TRENDING:

Nayanthara | ഒരു വമ്പൻ മരുമോൻ സ്നേഹം! കൊച്ചിയിൽ വന്ന നയൻ‌താരയുടെ വിക്കിയെ അമ്മ ഓമന സ്വീകരിച്ചത് നോക്കൂ

Last Updated:
'അമ്മ ചക്കര ഉമ്മ' എന്നാണ് വിക്കി ഫോണിൽ തന്റെ അമ്മായിയമ്മയുടെ നമ്പർ സേവ് ചെയ്തിട്ടുള്ളത്
advertisement
1/6
Nayanthara | ഒരു വമ്പൻ മരുമോൻ സ്നേഹം! കൊച്ചിയിൽ വന്ന നയൻ‌താരയുടെ വിക്കിയെ അമ്മ ഓമന സ്വീകരിച്ചത് നോക്കൂ
അമ്മായിയമ്മ - മരുമകൾ സ്നേഹവും പോരും എല്ലാം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകാറുണ്ട്. മകനോളം മരുമകനെ സ്നേഹിക്കുന്ന അമ്മായിയമ്മമാർ ആരെല്ലാം എന്ന കാര്യത്തിൽ അത്ര വ്യക്തതയില്ലെങ്കിൽ പോലും. നയൻ‌താരയുടെ (Nayanthara) അമ്മ ഓമന കുര്യൻ (Omana Kurien) മരുമകൻ വിഗ്നേഷ് ശിവനെ (Vignesh Shivan) അത്രകണ്ട് സ്നേഹിക്കുന്ന അമ്മായിയമ്മയാണ്. താൻ എക്കാലവും പ്രാർഥിച്ചത് മകൾക്ക് ഇങ്ങനെയുള്ള മരുമകനെ വേണമെന്നാണോ, അതുപോലെ ഒരാൾ തന്നെയായിരുന്നു വിഗ്നേഷ് എന്ന് ഓമന കുര്യൻ പറഞ്ഞിട്ടുണ്ട്
advertisement
2/6
ഓമന കുര്യൻ ഭാര്യ നയൻ‌താരയുടെ അമ്മ മാത്രമല്ല, തന്റെ അമ്മയാണ് എന്ന നിലയിലാണ് വിഗ്നേഷ് ശിവനും. 'അമ്മ ചക്കര ഉമ്മ' എന്നാണ് വിക്കി ഫോണിൽ തന്റെ അമ്മായിയമ്മയുടെ നമ്പർ സേവ് ചെയ്തിട്ടുള്ളത്. വിളിക്കുമ്പോൾ എല്ലാം നയൻ‌താരയുടെ അമ്മ ചക്കര ഉമ്മ കൊടുത്തേ വിക്കിയെ വിടാറുള്ളൂ എന്നതിന്റെ ഉദാഹരണമാണ് ഈ സേവ്. മകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാളാകണം മരുമകൻ എന്ന് ഓമന അതിയായി ആഗ്രഹിച്ചിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
അതുകൊണ്ട് തന്നെ ആഘോഷമായാലും പിറന്നാൾ ആയാലും നയൻ‌താരയെയും കൂട്ടി കൊച്ചിയിലെ വീട്ടിലേക്ക് വിഗ്നേഷ് ശിവൻ ഓടിയെത്താറുണ്ട്. വിവാഹത്തിന് മുൻപും ശേഷവും ആ ചടങ്ങുകൾ വിഗ്നേഷ് ശിവൻ മുടക്കിയിട്ടില്ല. ഇപ്പോൾ ഓരോ വരവിലും നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ഒപ്പം കുഞ്ഞുങ്ങളായ ഉയിരും ഉലകവും കാണും
advertisement
4/6
കൊച്ചി എന്നാൽ നയൻതാരയ്ക്കും വിഗ്നേഷ് ശിവനും നല്ല ഭക്ഷണത്തിന്റെ ഇടം കൂടിയാണ്. വയസായ അച്ഛനും അമ്മയും താമസിക്കുന്ന ഫ്ലാറ്റിൽ എത്തിയാൽപ്പിന്നെ നയൻ‌താരയും വിഗ്നേഷ് ശിവനും അവർക്ക് ഇഷ്‌ടമുള്ള ഒരു റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യും. സമയം കിട്ടിയാൽ പോയി കഴിക്കാറുമുണ്ട്. ഒരിക്കൽ അർദ്ധരാത്രിയിൽ നയൻ‌താരയെ കൊച്ചിയിലെ വഴിയരികിൽ തുറന്നിരുന്ന ഒരു ഐസ്ക്രീം പാർലറിൽ കൊണ്ടുപോയി വിഗ്നേഷ് ശിവൻ ഐസ്ക്രീം വാങ്ങി കൊടുത്തിരുന്നു
advertisement
5/6
വീണ്ടും കൊച്ചിയിൽ ലാൻഡ് ചെയ്തതായി വിഗ്നേഷ് ശിവന്റെ ഏറ്റവും ഒടുവിലത്തെ പോസ്റ്റിൽ നോക്കിയാൽ മനസിലാക്കാം. നയൻതാരയ്ക്കും വിഗ്നേഷ് ശിവനും ഒരു പ്രൈവറ്റ് ജെറ്റ് ഉള്ളതിനാൽ യാത്രയുടെ കാര്യത്തിൽ പിശുക്കേണ്ട കാര്യമേയില്ല. ഓമന അമ്മയ്ക്കാകട്ടെ, വന്നുകേറുന്നതു മരുമകനല്ല, മകനാണ് താനും. വിഗ്നേഷ് ശിവന് വേണ്ടി നയൻ‌താരയുടെ അമ്മ ഒരുക്കിയത് എന്തെല്ലാം എന്ന് വിക്കി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിട്ടുണ്ട്
advertisement
6/6
ഉച്ചയൂണിന്റെ സമയത്താണ് വിഗ്നേഷ് ശിവൻ കൊച്ചിയിൽ എത്തിയത് എന്ന് ഇതുകണ്ടാൽ മനസിലാകും. ചോറിന് ചിക്കൻ കറിയും മോരും പരിപ്പുകറിയും എല്ലാം ചേർത്ത് ഗംഭീര ഊണ് തയാറായി എന്ന് വിക്കി പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ടാൽ വ്യക്തം. ആകെ ഒൻപതു കറികളുണ്ട് ഇവിടെ. കൂടെ ഒരു വലിയ പാത്രത്തിൽ വേവിച്ച ചോറും. ഇത്രയുമായതും വീണ്ടും അമ്മയ്ക്ക് ചക്കര ഉമ്മ കൊടുക്കാൻ വിഗ്നേഷ് മറന്നില്ല
മലയാളം വാർത്തകൾ/Photogallery/Film/
Nayanthara | ഒരു വമ്പൻ മരുമോൻ സ്നേഹം! കൊച്ചിയിൽ വന്ന നയൻ‌താരയുടെ വിക്കിയെ അമ്മ ഓമന സ്വീകരിച്ചത് നോക്കൂ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories