Leo Updates | ഒരു മാറ്റവുമില്ല ! വിജയ്‌യും തൃഷയും അന്നും ഇന്നും ഒരു പോലെ; 'ലിയോ'യുടെ കുടുംബചിത്രങ്ങള്‍
- Published by:Arun krishna
- news18-malayalam
Last Updated:
തമിഴില്‍ നിരവധി ആരാധകരുള്ള വിജയ്-തൃഷ താരജോഡി നീണ്ട 14 വര്‍ഷത്തിന് ശേഷം വീണ്ടും സ്ക്രീനിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ലിയോയ്ക്ക്.
advertisement
1/13

തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പരാതികളും വിവാദങ്ങളുമടക്കം തീര്‍ത്ത കോലാഹലങ്ങള്‍ക്കും ഒടുവില്‍ തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരുന്ന വിജയ് ചിത്രം ലിയോ ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്.
advertisement
2/13
മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് വിജയുമായി വീണ്ടും ഒന്നിക്കുന്ന ലിയോ ഒരു മുഴുനീള ആക്ഷന്‍ ത്രില്ലര്‍ സിനിമയായാണ് ഒരുക്കിയിരിക്കുന്നതെങ്കിലും ഇമോണല്‍ രംഗങ്ങളും സിനിമയിലുണ്ടാകുമെന്ന് ലോകേഷ് പറഞ്ഞിരുന്നു.
advertisement
3/13
തമിഴില്‍ നിരവധി ആരാധകരുള്ള വിജയ്-തൃഷ താരജോഡി നീണ്ട 14 വര്‍ഷത്തിന് ശേഷം വീണ്ടും സ്ക്രീനിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ലിയോയ്ക്ക്. സിനിമയുടെ പൂജ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇരുവരുടെയും ചിത്രങ്ങള്‍ വൈറലായിരുന്നു.
advertisement
4/13
സിനിമയിലെ കൂടുതല്‍ സ്റ്റുില്ലുകള്‍ കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. വിജയും തൃഷയും ഉള്‍പ്പെടുന്ന കുറച്ച് ഫാമിലി ഫോട്ടോസാണ് ഇവര്‍ പുറത്തുവിട്ടത്.
advertisement
5/13
ഒന്നിച്ച് അഭിനയിച്ചിട്ട് 14 വര്‍ഷം ആയിട്ടും ഇന്നും ഇരുവരും തമ്മിലുള്ള കെമിസ്ട്രിയ്ക്ക് കുറവ് വന്നിട്ടില്ലെന്ന് ഫോട്ടോ കണ്ട ആരാധകര്‍ പറയുന്നു.
advertisement
6/13
കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ മാത്യു തോമസും തമിഴ് ബാലതാരം ഇയലുമാണ് സിനിമയില്‍ വിജയുടെയും തൃഷയുടെയും മക്കളായി അഭിനയിക്കുന്നത്. മാത്യുവിന്‍റെ തമിഴിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ലിയോ.
advertisement
7/13
സംവിധായകന്‍ ഗൗതം മേനോനും നടി പ്രിയ ആനന്ദും രണ്ട് പ്രധാന കതാപാത്രങ്ങളെ ലിയോയില്‍ അവതരിപ്പിക്കുന്നുണ്ട്.
advertisement
8/13
അനിരുദ്ധ് സംഗീതം നല്‍കിയ സിനിമയിലെ മൂന്നാമെത്തെ ഗാനവും അടുത്തിടെ പുറത്തുവന്നിരുന്നു. അന്‍പേനും എന്ന ഒരു മനോഹരമായ മെലഡിയാണ് അനിരുദ്ധ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.
advertisement
9/13
സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നു.
advertisement
10/13
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്
advertisement
11/13
ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ.
advertisement
12/13
മനോജ് പരമഹംസയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഒപ്പം ലോകേഷിന്‍റെ വിശ്വസ്തനായ എഡിറ്റര്‍ ഫിലോമിന്‍ രാജ് എഡിറ്റിങ് നിര്‍വഹിച്ച സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോ നല്‍കിയിരിക്കുന്നത്
advertisement
13/13
കശ്മീര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ലിയോയുടെ ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിങ് ഒക്ടോബര്‍ 14നോ 15നോ ആരംഭിക്കും
മലയാളം വാർത്തകൾ/Photogallery/Film/
Leo Updates | ഒരു മാറ്റവുമില്ല ! വിജയ്‌യും തൃഷയും അന്നും ഇന്നും ഒരു പോലെ; 'ലിയോ'യുടെ കുടുംബചിത്രങ്ങള്‍