallery/Film/
Ravindhar Chandrasekaran Weds Mahalakshmi | തമിഴ് നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories