TRENDING:

Leo | ലിയോയ്ക്ക് തമിഴ്നാട്ടില്‍ എന്തുകൊണ്ട് വെളുപ്പിന് 4 ന് ഷോ ഇല്ല ? നിര്‍മ്മാതാവ് കോടതിയിലേക്കെന്ന് സൂചന

Last Updated:
അണിയറക്കാരുടെ ആവശ്യപ്രകാരം അഡീഷണല്‍ ഷോയ്ക്ക് അനുമതി നല്‍കിയെങ്കിലും പുലര്‍ച്ചെ ഷോ വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല
advertisement
1/12
Leo | ലിയോയ്ക്ക് തമിഴ്നാട്ടില്‍ എന്തുകൊണ്ട് വെളുപ്പിന് 4 ന് ഷോ ഇല്ല ? നിര്‍മ്മാതാവ് കോടതിയിലേക്കെന്ന് സൂചന
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് വിജയ്-ലോകേഷ് കനകരാജ് ടീമിന്‍റെ ലിയോ. പ്രഖ്യാപനം മുതല്‍ക്കെ ആരാധകരും പ്രേക്ഷകരും ഒരു പോലെ പ്രതീക്ഷ അര്‍പ്പിക്കുന്ന സിനിമയുടെ പ്രീ-ബുക്കിങിലൂടെ വമ്പന്‍ ഹൈപ്പ് തന്നെയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ അടക്കമുള്ള ടിക്കറ്റ് ബുക്കിങ് സൈറ്റുകളിലൂടെ ആദ്യ ദിവസത്തെ എല്ലാ ഷോകളുടെയും ടിക്കറ്റ് ഇതിനോടകം വിറ്റ് പോയി കഴിഞ്ഞു.
advertisement
2/12
കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ശ്രീഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കേരളത്തിലെ ലിയോയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഒട്ടാകെ 650ല്‍പരം സ്ക്രീനുകളിലാണ് ലിയോ പ്രദര്‍ശിപ്പിക്കുക.
advertisement
3/12
പുലര്‍ച്ചെ 4 മണി മുതലാണ് കേരളത്തിലെ സിനിമയുടെ ആദ്യ ഷോ ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എല്ലായിടങ്ങളിലും വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഫാന്‍സ് ഷോകളും ക്രമീകരിച്ചിരിക്കുന്നു.
advertisement
4/12
എന്നാല്‍ തമിഴ്നാട്ടിലെ ആരാധകര്‍ക്ക് ലിയോയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ രാവിലെ 9 മണി വരെ കാത്തിരിക്കേണ്ടി വരും. പുലര്‍ച്ചെ നാല് മണിക്കുള്ള പ്രദര്‍ശനത്തിന് തമിഴ്നാട് സര്‍ക്കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
advertisement
5/12
അണിയറക്കാരുടെ ആവശ്യപ്രകാരം അഡീഷണല്‍ ഷോയ്ക്ക് അനുമതി നല്‍കിയെങ്കിലും പുലര്‍ച്ചെ ഷോ വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. തമിഴ്‍നാട്ടിലും പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
advertisement
6/12
അജിത്ത് ചിത്രം തുനിവിന്‍റെ പുലര്‍ച്ചെയുള്ള പ്രദര്‍ശനത്തിനിടെ ഒരു ആരാധകന്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുലര്‍ച്ചെയുള്ള ഷോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കോടികള്‍ കളക്ഷന്‍ നേടിയ രജനികാന്തിന്‍റെ ജയിലറിന്‍റെ ആദ്യ പ്രദര്‍ശനവും 9 മണിക്ക് ആയിരുന്നു.
advertisement
7/12
കേരളത്തില്‍ ആദ്യ പ്രദര്‍ശനം 4 മണിക്ക് തുടങ്ങും എന്ന് ഉറപ്പായതോടെ തിരുവനന്തപുരം, കൊല്ലം. ഇടുക്കി, പാലക്കാട് തുടങ്ങിയ അതിര്‍ത്തി ജില്ലകളിലേക്ക് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ തമിഴ്നാട്ടില്‍ നിന്ന് നിരവധി ആരാധകര്‍ എത്തും. ആദ്യ ഷോയുടെ ടിക്കറ്റുകള്‍ ഇന്നലെ തന്നെ ചൂടപ്പം പോലെ വിറ്റുപോയിരുന്നു.
advertisement
8/12
2263 ഷോകളിൽ നിന്നായി കേരളത്തിലെ പ്രി യെയില്‍സ് കളക്‌ഷനിൽ ലിയോ വാരിയത് ഇതുവരെ 5.4 കോടി. അതേസമയം, പ്രീ- സെയ്‌ലില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയെ ലിയോ വീഴ്ത്തി കഴിഞ്ഞു. 3.43 കോടി ആയിരുന്നു കൊത്തയുടെ പ്രീ- സെയില്‍ ബിസിനസ്. കെജിഎഫ് 2(4.3 കോടി), ബീസ്റ്റ് (3.41കോടി) എന്നീ ചിത്രങ്ങളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ ഉള്ളത്.
advertisement
9/12
മലയാളത്തിലെ സകല സിനിമകളുടെയും ആദ്യ ദിന കളക്‌ഷൻ ലിയോ റിലീസ് ആകുന്നതോടെ പഴങ്കഥയായി മാറുമെന്ന് ഉറപ്പായി. ലോകമെമ്പാടുമുള്ള ആദ്യ ദിന കളക്‌ഷനിലും ചിത്രം റെക്കോർഡ് സൃഷ്ടിക്കും. വിദേശ സ്ക്രീനുകളിലും റെക്കോര്‍ഡ് ബുക്കിങ്ങാണ് ലിയോയ്ക്ക്.
advertisement
10/12
ഏറെ സവിശേഷതകളോടെയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ പ്രദർശനത്തിനെത്തുന്നത്. 14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയ്ക്കൊപ്പം നായികയായി തൃഷ എത്തുന്നു എന്നതാണ് പ്രധാന സവിശേഷത.
advertisement
11/12
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നീ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിർമിച്ചിരിക്കുന്നത്.
advertisement
12/12
സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂര്‍ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിങ്ങനെ വമ്പൻ താരനിരയാണ് ലിയോയിൽ അണിനിരക്കുന്നത്. സെൻസറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
Leo | ലിയോയ്ക്ക് തമിഴ്നാട്ടില്‍ എന്തുകൊണ്ട് വെളുപ്പിന് 4 ന് ഷോ ഇല്ല ? നിര്‍മ്മാതാവ് കോടതിയിലേക്കെന്ന് സൂചന
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories