Prabhas Birthday| പിറന്നാൾ ദിനത്തിൽ ട്വിറ്ററില്‍ പ്രഭാസ് ഇമോജിയൊരുക്കി ടീം സലാര്‍
- Published by:Rajesh V
- news18-malayalam
Last Updated:
പ്രഭാസ് നായകനായെത്തുന്ന സലാര്‍ ടീം പ്രത്യേക സമ്മാനമാണ് ഒരുക്കിയത്. ട്വിറ്ററില്‍ പ്രഭാസിന്റെ പ്രത്യേക ഇമോജിയാണ് സലാര്‍ പുറത്തുവിട്ടത്
advertisement
1/6

റബല്‍ സ്റ്റാര്‍ പ്രഭാസിന്റെ 44ാം ജന്മദിനം ആഘോഷമാക്കി ആരാധകര്‍. ജന്മദിനത്തലേന്ന് തന്നെ ആയിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടി പ്രഭാസിന്റെ പടുകൂറ്റന്‍ ചിത്രത്തിന് മുന്നില്‍ പാട്ടും ഡാന്‍സുമായി ആഘോഷമാരംഭിച്ചത്.
advertisement
2/6
ഒരു ദിവസം മുന്നേ തന്നെ ജപ്പാനിലെ ആരാധകരുടെ ആഘോഷം നടന്നിരുന്നു. പ്രഭാസ് നായകനായെത്തുന്ന സലാര്‍ ടീം പ്രത്യേക സമ്മാനമാണ് ഒരുക്കിയത്. ട്വിറ്ററില്‍ പ്രഭാസിന്റെ പ്രത്യേക ഇമോജിയാണ് സലാര്‍ പുറത്തുവിട്ടത്.
advertisement
3/6
ബാഹുബലി സിനിമയോടെ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനമാണ് പ്രഭാസ് കരസ്ഥമാക്കിയത്. ബാഹുബലി, സാഹോ, ആദിപുരുഷ് എന്നീ സിനിമകളിലൂടെ ബോക്‌സോഫീസില്‍ ആദ്യദിനം നൂറുകോടി കളക്ഷനെന്ന അപൂർവ നേട്ടവും പ്രഭാസിന് സ്വന്തം.
advertisement
4/6
വിജയ് മാത്രമാണ് പ്രഭാസിനൊപ്പം ഈ നേട്ടം കൈവരിച്ചത്. കല്‍ക്കി, സലാര്‍ എന്നിങ്ങനെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇനി പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ബോക്‌സോഫീസില്‍ വലിയ ചലനം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.
advertisement
5/6
ദക്ഷിണേന്ത്യയിൽ മാത്രമല്ല, ഇന്ത്യയാകെ ആരാധകരുള്ള താരമാണ് പ്രഭാസ്. ഇന്ത്യൻ സിനിമയിലെ തന്നെ മോസ്റ്റ് എലിജിബിൽ ബാച്ചിലർ ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ സാക്ഷാൽ പ്രഭാസ്. താരത്തിന്റെ ഓരോ ചിത്രത്തിന്റെ റിലീസ് സമയത്തും അദ്ദേഹത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകളും സജീവമാകും.
advertisement
6/6
എന്നാൽ, ഇത്തരം വാർത്തകളോടൊന്നും താരം പ്രതികരിക്കാറില്ല. എങ്കിലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് വൈകാതെ ഉണ്ടാകും എന്ന് മാത്രമായിരിക്കും പ്രഭാസിന്റെ മറുപടി. ഇപ്പോൾ താരം വൈകാതെ തന്നെ വിവാഹിതനാകുമെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന‍്റെ പിതൃസഹോദരി ശ്യാമള ദേവി. പ്രഭാസിന്റെ വിവാഹം ഉണ്ടാകുമെന്നും അധികം വൈകില്ലെന്നുമാണ് ശ്യാമള ദേവി വ്യക്തമാക്കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Prabhas Birthday| പിറന്നാൾ ദിനത്തിൽ ട്വിറ്ററില്‍ പ്രഭാസ് ഇമോജിയൊരുക്കി ടീം സലാര്‍