TRENDING:

'ദളപതി 68' വെങ്കട് പ്രഭുവിനൊപ്പം; അനൗണ്‍സ്മെന്‍റ് വീഡിയോ പങ്കുവച്ച് വിജയ്

Last Updated:
ലോകേഷ് കനരാജിന്റെ ലിയോയ്ക്ക് ശേഷം വിജയ് ചിത്രത്തിൽ പങ്കുചേരുമെന്നാണ് വിവരം
advertisement
1/6
'ദളപതി 68' വെങ്കട് പ്രഭുവിനൊപ്പം; അനൗണ്‍സ്മെന്‍റ് വീഡിയോ പങ്കുവച്ച് വിജയ്
ലിയോയ്ക്ക് ശേഷം വിജയ് നായകനാകുന്ന ചിത്രം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യും. 'ദളപതി 68' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി നടൻ വിജയ്.
advertisement
2/6
ഹിറ്റ്‍മേക്കര്‍ വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രം വരുന്നു എന്ന പ്രചരണങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. തന്റെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ അനൗണ്‍സ്മെന്‍റ് വീഡിയോ വിജയ് പങ്കുവച്ചു.
advertisement
3/6
എജിഎസ് എന്റർടൈൻമെന്റ്സ് ആണ് നിർമാണം. ലോകേഷ് കനരാജിന്റെ ലിയോയ്ക്ക് ശേഷം വിജയ് ചിത്രത്തിൽ പങ്കുചേരുമെന്നാണ് വിവരം.
advertisement
4/6
മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകൻ വെങ്കട്ട് പ്രഭുവും വിജയിയും ആദ്യമായി സഹകരിക്കുന്ന ചിത്രം കൂടിയാണ് ദളപതി 68. യുവൻ ശങ്കർ രാജയാണ് ദളപതി 68ന്റെ സം​ഗീത സംവിധാനം.
advertisement
5/6
2003ൽ റിലീസ് ചെയ്ത പുതിയ ഗീതൈയ്‌ക്ക് ശേഷം വിജയ്‌ക്കൊപ്പമുള്ള യുവന്റെ രണ്ടാമത്തെ പ്രൊജക്റ്റ് കൂടിയാണിത്. ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.
advertisement
6/6
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ലിയോ'യാണ് വിജയ്‍യുടേതായി ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
'ദളപതി 68' വെങ്കട് പ്രഭുവിനൊപ്പം; അനൗണ്‍സ്മെന്‍റ് വീഡിയോ പങ്കുവച്ച് വിജയ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories