The Kerala Story| കേരള സ്റ്റോറി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു; 13 ദിവസം കൊണ്ട് 200 കോടി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
13 ദിവസം കൊണ്ട് ഇന്ത്യയിൽ 164 കോടിയാണ് ബോക്സ് ഓഫീസ് കളക്ഷൻ
advertisement
1/5

വിവാദങ്ങൾക്കിടയിലും ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ് 'ദ കേരള സ്റ്റോറി'. അദാ ശർമ അഭിനയിച്ച ചിത്രം ലോകമെമ്പാടുമായി 13 ദിവസംകൊണ്ട് 200 കോടി കടന്നതായി റിപ്പോർട്ട്. ഇന്ത്യയില്‍ 13 ദിവസം കൊണ്ട് ചിത്രം 164 കോടി കടന്നു.
advertisement
2/5
ബോളിവുഡില്‍ ഈ വർഷം ബോക്സ് ഓഫീസിൽ ഏറ്റവും വലിയ കുതിപ്പ് നടത്തിയത് ഷാരൂഖ് ഖാന്‌റെ പത്താൻ ആണ്. ഇപ്പോൾ രണ്ടാമത്തെ ഏറ്റവും വലിയ കളക്ഷനാണ് ദ കേരള സ്റ്റോറി കൈവരിച്ചിരിക്കുന്നത്.
advertisement
3/5
തു ജൂതി മെയ്ൻ മക്കാർ, സൽമാൻ ഖാൻ ചിത്രമായ കിസി കാ ഭായി കിസി കാ ജാനിനെയും മറികടന്നതായി കളക്ഷന്‍ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. സൽമാൻ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ 110 കോടി രൂപയാണ്.
advertisement
4/5
കേരളത്തിൽ നിന്നുള്ള ഹിന്ദു യുവതികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. പശ്ചിമ ബംഗാളിൽ ചിത്രം നിരോധിച്ചപ്പോൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സിനിമയ്ക്ക് നികുതി ഒഴിവാക്കിയിരുന്നു.
advertisement
5/5
സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം 2023 മെയ് 5 ന് പുറത്തിറങ്ങിയതിനു മുൻപും ശേഷവും ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം, രണ്ടാം ആഴ്ചയിൽ വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടിയും നേടി.
മലയാളം വാർത്തകൾ/Photogallery/Film/
The Kerala Story| കേരള സ്റ്റോറി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു; 13 ദിവസം കൊണ്ട് 200 കോടി