TRENDING:

ടൊവിനോയുടെ മകനും 'ടി'യിൽ തുടങ്ങുന്ന പേര്; എന്നാ കിടിലം പേരാ എന്ന് ആരാധകർ

Last Updated:
Tovino Thomas's baby boy gets a name | ടൊവിനോ എന്ന പേരുപോലെ വ്യത്യസ്തത പുലർത്തുന്നതാണ് മകന്റെ പേരും
advertisement
1/5
ടൊവിനോയുടെ മകനും 'ടി'യിൽ തുടങ്ങുന്ന പേര്; എന്നാ കിടിലം പേരാ എന്ന് ആരാധകർ
ലോക്ക്ഡൗൺ നാളുകളിലെ ടൊവിനോയുടെ പോസ്റ്റുകളിലും ചിത്രങ്ങളിലും ഭാര്യ ലിഡിയയും മകൾ ഇസയും ഭാഗമായിരുന്നില്ല. കോവിഡ് നാളുകളിലെ സുരക്ഷയെ കരുതി ഭാര്യയുടെ വീട്ടിലാണ് ഇരുവരും എന്ന് ഈസ്റ്റർ ആഘോഷ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ ടൊവിനോ പറഞ്ഞിരുന്നു. എന്നാൽ വീട്ടിൽ ഒരു കുഞ്ഞുവാവയുടെ വരവിനുള്ള കാത്തിരിപ്പ് കൂടിയായിരുന്നു അത്
advertisement
2/5
രണ്ടാമത്തെ മകൻ ജനിച്ച വിവരം ടൊവിനോ ഏവരെയും സോഷ്യൽ മീഡിയ വഴി അറിയിക്കുകയായിരുന്നു. കുഞ്ഞുവാവയ്ക്കു പേരിട്ടു. അച്ഛന്റെ പേര് തുടങ്ങുന്ന 'ടി'യിൽ തന്നെയാണ് മകന്റെയും പേര് (ചിത്രം: ടൊവിനോയും മകളും)
advertisement
3/5
ടഹാൻ ടൊവിനോ (Tahaan Tovino) എന്നാണ് കുഞ്ഞിന്റെ പേര്. ഹാൻ എന്നാണ് ഓമനപ്പേര്. ടഹാൻ എന്ന പേരിന്റെ പ്രത്യേകത എന്താന്നല്ലേ?
advertisement
4/5
'കാരുണ്യമുള്ളവൻ' എന്നാണ് ടഹാൻ എന്ന പേരിന്റെ അർഥം. 'എന്നാ കിടിലം പേരാന്നേ' എന്നും പറഞ്ഞു ആരാധകരും സന്തോഷം പങ്കിടാൻ ഒപ്പം കൂടി  (ചിത്രത്തിൽ ടൊവിനോയും ഭാര്യയും മകളും)
advertisement
5/5
ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ വിവാഹം കഴിച്ചത് (ചിത്രം: ടൊവിനോ തോമസിന്റെ വാലന്റൈൻ ദിന പോസ്റ്റ്)
മലയാളം വാർത്തകൾ/Photogallery/Film/
ടൊവിനോയുടെ മകനും 'ടി'യിൽ തുടങ്ങുന്ന പേര്; എന്നാ കിടിലം പേരാ എന്ന് ആരാധകർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories